CR Neelakandan എഴുതുന്നു 

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം തകർന്നതിന് കാരണക്കാർ ജനങ്ങൾ മാത്രം..!

1) പ്രളയം. ഇത്ര മഴ പെയ്യും എന്നു കരുതിയില്ല.

2) അതിൽക്കൂടി ഭാരമുള്ള നിരവധി വണ്ടി ഓടിച്ചവർ.. ഭാരം കുറഞ്ഞ വണ്ടിയേ പോകൂ എന്നാണ് കരുതിയത്.

3) കരാറുകാരെ കുറ്റപ്പെടുത്താൻ കഴിയില്ല . അവരുടെ പണി ശരിയാണോ എന്നു പരിശോധിക്കാനുള്ള സർക്കാർ ഏജൻസികൾ സാക്ഷ്യപത്രം നൽകിയിട്ടുണ്ട്.

4) RBDCK യെ കുറ്റം പറയാൻ കഴിയില്ല , കാരണം അവരാണ് ഇപ്പോൾ ഭരിക്കുന്നവരുടെ തട്ടിപ്പിനും ഇടനിലക്കാർ

5) ഡിസൈൻ, നിർമ്മാണ മേൽനോട്ടം തുടങ്ങിയവക്കെല്ലാം ചുമതലപ്പെട്ട കിറ്റ്കോയെ കരിമ്പട്ടികയിൽ പെടുത്തണമെന്നു പറയുന്നവരുടെ നാവറക്കും സർക്കാർ . കാരണം സർക്കാരിന്റെ പ്രിയ തട്ടിപ്പ് പദ്ധതി കിഫ്ബിയുടെ 50000 കോടിയുടെ മുഴുവൻ ചുമതലയും കിറ്റ്കോക്കാണ്. അതിലെ പല ഉന്നത സ്ഥാനങ്ങളും അലങ്കരിക്കുന്നത് ഉന്നത നേതാക്കളുടെ അടുത്ത ബന്ധുക്കളുമാണ്.

പാലം പൊളിച്ച് പുതിയത് പണിയേണ്ടി വന്നാലും ഈ മാഫിയക്കാരിൽ ഒരാൾക്കു പോലും നഷ്ടമില്ല, നാട്ടുകാരുടെ നികുതിപ്പണം തോന്നിയപോലെ ചിലവാക്കാനല്ലേ ജനങ്ങൾ ഇവരെ തെരഞ്ഞെടുത്തത്. തികഞ്ഞില്ലെങ്കിൽ കൊള്ളപ്പലിശക്ക് കടമെടുക്കും. തിരിച്ചടക്കാൻ ജനങ്ങൾക്കല്ലേ ബാധ്യത.

Image result for palarivattom flyoverയു.ഡി.എഫ് ഭരണകാലത്ത് സ്പീഡ് എന്ന അതിവേഗ വികസന പരിപാടിയുടെ ഭാഗമായി 44 കോടി രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ പാലം. എന്നാൽ പണി തീരും മുമ്പ് അവർക്കു ഭരണം പോയി. ഇടതുഭരണത്തിൽ ഗംഭീരമായ ഉത്‌ഘാടനം നടന്നു 2016 ഒക്ടോബറിൽ. അതേ സ്പീഡിൽ പാലവും തകർന്നു. യു.ഡി.എഫ് തിരക്കിട്ട് നടത്തിയ ഒരു അഴിമതി എന്നതാണ് സത്യം.

ആദ്യഘട്ടം മുതൽ വലിയ തോതിലുള്ള അഴിമതികൾ ഉണ്ട്. ദേശീയപാതയിലെ ഈ പാലം കേന്ദ്ര സർക്കാരിന്റെ സ്ഥാപനമായ എൻ.എച്ച്.എ.ഐ നിർമ്മിക്കേണ്ടതായിരുന്നു. അതില്ലാതെ പോയതിനു പറയുന്ന കാരണങ്ങൾ ആർക്കും ബോധ്യപ്പെടുന്നതല്ല. അവർ നിർമിച്ചാൽ ടോൾ ഏർപ്പെടുത്തും എന്നതാണ് പ്രധാനവാദം. പക്ഷെ അത് സാധ്യമല്ല. ഇപ്പോൾ തന്നെ ഇടപ്പിള്ളി മുതൽ അരൂർ വരെയുള്ള പാതക്ക് ദേശീയപാത ടോൾ നിയമം അനുസരിച്ചു കുമ്പളത്ത് പിരിക്കുന്നുണ്ട്. അതിനു പുറമെ മറ്റൊരു ടോൾ സാധ്യമല്ല.

Image result for palarivattom flyoverഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് ആർ.ബി.ഡി.സി.കെയെയാണ്. ഇതിന്റെ രൂപകല്പനക്കും നിർമ്മാണ മേൽനോട്ടത്തിനുമായി സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള കിറ്റ്‌കോയാണ് ചുമതലയേറ്റത്. എന്നാൽ കരാർ ലഭിച്ച ദില്ലിയിലെ ആർ.ഡി.എസ് എന്ന സ്ഥാപനം രൂപകല്പനക്കായി ബ്ലാംഗ്ലൂറുള്ള നാഗേഷ് കൺസൾട്ടൻസിയെ ഏല്പിച്ചു. അവർ ഇന്നുവരെ ഇന്ത്യയിൽ എവിടെയും പ്രയോഗിച്ചിട്ടില്ലാത്ത ഒരു സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിച്ച്. ഇതിനു കിറ്റ്കോയും, ആർ.ബി.ഡി.സി.കെയും എങ്ങനെ അനുമതി നൽകി എന്നതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം?

ഇവരെല്ലാം സാങ്കേതിക വിദ്യകളിൽ വിദഗ്ധരാണ്. മഴ കുറവുള്ള സ്ഥലങ്ങളിൽ മാത്രം വിജയിക്കാവുന്ന ഒന്നാണ് ഈ സാങ്കേതികവിദ്യ എന്നും കേരളത്തിന് ഇത് യോജിക്കുന്നതല്ലെന്നും ഇവർ പറഞ്ഞില്ല.
നിർമ്മാണഘട്ടങ്ങളിൽ ഒരു പരിശോധനയും ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്നു തീർച്ച. സിമന്റും കമ്പിയും മൂന്നിലൊന്നു മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യഥാസമയം പരിശോധന നടത്തിയിരുന്നെങ്കിൽ ഇത് കണ്ടെത്തുമായിരുന്നു.

Image result for palarivattom flyoverഇങ്ങനെ പല പ്രശ്ങ്ങളുമാണ് പാലത്തിന്റെ തകർച്ചക്ക് കാരണമായത്.ആരാണ് ഇതിനു കാരണക്കാർ? ഇപ്പോൾ എഫ്.ഐ.ആറിൽ പ്രതികളാക്കപ്പെട്ടിരിക്കുന്നതു കരാറുകാരനും, കൺസൾട്ടന്റും ആണ്. ആർ.ബി.ഡി.സി.കെ, കിറ്റ്‌കോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം എന്നും വിജിലൻസ് പറയുന്നു.

പാലം പുനഃസ്ഥാപിക്കാൻ കഴിയുമോ എന്ന് ഇപ്പോൾ ഉറപ്പു പറയാൻ ചെന്നൈ ഐ
ഐ.ടിക്ക് പോലും കഴിയുന്നില്ല. അതിനു കഴിയാതെ വന്നാൽ പാലം മുഴുവൻ പൊളിച്ചക്കു പുതിയത് നിർമ്മിക്കേണ്ടി വരും. ഇതിനായി ഇനിയും അമ്പതോ അറുപതോ കോടി മുടക്കേണ്ടി വരും. അതിനേക്കാൾ വലിയ വിഷയം ഇനി വർഷങ്ങളോളം ദിനം പ്രതി ലക്ഷക്കണക്കിന് യാത്രക്കാർ അനുഭവിക്കേണ്ടി വരുന്ന ഗതാഗതക്കുരുക്കാണ്.

ഇതിനു കാരണക്കാരായാവർ
ഇതിനു കാരണക്കാരായാവർ ശിക്ഷിക്കപ്പെടുമോ..? ഒരു പ്രതീക്ഷക്കും വഴിയില്ല. ഒരിക്കലും ഒരു അഴിമതിക്കേസിൽ രാഷ്ട്രീയ നേതാക്കൾ അത്ര എളുപ്പം ശിക്ഷിക്കപ്പെട്ടില്ല. കേരളം രൂപം കൊണ്ടിട്ടു ആറു പതിറ്റാണ്ടുകൾ പിന്നിട്ടു. ഓരോ മന്ത്രി സഭകൾക്കെതിരെയും അതാതു കാലത്ത് പ്രതിപക്ഷവും പൊതു സമൂഹവും നിരവധി കോടികളുടെ അഴിമതികൾ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് വരെ ഒരു കേസിൽ പേരിനെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒരേയൊരു ബാലകൃഷ്‍ണപിള്ള മാത്രം. അതും വി.എസ് പാർട്ടിക്കപ്പുറം നിന്ന് നടത്തിയ പോരാട്ടം കൊണ്ട് മാത്രം. കള്ളരോഗം കാണിച്ചു അദ്ദേഹത്തെ ജയിലിൽ കിടത്താതെ സർക്കാർ ചിലവിൽ ആശുപത്രിവാസം നൽകി രക്ഷിച്ചത് യു.ഡി.എഫ് സർക്കാർ. അതുകൊണ്ട് തന്നെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ഉമ്മൻചാണ്ടി എന്നിവരൊക്കെ സേഫ് സോണിൽ തന്നെയാണ് എന്ന് പറയാം.

Image result for palarivattom flyoverആർക്കാണ് അഴിമതിക്കാരെ ശിക്ഷിക്കാൻ താല്പര്യം.?
എല്ലാ കീഴ്വഴക്കങ്ങളും മറികടന്നു ഇങ്ങനെ അഴിമതി നടത്താണ് ഉദ്യോഗസ്ഥർ ഒറ്റക്ക് തീരുമാനിക്കില്ല. രാഷ്ട്രീയ നേതൃത്വം നൽകിയ ഉറപ്പിലാകും ഇത് ചെയ്തത്. കിറ്റ്കോ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടില്ല. അവരാണ് ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കിഫ്‌ബിയുടെ മുഴുവൻ ചുമതലയും ഏറ്റിരിക്കുന്നത്. ഇടതു സർക്കാരിന് അവർ ഏറെ പ്രിയപ്പെട്ടവരാണ്.

ആർ.ബി.ഡി.സി.കെയാണെങ്കിൽ ഇടതു സർക്കാർ തന്നെ പണിയുന്ന ഇതേ പാതയിലെ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നിർമ്മിക്കയാണ്. ഈ കരാർ കമ്പനിക്കാരായും അവർക്കു പലരീതിയിലും വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് കരാറുകാരൻ പണം മടക്കി അറ്റകുറ്റപ്പണി നടത്തും എന്ന് സർക്കാർ ആവർത്തിക്കുന്നത്. ജനങ്ങളുടെ പണം നഷ്ടമായത് തന്നെ.

Image result for palarivattom flyoverഇടപ്പിള്ളി മുതൽ അരൂർ വരെയുള്ള 16 കിലോമീറ്റർ യാത്രക്ക് പലദിവസങ്ങളിലും രണ്ടോ മൂന്നോ മണിക്കൂർ എടുത്താലും കുമ്പളത്ത് ടോൾ ബൂത്തിൽ നമുക്ക് ടോൾ നൽകേണ്ടി വരുന്നു. അതിനെ ഒരു നേതാവും എതിർക്കില്ല. നമ്മുടെ പണം കൊണ്ട് പഞ്ചവടിപ്പാലം നിർമ്മിച്ച് അതിൽ നിന്നും കൊള്ളനടത്തി ആ പണം കൊണ്ട് വികസനനായകരെന്നു സ്വയം പ്രചരിപ്പിച്ചു നമ്മുടെ വോട്ടു വാങ്ങി ജയിച്ച് അധികാരത്തിലെത്തുന്നത്. നാം അവരെ തന്നെ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുന്നു. പൊതുജനം കഴുതകൾ എന്ന പ്രമാണം തത്വത്തിൽ അംഗീകരിക്കുന്നു.

സി.ആർ നീലകണ്ഠൻ