പിഞ്ചുകുഞ്ഞിനോടുള്ള ആയയുടെ ക്രൂരത വീഡിയോയില്‍; കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കുന്നവര്‍ സൂക്ഷിക്കുക !

01

നിങ്ങള്‍ കുടുംബത്തോടെ പ്രവാസം ജീവിതം നയിക്കുന്നവരും ഭാര്യ ജോലി ഉള്ളവരും ആണെങ്കില്‍ സൂക്ഷിക്കുക. കാരണം നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ നോക്കുവാന്‍ ഏല്‍പ്പിക്കുന്ന ആയമാര്‍ ചിലപ്പോള്‍ അവരുടെ അന്തകര്‍ തന്നെ ആയേക്കാം എന്നാണ് ഈ വീഡിയോ നമ്മോടു പറയുക. കാലിഫോര്‍ണിയയില്‍ നിന്നാണ് സംശയം തോന്നിയ അമ്മ വെച്ച വീഡിയോ കെണിയില്‍ ആയ കുടുങ്ങിയത്. പിഞ്ചുകുഞ്ഞിനോട് ആയ ചെയ്തിരുന്ന കൊടും ക്രൂരതകള്‍ ആണ് വീഡിയോ വഴി പുറം ലോകം കണ്ടത്.

തന്റെ 1 വയസ്സുള്ള ഇരട്ടകളെ നോക്കുവാന്‍ ഏല്‍പ്പിച്ച ആയയാണ് ആ കുഞ്ഞുങ്ങളെ കൊല്ലാകൊല ചെയ്തതെന്ന് ഈ കുഞ്ഞുങ്ങളുടെ അമ്മ പറയുന്നു. തന്റെ മൂത്ത മകന്‍ നല്‍കിയ സൂചന അനുസരിച്ചാണ് അവര്‍ ആയ അറിയാതെ വീട്ടില്‍ ഒളിക്യാമറ വെച്ചത്. പിന്നീട് വീട്ടില്‍ വന്നു വീഡിയോ പരിശോധിച്ചപ്പോള്‍ ആണ് കുഞ്ഞിനോട് ആയ ചെയ്യുന്ന ക്രൂരതകള്‍ കണ്ടത്.

സംഭവത്തോടെ 34 കാരിയായ ആയയേ കാലിഫോര്‍ണിയ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.