Share The Article

ഈ നിപ്പ കാലത്ത് സേവനമനുഷ്ഠിച്ച എറണാകുളം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക്സ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ഗണേശ് മോഹന്റെ കുറിപ്പ്

” നമ്മുടെ എല്ലാ രാത്രികളിലെയും കാവൽക്കാർ “

ഇന്നലെ രാത്രി (7/6/19 )അല്പം ആശങ്കപെട്ടു…

ഭീഷണി 🦇 തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോൾ ജില്ലാ ഹെൽത്ത്‌ ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ സർവ്വ സജീകരണങ്ങളുമുള്ള🚑ആംബുലൻസുകളിൽ എത്തിച്ച മൂന്നു രോഗികൾ മൂർച്ഛിച്ച “നിപ്പാ” രോഗമെന്ന സംശയത്തിൽ ഒന്നിന് പുറകെ ഒന്നായി അഡ്മിറ്റായി..

ഒന്ന് പതറി,
ആശങ്ക പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ…

Drganesh Mohan
Drganesh Mohan

വിവരം ഡൽഹിയിൽ ഉള്ള ടീച്ചറോട് പറഞ്ഞു..

” ടെൻഷൻ വേണ്ട ഗണേഷ്.. എല്ലാം ശെരിയാകും, നമ്മുടെ പുതിയ സംവിധാനത്തിൽ ടെസ്റ്റ്‌ ചെയൂ ”

ഞാൻ വാച്ചിൽ നോക്കി.

സമയം രാത്രി 9:30

പൂനെ സംഘം ലാബ് പൂട്ടി വിശ്രമിക്കാൻ പോയിരുന്നു…

ഞാൻ അവരെ വിളിച്ചു

ഒരു മടിയും കൂടാതെ അവർ തിരികെ വന്നു.

” ഞങ്ങൾ ടെസ്റ്റ്‌ ചെയ്യാം, പക്ഷെ തീരുമ്പോൾ നേരം വെളുക്കും..

സാർ ഞങ്ങൾക്ക് ഭക്ഷണവും, തിരികെ പോകാൻ ഒരു വാഹനവും റെഡി ആക്കി തരുക ”

ഈ കേന്ദ്രസംഘം എന്നൊക്കെ പറയുമ്പോൾ എന്റെ കുട്ടിക്കാലത്തു ആലപ്പുഴയിലെ ജൂൺ⛈️ മാസത്തിലെ പ്രളയം പഠിക്കാൻ സെപ്റ്റംബർ മാസത്തിൽ വരുന്ന സംഘങ്ങളായിരുന്നു മനസ്സിൽ.

പക്ഷെ ഇത് Dr റീമ സഹായിയുടെ നേതൃത്വത്തിൽ 3 മിടു മിടുക്കികൾ.

നിപ്പയുടെ ‘വാപ്പാ’ വയറസുകളെ കൊണ്ട് അമ്മാനം ആടുന്നവർ…. 🥽

” കൺസിഡർ ഇറ്റ് ടൺ ” ഞാൻ പറഞ്ഞു..

Dr മനോജ്‌ ഞൊടിയിടയിൽ അവർക്ക്‌ കേക്കും , ജൂസും സംഘടിപ്പിച്ചു കൊണ്ടോടി വന്നു.

രോഗികളുടെ സാമ്പിളുകൾ അവധാനതയോടെ എടുത്ത് എന്റെ കുഞ്ഞനിയൻ (എന്റെ സഹപാഠിയുടെ അനുജൻ 💗) Dr നിഖിലേഷ് ലാബിഎത്തിക്കുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു.

നാലഞ്ചു ദിവസത്തെ ക്ഷീണം കാരണം ഞാൻ മെല്ലെ മയങ്ങി വീണു…

വെളുപ്പിന് 3:30 ആയപ്പോൾ എന്റെ ഫോണിന്റെ ബസ്സർ കേട്ടു ഞെട്ടി ഉണർന്നു..

” Dr റീമ ഹിയർ, ഓൾ യുവർ സാംപ്ൾസ് ആർ നെഗറ്റീവ് ”

ഞാൻ ഉച്ചത്തിൽ ചിരിച്ചു,
ആശ്വാസ ചിരി…

ടീച്ചറോട് പറയണം…

ഈ സമയം പറയണോ അതോ നേരം പുലരുന്ന വരെ കാക്കണോ??

വിളിച്ചു നോക്കാം.

അങ്ങനെ രാത്രി 3:40 റിസൾട്ട്‌ പറയാൻ ഞാൻ ടീച്ചറെ വിളിച്ചൂ…

ഒറ്റ റിങ് തീരും മുൻപേ ടീച്ചർ ഫോൺ എടുത്തൂ..

” ഗണേഷ് പറയൂ, റിസൾട്ട്‌ നോർമൽ അല്ലേ? ”

” അതേ ടീച്ചർ ”

” ഇനി നീ ഉറങ്ങിക്കോളൂ, അവനവന്റെ ആരോഗ്യം നോക്കണെ ”

” ശെരി ടീച്ചർ… ഗുഡ് നൈറ്റ് ”

ഞാൻ ഫോൺ വെച്ചു…

ആയിരക്കണക്കിന് കാതങ്ങൾ അകലെ, തനിക്ക് ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസൾട്ട്‌ അറിയാൻ ഉണർന്നിരിക്കുന്ന,
ഫോൺ ഒറ്റ റിങ്ങിൽ എടുക്കുന്ന ആരോഗ്യ മന്ത്രി.. !!

അത്താഴം കഴിക്കാതെ അന്യ നാട്ടിൽ നട്ട പാതിരായ്ക്ക് നിപ്പാ വൈറസിനെ പരതുന്ന 3 ധൈര്യശാലി പെണ്ണുങ്ങൾ.

കോഴിക്കോട് നിന്നും വന്ന് ഒരാഴ്ച്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്തു രോഗികൾക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താൻ ഇവിടെ ക്യാമ്പ് ചെയുന്ന Dr ചാന്ദ്‌നി….

ഇവരൊക്കെയാണ് മരണ താണ്ഡവങ്ങളിൽ നിന്ന് ഈ നാടിനെ രക്ഷിക്കാൻ കാവൽ നിൽക്കുന്നത്… 💗

-G.M🌻

(പിന്നെ ഈ യുദ്ധത്തിൽ നമ്മെ വിജയിപ്പിക്കാൻ അക്ഷീണ പരിശ്രമം ചെയുന്ന… പുണെയിൽ നിന്നും കൊണ്ട് വന്ന “നിപ്പാ ടെസ്റ്റ്‌ ” മെഷീൻ…

ഈ യുദ്ധം മഹാ മരണത്തിനെതിരെ മനുഷ്യനും യന്ത്രങ്ങളും ചേർന്ന് ഒരുക്കുന്ന വിശാല സഖ്യമാണ് ” )