ഈ ലോകത്തെ മുഴുവന്‍ നമ്മുടെ വിരല്‍തുമ്പിലേക്ക് ഒതുക്കിയ പ്രതിഭാസമാണ് ‘വേള്‍ഡ് വൈഡ് വെബ്’. ഈ പ്രപഞ്ചത്തിലെ എന്തിനെ പറ്റിയും അത് തരത്തില്‍ ഉള്ള വിവരങ്ങളും തരാന്‍ ഈ ഇന്റര്‍നെറ്റ് പ്രതിഭാസത്തിനു കഴിയും. എന്നാല്‍ ഇത്രെയും വലിയ ലോകത്തെ അത്ര എളുപ്പത്തില്‍ ഒന്നും ഈ വെബ് ഭീമന് കയ്യിലോതുക്കാന്‍ ആകില്ല. നമ്മള് ‘സെര്‍ച്ച്’ ചെയ്യുന്ന കാര്യത്തെ പറ്റിയുള്ള 10% വിവരങ്ങളെ ഒരു സാധാരണ ‘സെര്‍ച്ച് എഞ്ചിന്’ നമുക്ക് നല്‍കുകയുള്ളൂ. ബാക്കി 90% കാര്യങ്ങള്‍ എവിടെ ???? ഈ അവസ്ഥയില്‍ ആണ് ‘ഡീപ്പ് വെബ്’ കടന്നു വരുന്നത്. ഒരു സാധാരണ ‘സെര്‍ച്ച് എഞ്ചിന്’ കൊണ്ട് കണ്ടുപിടിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ‘ഡീപ്പ് വെബ്’.
നമ്മള് ഒരു വിവരം ‘സെര്‍ച്ച്’ ചെയ്യുമ്പോള്‍ ഗൂഗിള്‍ നമുക്ക് അതിനെ പറ്റി വിവരങ്ങള്‍ നല്കുന്ന കുറെ വെബ് സൈറ്റുകളും ലിങ്കുകളും തരും. ആ ലിങ്കുകള്‍ ‘കണക്ട്’ ചെയ്തു ചെയ്തു നമുക്ക് ആവശ്യമായത് നാം കണ്ടു പിടിക്കുന്നു. എന്നാല്‍ ചിലകാര്യങ്ങള്‍ ഗൂഗിള്‍ പറഞ്ഞു തരില്ല. അവ ഗൂഗിളില്‍ ഒളിഞ്ഞു കിടക്കും, ഒന്നുകില്‍ സ്വയം ഗൂഗിളില്‍ ‘സെര്‍ച്ച്’ ചെയ്യപെടുമ്പോള്‍ പ്രത്യക്ഷപ്പെടേണ്ട എന്ന് ഉറപിച്ച സൈറ്റുകള്‍, അലെങ്കില്‍ വേറെ എന്തെങ്കിലും കാരണങ്ങളാലോ സൈറ്റിന്റെ ഘടന മൂലമോ ഒളിഞ്ഞു കിടക്കുന്ന സൈറ്റുകള്‍. ഇവയെയാണ് ഡീപ്പ് വെബ് എന്ന് പറയ്യുന്നത്. വ്യക്തമായി ചിന്തിച്ചു ഉണ്ടാക്കിയ രൂപ രേഖയുടെ ഭലമാണ് ഡീപ്പ് വെബ്.
ഗൂഗിളില്‍ നാം നടത്തുന്ന ഒരു സാധാരണ സര്‍ച്ചില്‍ 19 ടെറാബൈറ്റ് ഇന്‍ഫര്‍മേഷന്‍ മാത്രം ശേഖരിക്കപ്പെടുമ്പോള്‍, പെട്ടന്ന് കണ്ടുപിടിക്കാനോ കടന്നു ചെല്ലനൊ കഴിയാത്ത ഡീപ്പ് വെബ് സൈറ്റുകളില്‍ 7,500 ടെറാബൈറ്റ് ഇന്‍ഫോര്‍മേഷന്‍ വരെ ഉള്‍കൊള്ളും. ഗൂഗിളിനെയും ബിങ്ങിനെയും ഒക്കെ ഒരു അതിര് വരമ്പിന് അപ്പുറം നിറുത്തുന്നവയാണ് 98% ഇന്റര്‍നെറ്റ് ലോകവും. ക്രെഡിറ്റ് കാര്‍ഡുകള്‍, ബാങ്ക് അക്കൌണ്ടുകള്‍, മറ്റു ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ ഇവയെല്ലാം ഡീപ്പ് വെബില്‍ കുടി ചോരാനും കബിളിപ്പിക്കപ്പെടാനും സാധ്യത ഉണ്ട്. ഒരിക്കല്‍ ഡീപ്പ് വെബ് വഴി ഒരു ക്രെഡിറ്റ് കാര്‍ഡ് തിരിമറി വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിച്ച ഒരു സെക്യൂരിറ്റി ബ്ലോഗറെ വകവരുത്താന്‍ വരെ ശ്രമം ഉണ്ടായി. ടോര്‍ സോഫ്റ്റ്വെയര് വഴി ഡീപ്പ് വെബ് നമുക്ക് ഉപയോഗിക്കാം, നമുടെ പേരു വിവരങ്ങള്‍ വെളിപെടുതത്തെ തന്നെ. ഡീപ്പ് വെബിന്റെ നടത്തിപ്പിന് വേണ്ടി 80% അധികം സാമ്പത്തികം നല്‍കുന്നത് യു.എസ് ഭരണകൂടമാണ്, ബാക്കി സ്വീഡിഷ് സര്‍ക്കാരും മറ്റു ഏജന്‍സികളും. ഈ സൈറ്റുകളില്‍ കുടി ഒരുപാട് കള്ള പണവും മറ്റു അനധികൃത പ്രവര്‍ത്തനങ്ങളും നടക്കുന്നു. ‘ബിറ്റ് കോയിന്’ എന്നാണ് ഡീപ്പ് വെബ് ലോകത്തെ പൈസയുടെ പേര്.
അത് പോലെ തന്നെ അറബ് വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത് ഈ ഡീപ്പ് വെബ് ആണെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകും ഈ ലോകത്തിന്റെ വ്യാപ്തിയും വിസ്തൃതിയും. ഏറ്റുവും പുതിയതായി, എഡ്വേര്‍ഡ് സ്നോഡന് അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതും ഡീപ്പ് വെബ് വഴിയാണ്. ‘കോഡ് ബ്രേക്കിംഗ്’ ഏറ്റുവും മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞാല്‍ ഡീപ്പ് വെബ് ലോകം ഒരാള്‍ക്ക് വളരെ എളുപ്പം കീഴടക്കാം. അതിനൊരു ഉത്തമ ഉദാഹരണമാണ് യു.എസ് സേന അല്‍ക്വയിദ വിവരങ്ങള്‍ ചോര്‍ത്തുകയും ഭീകരവാദ ഭീഷണി നേരിട്ട 22 എംബസികള്‍ പൂടുകയും ചെയ്ത നടപടി.
ഇന്‍വിസിബിള്‍ വെബ്, അണ്ടര്‍ നെറ്റ്, ഡാര്‍ക്ക് നെറ്റ് എന്നീ ശാഖകള്‍ ഉള്ള ഡീപ്പ് വെബ്ബിന്റെ വേറിട്ട മുഖമാണ് ‘ഡാര്‍ക്ക് നെറ്റ്’. സ്വകാര്യ ആവശ്യങ്ങള്‍ മുന്‍ നിറുത്തിയും പ്രതേക താല്പര്യങ്ങള് കണക്കിലെടുത്തും ഒറ്റ പെട്ട് ചിലര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റുകളെ നമുക്ക് ഡാര്‍ക്ക് നെറ്റ് ഗണത്തില്‍ പെടുത്താം. നിയമ വിരുദ്ധ പ്രവര്‍ത്തനവും കച്ചവടവും നടത്തുന്ന ‘സില്‍ക്ക് റോഡ്’ മുതലായ വെബ് സൈറ്റുകള്‍ ഡാര്‍ക്ക് നെറ്റ് ഗണത്തില്‍ വരുന്നു.
പക്ഷെ ഇപ്പോള്‍ കാലം മാറുകയാണ് ഡീപ്പ് വെബ്ബും ഇപ്പോള്‍ പതിയെ ഇല്ലാതാകുകയാണ്. സാധാരണ ‘സെര്‍ച്ച്’ ചെയ്യുമ്പോള്‍ ഇപ്പോള്‍ ഒരുവിധ പെട്ട എല്ലാ വിവരങ്ങളും കൊടുക്കാന്‍ പല കമ്പനികളും തയ്യാറാകുന്നു. ഇനി ഭാവിയില്‍ ഡീപ്പ് വെബ് കണ്ടു പിടിക്കാന്‍ ആകില്ല മറിച്ച് കയറി പറ്റാന്‍ ആകും തിരക്ക്.