മദ്യപാനികളായ മധ്യവയസ്‌കര്‍ക്ക് പണികിട്ടും !

മദ്യപാനികളായ മധ്യവയസ്‌കര്‍ക്ക് പണികിട്ടും എന്ന പഠന റിപ്പോര്‍ട്ട്‌ പുറത്ത്.

1

മദ്യപാനികളായ മധ്യവയസ്‌കര്‍ക്ക് പണികിട്ടും എന്ന പഠന റിപ്പോര്‍ട്ട്‌ പുറത്ത്. ഇത്തരക്കാര്‍ക്ക് ഓര്‍മ്മശക്തി നശിക്കാനുള്ള സാധ്യത യുവാക്കളേക്കാള്‍ കൂടുതലാണെന്ന മുന്നറിയിപ്പുമായി പുതിയ പഠനം പുറത്ത് വന്നു. കൗമാരക്കാരിലും 65 വയസ് കഴിഞ്ഞവരിലും മദ്യപാനത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് കണ്ടെത്താന്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

പെന്‍ഷന്‍കാരായ മദ്യപാനികളില്‍ റോഡപകടങ്ങളും വീഴ്ചയും കൂടുതലാണ്. മാത്രവുമല്ല ഇവര്‍ മരുന്ന് കഴിക്കാന്‍ മറന്നു പോവുന്നു. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടര്‍ ഡോഗ്ലാസ് മാത്യൂസ് ഇങ്ങനെ പറയുന്നത്. യു എസിലാകമാനം മദ്യപാനം വര്ധിക്കുന്നതിനിടെയാണ് ഇത്തരം ഒരു റിപ്പോര്‍ട്ട്‌ പുറത്ത് വന്നിരിക്കുന്നത്.