Share The Article

democracy-gandhiji-thought

 

 

 

 

 

 

 

 

ഈ ലേഖനം ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു വീരമൃത്യു വരിച്ച ദേശ സ്നേഹികള്‍ക്ക് സമര്‍പിക്കുന്നു. ഭാരതത്തിലെ രാഷ്ട്രീയ രംഗത്തുനിന്നും അഴിമതി, കാലുമാറ്റം, അക്രമം എന്നിവ ഇല്ലാതാക്കി ജനാതിപത്യ സംസ്കൃതി നിലനിര്‍ത്താന്‍ ലോകത്തിനുപോലും മാതൃകയാക്കാവുന്ന പത്തു രക്ഷാ കവജങ്ങളാണ് താഴെ ഉള്ളത്. ഉണരുക. ഇപ്പോഴുള്ള ഈ ഇലക്ഷന്‍ രീതി അടിമുടി മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്‍റെ ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും നിഷ്പക്ഷമായി ആലോചിച്ചപ്പോള്‍ കിട്ടിയ കാര്യങ്ങളാണ്‌ താഴെ ഉള്ളത്. താങ്കള്‍ക്കും വായിക്കാം വിലയിരുത്താം തികച്ചും നിഷ്പക്ഷമായി. മുന്നണിയുടെ കണ്ണടയിലൂടെ നോക്കരുതേ. വേണമെങ്കില്‍ പാര്‍ട്ടികളുടെ കണ്ണട വച്ച് കേരളത്തിന്‍റെ നന്മയിലേക്ക് നോക്കുക, ചിന്തിക്കുക, പ്രവര്‍ത്തിക്കുക. ഇപ്പോള്‍ തന്നെ സമയം കഴിഞ്ഞിരിക്കുന്നു. ഇനി കളയാനില്ല സമയം, ജാഗ്രത.

ഇലക്ഷന്‍ ഘടന

  1. ഇപ്പോള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ആണ് ഇലക്ഷന്‍. പാര്‍ലിമെന്ററിലേക്ക് 545 സീറ്റിലേക്കും കേരളത്തിലെ നിയമസഭയിലേക്ക് 140 സീറ്റിലേക്കും. ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും എത്ര വേണമെങ്കിലും എവിടേക്ക് വേണമെങ്കിലും മത്സരിക്കാം, അത് പാടില്ല. ഒരു സ്ഥാനത്ത് ഇരിക്കുന്നവര്‍ അത് രാജി വച്ച് അടുത്ത സ്ഥാനത്തേക്ക് മത്സരിക്കരുത്. MP സ്ഥാനം രാജിവച്ചു MLA ആകാന്‍ മല്‍സരിക്കുന്നത്, MLA സ്ഥാനം രാജിവച്ചു MP ആകാന്‍ മല്‍സരിക്കുന്നത്, MP സ്ഥാനം രാജിവച്ചു മുഖ്യമന്ത്രി ആകാന്‍ മല്സ‍രിക്കുന്നത്, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു MP ആകാന്‍ മല്‍സരിക്കുന്നത്. അങ്ങനെ ഉള്ള മത്സരമെല്ലാം നിരോധിക്കണം.
  2. ഒരാള്‍ ഒരു സ്ഥാനത്ത് എത്തിയാല്‍ ഭരിച്ചാലും രാജിവച്ചാലും അഞ്ചു വര്‍ഷം കഴിഞ്ഞു മാത്രമേ അടുത്ത ഇലക്ഷനില്‍ മത്സരിക്കാന്‍ പാടുള്ളൂ, പറ്റുള്ളൂ എന്ന നിയമം വേണം.
  3. ഇനി രാജി വയ്ക്കുകയാണെങ്കില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കണം.
  4. രാജി വച്ച ആളെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ഇലക്ഷനിലും മത്സരിക്കാന്‍ അനുവദിക്കരുത്‌

സ്ഥാനാര്‍ഥിത്വം

  1. ഇപ്പോള്‍ എന്ത് കുറ്റം ചെയ്താലും, എത്ര കുറ്റം ചെയ്താലും പിന്നെയും പിന്നെയും മത്സരിക്കാം, അത് പാടില്ല.
  2. ഒരാള്‍ ഒരു കേസി ല്‍ തടവില്‍ കഴിയുന്ന അവസരത്തില്‍ വിചാരണ നടന്നിട്ടില്ലങ്കിലും മത്സരിക്കാന്‍ അനുവദിക്കരുത്
  3. ശിക്ഷ കഴിഞ്ഞു വരുന്ന ആള്‍ക്ക് പത്തു വര്‍ഷത്തിനു ശേഷമേ മത്സരിക്കാന്‍ അനുവാദം കൊടുക്കാവു.
  4. വെറുതെ വിടുന്ന ആളെ അടുത്ത ഇലക്ഷനില്‍ മത്സരിപ്പിക്കുന്നതില്‍ തെറ്റില്ല.
  5. കൊലപാതകം, കൊള്ള, പീഡനം എന്നിവയാല്‍ ശിക്ഷ കിട്ടിയവര്‍ക്ക് പിന്നീട് മത്സരിക്കാന്‍ അനുവദിക്കരുത്.

ജയവും തോല്‍വിയും

  1. ഇപ്പോള്‍ സ്ഥാനാര്ഥിക്ക് ജയിക്കുന്നതിന് മിനിമം ഇത്ര% വോട്ട് ലഭിക്കണം എന്നോ ഒരു ഇലക്ഷന്‍ സാധു ആകുന്നതിന്നു മിനിമം ഇത്ര% വോട്ട് ചെയ്യണമെന്നോ നിയമമില്ല. ഒരു വോട്ട് കിട്ടിയാലും എതിരാളിക്ക് വോട്ട് ഇല്ലങ്കില്‍ ജയിക്കും. അത് അനുവദിക്കരുത്.
  2. വോട്ട് ലിസ്റ്റിലെ 51% പേര് വോട്ട് ചെയ്യുകയും അതില്‍ 51% ആളുകളുടെ വോട്ട് കിട്ടുകയും ചെയ്യുന്നവനാകണം വിജയി.
  3. 51% വോട്ട് കിട്ടിയില്ലെങ്കി ല്‍ 51% വോട്ട് കിട്ടാന്‍ എത്ര സ്ഥാനാര്ഥികള്‍ വേണോ അത്രയും സ്ഥാനാര്‍ത്ഥികളെ മാത്രം ഉള്‍പെടുത്തി 15 ദിവസത്തിനുള്ളില്‍ വീണ്ടും ഇലക്ഷന്‍ നടത്തുകയും അതില്‍ ഒന്നാം സ്ഥാനത്തു വരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കകയും വേണം.
  4. ഇപ്പോള്‍ രണ്ടു പേര് നില്കുന്നു. അവര്‍ രണ്ടു പേരെയും ഇഷ്ടമല്ലെങ്കിലും മെഷീന്‍ വന്നതിനാല്‍ ഒരാള്‍ക്ക് വോട്ട് കൊടുത്തുപോകും പണ്ടായിരുന്നെങ്കില്‍ രണ്ടു ആളുകള്‍ക്കും വോട്ട് കുത്തിയാല്‍ അസാധുവാക്കി മാറ്റമായിരുന്നു ഇപ്പോള്‍ അസാധു ഇല്ല ഒരാള്‍ക്ക്‌ ആ വോട്ട് പോകും, അല്ലങ്കില്‍ വോട്ട് ചെയ്യാതിരിക്കണം, അത് മര്യാദയല്ല. അതിനാല്‍ എല്ലാവരും വോട്ട് ചെയ്യാന്‍ വരും ഇഷ്ടമല്ലെങ്കിലും ഓരോരുത്തരും മാറിമാറി ജയിക്കും, ഇത് പാടില്ല. നില്കുന്നവരെ ആരെയും ഇഷ്ടമല്ലെങ്കില്‍ “ഇവരെ ഇഷ്ടമല്ല” എന്നൊരു ബട്ടന്‍ വേണം. അങ്ങനെ ആ ബട്ടണില്‍ വോട്ട് ചെയ്തു അതിനു 51% വോട്ട് കിട്ടിയാല്‍ അവിടെ മത്സരിച്ച എല്ലാവരേയും അടുത്ത രണ്ടു ഇലക്ഷനില്‍ നിന്ന് മാറ്റിനിര്ത്തണണം. അവിടെ ഒരു മാസത്തിനുള്ളില്‍ ഇലക്ഷന്‍ നടത്തണം. ഇത് ജനങ്ങള്‍ക്ക്‌ വലിയൊരു അനുഗ്രഹമാകും, ഇഷ്ടമില്ലാത്തവരെ വോട്ടിങ്ങിലൂടെ മാറ്റി നിര്‍ത്താന്‍ കിട്ടുന്ന ഒരു അവസരമാണ്. അപ്പോള്‍ രാഷ്ട്രീയരംഗം വളരെ ശുദ്ധവും ശക്തവും ആകും.

പേരും വോട്ടും

  1. കഴിഞ്ഞ അഞ്ചു വര്‍ഷമായി എവിടെയാണോ താമസിച്ചത് അവിടുത്തെ വോട്ടര്‍ ലിസ്റ്റി ല്‍ ആയിരിക്കണം പേരും, വോട്ടും.
  2. സ്ഥാനാര്‍ഥികള്‍ക്ക് എവിടെയാണോ വോട്ടും പേരും അവിടെയാകേണം മത്സരിക്കേണ്ടതും.
  3. പരസഹായം കൂടാതെ നടക്കാന്‍ പറ്റാത്തവരേയും കണ്ണ് കാണാത്തവരെയും മത്സരിക്കാന്‍ അനുവദിക്കരുത്.

രാജിയും കുറ്റവും

  1. ജയിച്ചവര്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്താല്‍ അന്നുമുതല്‍ അയാളുടെ ഔദ്യോഗിക പദവികള്‍ റദ്ദു ആകുന്നതും ഇലക്ഷനില്‍ അയാള്‍ക്കെതിരെ മത്സരിച്ച ആളെ വിജയിയായി പ്രഖ്യാപിക്കുകയും വേണം. ഇങ്ങനെയായാല്‍ ഒരു ജനപ്രതിനിധിയും ഒരു കുറ്റവും ചെയ്യില്ല.
  2. രണ്ടാമനും ഇതുപോലെ ഈ കാലയളവില്‍ കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരിക്കുകയോ ആരോഗ്യം മോശമവുകയോ ചെയ്തിട്ടുണ്ടങ്കില്‍, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ ഇലക്ഷന്‍ നടത്തണം അതും മുന്നത്തെ ഇലക്ഷന്‍ മുതല്‍ അഞ്ചു വര്‍ഷം കാലാവധി കണക്കാക്കി ഇനി ആറു മാസം ബാക്കി ഉണ്ടെങ്കി ല്‍ മാത്രം മതി ഇലക്ഷന്‍

നാമനിര്‍ദ്ദേശത്തോടൊപ്പമുള്ള ഫീസ്‌ :

  1. പഞ്ചായത്ത്‌ തലത്തില്‍ 5,000 രൂപ, നിയമസഭയിലേക്ക് 50,000രൂപ, പാര്‍ലമെന്റിലേക്ക് 5,00,000രൂപ.
  2. സംവരണവിഭാഗങ്ങള്‍ക്ക് പഞ്ചായത്ത്‌ തലത്തില്‍ 2,500 രൂപ, നിയമസഭയിലേക്ക് 25,000രൂപ, പാര്‍ലമെന്റിലേക്ക് 2,50,000രൂപ.
  3. കഴിഞ്ഞ അഞ്ചു വര്‍ഷമായി മണ്ഡലത്തിലെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഓരോ വര്‍ഷത്തേയും വിത്യസ്ഥങ്ങളായ, മത്സരിക്കുന്ന ആളുടെ പേരും പടവും ഉള്ള ഈരണ്ടു പേപ്പര്‍ കട്ടിംങ്ങുക ള്‍ ഹാജരാക്കിയാല്‍ ഫീസ്‌ ഒഴിവാക്കിക്കിട്ടും (ഓരോ വര്‍ഷവും 2 എണ്ണംവീതം, മത്സരിക്കുന്ന ആളുടെ പേരും പടവും വേണം)
  4. ഇനി അഞ്ചു വര്ഷ ത്തെ പത്തു എണ്ണം കിട്ടിയില്ല, ഒന്നോ രണ്ടോ എണ്ണമേ കിട്ടിയുള്ളങ്കില്‍ ഒരു പേപ്പര്‍ കട്ടിങ്ങിന് 10% വച്ച് ഇളവ്‌ കിട്ടും (ഒന്നില്‍ കൂടുതല്‍ നല്കു്ന്ന ഓരോനിനും ആറുമാസം ഗാപ്പു ഉണ്ടാകണം.)
  5. 25%നു മേല്‍ വോട്ട് കിട്ടുന്നവര്‍ക്ക് അവരുടെ ഫീസ്‌ തിരിച്ചു കിട്ടും
  6. 2 സ്ഥലത്ത് മത്സരിക്കുന്നവര്‍ ഒരു സ്ഥലത്തെ ഫീസ്‌ മുഴുവനായും അടക്കുകയും രണ്ടു സ്ഥലത്തും 25%ല്‍ അധികം വോട്ട് കിട്ടിയാല്‍ രണ്ടു സ്ഥലത്തും ഫീസ്‌ തിരിച്ചു കിട്ടും. എന്നാല്‍ രണ്ടു സ്ഥലത്തും ജയിച്ചാല്‍ ഒരു സ്ഥലത്തെ സ്ഥാനം ഒരു മാസത്തിനുള്ളില്‍ രാജി വക്കുകയും രാജി വയ്ക്കുന്ന സ്ഥലത്തെ മുഴുവന്‍ ഫീസ്‌ അടക്കുകയും വേണം. അതു തിരിച്ചു കിട്ടുന്നതല്ല.

ഇലക്ഷന്‍ സമയം

  1. ഇപ്പോള്‍ നിയമസഭയിലേക്കാണെങ്കില്‍ 140 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ അതുപോലെ പാര്‍ലമെന്റിലേക്ക് 545 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍. അതിനു പ്രത്യേക സമയമൊന്നുമില്ല. അതു പോര കൃത്യ സമയം വേണം ഇലക്ഷന്. എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്ന് ഇലക്ഷന്‍.
  2. പാര്‍ലമെന്റിലേക്ക് എല്ലാ വര്‍ഷവും 25% സീറ്റില്‍ ഇലക്ഷന്‍ വേണം അത് ഓരോ സ്‌റ്റേറ്റില്‍ 25% സീറ്റില്‍ ആകണം. അതുപോലെ അസംബ്ലിയിലെക്കും ഓരോ വര്‍ഷവും 25% സീറ്റിലേക്ക് ആകണം ഇലക്ഷന്‍. അത് ഓരോ ജില്ലയ്ക്കും 25% വീതമായിരിക്കണം. ഇങ്ങനെ വരുമ്പോള്‍ എല്ലാ വര്‍ഷവും ഭാരതത്തിന്റെ എല്ലാ ഭാഗത്തും ഇലക്ഷന്‍ നടക്കും. എല്ലാ വര്‍ഷവും ഇലക്ഷനില്‍ ജയിക്കുന്നതിന് വേണ്ടി നല്ല നല്ല പ്രവര്‍ത്തനങ്ങള്‍ വരും പുരോഗതി വരും അഴിമതി കുറയും. ഓരോ വര്‍ഷവും ഭരണം ജനങ്ങള്‍ക്ക് വിലയിരുത്താം.
  3. തുടര്ച്ചയായോ അല്ലാതെയോ പത്തു വര്ഷം ജയിച്ചാല്‍ അടുത്ത പത്തു വര്‍ഷം മത്സരിക്കാന്‍ അനുവദിക്കരുത്. അത് കഴിഞ്ഞാല്‍ മത്സരിക്കാം. പഞ്ചായത്ത്, മുനിസിപ്പല്‍ ഇലക്ഷനില്‍ എത്ര വേണമെങ്കിലും മത്സരിക്കാം ജയിക്കാം ഭരിക്കാം.

രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം:

  1. സംസ്ഥാനത്ത് നിയമസഭാ ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ‍ 10% വോട്ടോ, ആകെ ഉള്ള MLA മാരില്‍ 10% MLA മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടിയെ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കും .
  2. ഭാരതത്തില്‍ പാര്ലിമെന്റിലേക്ക് ഉള്ള ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ 10% വോട്ടോ, ആകെ ഉള്ള MP മാരില്‍ 10% MP മാരോ ഉണ്ടങ്കില്‍ ആ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കും.
  3. അംഗീകാരം ഇല്ലാത്ത പാര്‍ട്ടികളിലെ അംഗങ്ങളെ സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ.

പിളര്‍പ്പ്, കൂറുമാറ്റം, ലയനം :

  1. പിളര്‍പ്പ്: അംഗീകാരം ഉള്ള പാര്‍ട്ടി പിളര്‍ന്നാല്‍ ഏതെല്ലാം ഭാഗത്തിനാകെ ചെയ്ത വോട്ടിന്റെ 10%വോട്ടോ, സഭയിലെ ആകെ MLA മാരില്‍ 10% MLAമാരോ, സഭയിലെ ആകെ MP മാരില്‍ 10% MPമാരോ ഉള്ളത് ആ വിഭാഗങ്ങളെ രാഷ്ട്രീയപാര്‍ട്ടിയായി അംഗീകാരം നല്കാം. മറ്റുള്ളവര്‍ എല്ലാവരെയും സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ.
  2. കൂറുമാറ്റം : ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്ള MLAമാരിലോ, MPമാരിലോ ഒരു വിഭാഗം പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി സഭയില്‍ വോട്ട് ചെയ്താല്‍, വിരുദ്ധമായി വോട്ട് ചെയ്ത വിഭാഗത്തിന് ആ പാര്‍ട്ടിയിലെ അംഗങ്ങളുടെ 51% അംഗ ബലം ഇല്ലങ്കില്‍ വിരുദ്ധ വിഭാഗത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ (MP/MLAസ്ഥാനങ്ങള്‍) റദ്ദ്‌ ആകുന്നതാണ്. ബാക്കിയുള്ള ഔദ്യോഗിക വിഭാഗത്തിന് സഭയിലെ ആകെ അംഗങ്ങളുടെ 10%അംഗങ്ങള്‍ ഇല്ലാതെ വന്നാല്‍ ആ വിഭാഗത്തിന്റെ പാര്‍ട്ടി അംഗീകാരം നഷ്ടപ്പെടുന്നതും അവരും സ്വതന്ത്രന്മാര്‍ ആയി മാറുന്നതാണ്.
  3. അംഗീകാരമുള്ള രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ ലയിച്ചു ഒന്നാകുമ്പോള്‍ അവര്‍ക്ക് നിലവിലെ പേര് സ്വീകരിക്കുകയോ പുതിയ പേര് സ്വീകരിക്കുകയോ ചെയ്യാം. ഇങ്ങനെ ഒന്നായത്തിനു ശേഷം വീണ്ടും പഴയ രണ്ടു പാര്‍ട്ടികള്‍ ആയാല്‍ അവര്‍ക്ക് 1, 2 വകുപ്പുകള്‍ പ്രകാരമേ പിന്നെ നിലനില്പ്പ്ഉണ്ടാകൂ
  4. ജയിച്ചു വരുന്ന സ്വതന്ത്രന്മാര്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു ഒരു മാസത്തിനുള്ളില്‍ ഏതെങ്കിലും പാര്‍ട്ടിയെയോ മുന്നണിയെയോ പിന്തുണക്കുന്നതായി ഇലക്ഷന്‍ കമ്മിഷനെ അറിയിക്കണം. ഇങ്ങനെ പിന്തുണക്കുന്നവര്‍ ഇടയ്ക്കു പിന്തുണ പിന്‍വലിച്ചാല്‍ അവര്ക്ക് 1, 2 വകുപ്പുകള്‍ പ്രകാരമേ പിന്നെ നിലനില്പുള്ളൂ.

മന്ത്രി സ്ഥാനങ്ങള്‍ :

  1. സഭയിലെ ആകെ അംഗങ്ങളുടെ 15%അംഗങ്ങളോ ഭരണകക്ഷിയുടെ/ഭരണ മുന്നണിയുടെ ആകെ അംഗങ്ങളുടെ 25% അംഗങ്ങളോ അതില്‍ ഏതാണ് കുറവ് അതിനു താഴെ ആയിരിക്കണം ആകെ മന്ത്രിമാരുടെ എണ്ണം.
  2. പ്രധാന പാര്‍ട്ടിയെ കൂടാതെ ഓരോ പാര്‍ട്ടിക്കും ആകെ എത്ര അംഗങ്ങള്‍ ഉണ്ടോ അതിന്റെ 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ .
  3. സ്വതന്ത്രന്മാരെ എല്ലാവരെയും കൂടി ഒരു പാര്‍ട്ടിയായി കണക്കാക്കി ആകെ എത്ര അംഗങ്ങള്‍ ഉണ്ടോ അതിന്റെ് 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ
  4. പ്രധാന പാര്‍ട്ടിക്ക്, മറ്റു പാര്‍ട്ടികള്‍ക്ക് കൊടുത്തിട്ട് (ഓപ്ഷന്‍ 2+ഓപ്ഷന്‍ 3) ബാക്കി ഓപ്ഷന്‍ 1 പ്രകാരം എത്രയുണ്ടോ അത്രയുമാകാം അവരുടെ മന്ത്രിമാരുടെ എണ്ണം

സൂക്ഷിച്ചു നോക്കൂ, ഈ പത്തോളം വരുന്ന രക്ഷാ കവചങ്ങള്‍ മനോഹരമല്ലേ. അവ പൊട്ടാതെ നോക്കിയാല്‍ ജനാധിപത്യം ജനങ്ങളുടെ കൈയ്യില്‍ ഭദ്രമല്ലേ. ഭരണം നാടിന്നു ഗുണപ്രദമാകില്ലേ? നിങ്ങള്‍ പറയൂ. ഇത് പൂര്‍ണ്ണമാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. നിങ്ങളും ചിന്തിക്കൂ, നിങ്ങള്ക്കും കിട്ടും ഉത്തരങ്ങള്‍. ഞാന്‍ വീണ്ടും പറയുന്നു, കിട്ടിയ ഉത്തരങ്ങള്‍ വച്ച് നിങ്ങള്‍ ഭാരതത്തിന്റെടയും കേരളത്തിന്റെയയും നന്മയിലേക്കായി നോക്കൂ, പ്രവര്ത്തിക്കൂ. ശരിക്കും ഗോഡ്സ്‌ ഓണ്‍ കണ്ട്രി ആകാന്‍..

  • 2
    Shares