ഇയാള്‍ ഇങ്ങനെ പോയാല്‍ മൂത്രത്തിലും പിടിച്ചു കയറും – വീഡിയോ

02

മൂത്രത്തില്‍ പിടിച്ചു കയറുക എന്ന് കേട്ടിട്ടില്ലേ ? സാധാരണ ഒരു വിഷയം കിട്ടിയാല്‍ അതില്‍ പിടിച്ചു കയറുന്ന ആളുകളെ കുറിച്ചാണ് ആ ഒരു വാചകം പറയാറുള്ളത്. എന്നാല്‍ ശരിക്കും ഒരാള്‍ അങ്ങിനെ കയറുന്ന ആളാണെങ്കിലോ ? ഉദാഹരണമായി ഒരു കമ്പി കിട്ടിയാല്‍ ആകാശത്ത് വരെ കയറിപ്പോകാന്‍ ഒരു ഭയവുമില്ലാത്ത ജെയിംസ്‌ കിംഗ്‌സ്റ്റണെ നിങ്ങള്‍ ഒന്ന് പരിചയപ്പെടണം. കക്ഷി ഒരു ഗോപ്രൊ ക്യാമറയും എടുത്ത് നേരെ നടന്നു കയറിയത് ഉക്രൈനിലെ 390 അടി ഉയരമുള്ള മോസ്കോ പാലത്തിനു മുകളിലെക്കായിരുന്നു.

ഒന്ന് തെറ്റിയാല്‍ പൊടി പോലും കാണാത്ത ഉയരത്തില്‍ കക്ഷി കൂളായി നില്‍ക്കുന്നത് കണ്ടിട്ട് എന്ത് തോന്നുന്നു ? ജെയിംസ്‌ ആളൊരു പുലിയല്ലേ? ആളൊന്നു താഴെ ഇറങ്ങിയ അറസ്റ്റ് ചെയ്യാം എന്നും വിചാരിച്ചു ഇരിപ്പാണ് ഉക്രൈന്‍ പോലിസ്. പക്ഷെ എന്ത് കാര്യം കക്ഷി എവിടെ ഇതു ഉയരത്തില്‍ ആണെന്ന് പറയാന്‍ കഴിയില്ലല്ലോ.

01

03

04

05

06

07