Share The Article
designs for waste box
ദുബായ് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബോക്സുകള്‍

എഴുതിയത്: വി.കെ ആദര്‍ശ് – പ്രമുഖ സയന്‍സ്/ടെക് എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമാണ് ലേഖകന്‍

ആള്‍ത്തിരക്കുള്ള നഗര വീഥികള്‍, കാറ്റ് കൊള്ളാന്‍ വന്നിരിക്കുന്ന കടലോരം, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ഒക്കെ വയ്ക്കാന്‍ പറ്റുന്ന മാല്യന്യ ശേഖരണപ്പെട്ടി യുടെ നല്ല ഡിസൈന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പടം/ലിങ്ക് നല്‍കി സഹായിക്കുക. ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാല്‍ നല്ല ഒന്നാം തരം മാല്യന്യപ്പെട്ടി ഉണ്ടാക്കാന്‍ തോന്നുന്നുണ്ടോ? എന്നാല്‍ നമുക്കൊന്ന് ചേര്‍ന്ന് ശ്രമിച്ചാലോ?

 

ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍

1. കളയാന്‍ പോകുന്നത് എന്തുമാകട്ടെ, അത് നില്‍ക്കുന്നിടത്ത് ഉപേക്ഷിക്കാന്‍ തോന്നരുത്, നമ്മുടെ ഈ നിര്‍ദ്ദിഷ്ട മാലിന്യപ്പെട്ടിയില്‍ ഇടാന്‍ തോന്നത്തക്ക രൂപസംവിധാനം ആകണം

2. കുറഞ്ഞത് രണ്ട് അറ ഉണ്ടാകുന്നത് അല്ലെ നല്ലത്. ഒന്ന് അഴുകുന്ന സാധനങ്ങള്‍ക്ക്, രണ്ടാമത്തേത് പ്ലാസ്റ്റിക് പോലെയുള്ള വില്ലന്മാര്‍ക്കുള്ള താവളം. ഒറ്റപ്പെട്ടിയും ആകാം, അതായത് ബീച്ചില്‍ ഒക്കെ അഴുകുന്ന മാലിന്യം തീരെ കുറവ് ആകും.

 

3. മാലിന്യം ശേഖരിക്കാന്‍ വരുന്ന നഗരസഭാ ജീവനക്കാര്‍ക്ക് / കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എടുത്ത് വാഹനത്തിലേക്ക് ചവര്‍ മാറ്റാന്‍ പറ്റിയ വളയുന്നതോ തിരിയുന്നതോ ആയ രൂപകല്പന ആകണം. എന്നാല്‍ ഈ മെക്കാനിസത്തിലെ ഇരുമ്പ് ഘടകഭാഗം പതിയെ തുരുമ്പിച്ച് അത് തന്നെ തുരുമ്പിച്ച് പ്രവര്‍ത്തനമില്ലാതെ ആയി നോക്കുകുത്തി ആയി മാറുകയും അരുത്

 

4. കാണാന്‍ നല്ല കാഴ്ച ഉള്ള സ്‌റ്റൈലന്‍ മാലിന്യപ്പെട്ടി തന്നെ ആയി കൊള്ളട്ടെ. എന്ന് വച്ചാല്‍ ഇപ്പോള്‍ സെല്‍ഫിയും അല്ലാത്തതുമായ ഫോട്ടൊയെടുപ്പിന്റെ കാലം ആണല്ലോ എല്ലായിടത്തും. അങ്ങനെയുള്ള ഫോട്ടോയുടെ ദൃശ്യപരിധിയില്‍ ഈ മാലിന്യ ശേഖരണ പെട്ടി വന്നാല്‍ തന്നെ ഫ്രെയിം മാറ്റാതെ അങ്ങനെ തന്നെ ഫോട്ടോ എടുക്കാന്‍ തോന്നുന്ന സ്വാഭാവിക വേണം രൂപകല്പനയ്ക്ക്.

ഈ നാലും ചേര്‍ന്ന് വരുമ്പോള്‍ നമ്മുടെ ഇ-ടോയ്‌ലറ്റ് പോലെ ഡിസൈന്‍ കൂടി കൂടി അമ്മാതിരി ഹൈ ടെക് ആയി നിഷ്‌ക്രീയ ആസ്തി ആയി മാറരുത്.

04

രഹസ്യ അജണ്ട: നല്ല രൂപകല്പനയില്‍ വന്നെത്തിയാല്‍. കുറച്ചെണ്ണം ഞങ്ങളുടെ ഓഫീസിന്റെ (യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ) ചിലവില്‍ തന്നെ വാങ്ങി കോഴിക്കോട് നഗരത്തിന്റെ പല ദിക്കില്‍ വയ്ക്കാന്‍ താത്പര്യമുണ്ട്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന ഓമനപ്പേരൊന്നും അല്ല എങ്കിലും കാലൂന്നി നില്‍ക്കുന്ന ഇടം വൃത്തിയായി സൂക്ഷിക്കുന്നതില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന് മട്ടില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചതിനാല്‍ അതിനുള്ള അന്വേഷണം നിങ്ങള്‍ വഴി തന്നെ ആകട്ടെ എന്ന് തീരുമാനിച്ചു.

പ്രീയ ചങ്ങാതിമാരുടെ ആശയങ്ങള്‍ പോരട്ടെ, ഈ ചര്‍ച്ച അല്ലെങ്കില്‍ ഉരുത്തിരിയാന്‍ ഇടയുള്ള രൂപകല്പന നിങ്ങളുടെ നഗരത്തിലും ആവര്‍ത്തിക്കാനാകും. അഥവാ രൂപകല്പന ഉണ്ടാക്കി അത് നിര്‍മ്മിക്കാന്‍ (ഫാബ്രിക്കേറ്റ് ചെയ്യാന്‍) ഏതെങ്കിലും സൂക്ഷ്മ വ്യവസായ സംരംഭകര്‍ മുന്നോട്ട് വന്നാല്‍ അവര്‍ക്ക് ഒരു പ്രോജക്ടുമാകട്ടെ, അവരും ജീവിക്കട്ടെ.

  • 6
    Shares