Share The Article


ജോളിജോളി (Joli Joli)എഴുതുന്നു . പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം 

കേരളത്തെ മയക്കുമരുന്നിന് അടിമപ്പെടുത്തിയത് കേരളം മാറി മാറി ഭരിച്ച ഭരണകൂടങ്ങളാണ്..

തുടക്കമിട്ടത് എ കെ ആന്റണിയാണ്..

ആന്റണി എന്തിന് ചാരായം നിരോധിച്ചു എന്നതിന് ആന്റണി ഇന്നും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല..

Image result for drug addiction in keralaഅതുകൊണ്ടുണ്ടായ നേട്ടം എന്ത് എന്നതും ഇന്നും ദുരൂഹമാണ്…

എന്നാൽ ചാരായം നിരോധിച്ചതുകൊണ്ട് ജനങ്ങൾക്കുണ്ടായ ദോഷങ്ങങ്ങളും നിരോധിക്കാൻ പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്കും സർക്കാരിനും ഉണ്ടായ നേട്ടങ്ങളും വിശദമായി പരിശോധിച്ചാൽ വിവരങ്ങൾ നമ്മെ ഞെട്ടിക്കും…. !

1995 കേരളം…

ജനസംഖ്യ.. രണ്ട് കോടി എൺപത്തഞ്ചു ലക്ഷം..

പ്രധാന ലഹരി പദാർത്ഥങ്ങൾ.. ചാരായം, ബീഡി, സിഗരറ്റ്, മുറുക്കാൻ, അപൂർവ്വം കഞ്ചാവ്..

ബാറുകളുടെ എണ്ണം 70
ചാരായ ഷാപ്പുകളുടെ എണ്ണം. 290..
നിയന്ത്രണം… സർക്കാർ..
കേരള സർക്കാർ ചാരായം വാങ്ങിയിരുന്നത്.. കർണാടക,
ഡെലിവറി… ഒറിജിനൽ സ്പിരിറ്റ്..

വിൽപ്പന വില.. പത്തു രൂപ മുതൽ ഇരുപത് രൂപവരെ.. ( 300 ml.)

അന്ന് കേരളത്തിലെ ശരാശരി കൂലി.. അൻപതു രൂപ മുതൽ എഴുപത് രൂപ വരെ..

ഇരുപത് രൂപക്ക് ചാരായം കുടിച്ചാലും അന്നൊരു കൂലിപ്പണിക്കാരന്റെ കയ്യിൽ ബാക്കി അൻപത് രൂപ വീട്ടിൽ കൊണ്ടുപോകുവാൻ മിച്ചമുണ്ടാകുമായിരുന്നു..

ആന്റണി ചാരായം നിരോധിക്കുന്നു…
ഒരു കാരണം വൈപ്പിൻ അടക്കമുള്ള മദ്യ ദുരന്തം..

സർക്കാരിന്റെ ചാരായ ഷാപ്പുകളിലൊന്നും മദ്യ ദുരന്തം ഉണ്ടായിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം..

രണ്ട് മദ്യ വർജനം..
മൂന്ന് സ്ത്രീകളുടെ വോട്ട് ഉറപ്പാക്കൽ…

Related imageഇനിയാണ് ഇതിന്റെയെല്ലാം യഥാർത്ഥ ലക്ഷ്യം പുറത്ത് വരുന്നത്….. !

ചാരായം നിരോധിച്ചതിന് ശേക്ഷം ഒന്നര വർഷം കൊണ്ട് കേരളത്തിലെ ബാറുകളുടെ എണ്ണം ഇരുനൂറ്റി നാല്പതായി… !!

സർക്കാരിന്റെ വിദേശ മദ്യ ഷോപ്പുകളുടെ എണ്ണം നൂറ്റി ഇരുപതായി… !

പത്തു രൂപക്ക് സർക്കാരിന് കിട്ടിക്കൊണ്ടിരുന്ന അതേ സ്പിരിറ്റ് കളറ് കേറ്റി വിവിധ ലേബലുകളിൽ ബാറുകളിലും വിദേശ മദ്യ ഷോപ്പുകളിലും നൂറും നൂറ്റമ്പതും രൂപക്ക് വിൽപ്പന തുടങ്ങി… !!

എഴുപത് രൂപക്ക് കൂലിപ്പണി ചെയ്തിരുന്ന അന്നത്തെ ഒട്ടുമിക്ക കേരളീയർക്കും കുടിക്കാൻ പോലും കാശ് തികയാതെയായി..

വീട്ടിലെത്തുമ്പോൾ മിച്ചമൊന്നും ഉണ്ടാകില്ല എന്നർത്ഥം… !

അന്തോണി തടിയെടുത്തു…

കുടിയന്മാരുടെ കാര്യമായതുകൊണ്ട് ആരും അന്ന് അതത്ര കാര്യമായി എടുത്തില്ല…

ചാരായം നിരോധിക്കുന്നതിന് മുൻപ് ചാരായ കച്ചവടത്തിലൂടെ ഒരു വർഷം നൂറ്റി പത്ത് കോടി രൂപ സർക്കാർ നേടിയിരുന്ന സ്ഥാനത്തുനിന്നും നിരോധിച്ചതിന് ഒന്നര വർഷത്തിന് ശേക്ഷം ബാറുകളുടെ നികുതിയിലൂടെയും വിദേശ മദ്യ ശാലകളിലൂടെയും സർക്കാരിനുണ്ടായ വരുമാനം മുന്നൂറ്റി എഴുപത് കോടി രൂപയാണ്..

തൊണ്ണൂറ്റി എട്ടിലെ കണക്കാണിത്… !

പിന്നീട് ബാറുകൾ നിയത്രണമില്ലാതെ മുളച്ചുപൊന്തി…

സർക്കാർ പരസ്യമായി മദ്യ കച്ചവടത്തിലേക്ക് കടന്നു…

ഇന്ന് കേരളം തൊള്ളായിരത്തി അൻപത് ബാറുകളും എഴുനൂറ്റി നാൽപ്പത് ബീബറെജസ് ഔട്ട്ലെറ്റുകളുമായി സർക്കാരിന്റെയും അവരുടെ ആളുകളുടെയും വിശാലമായ മദ്യ സാംബ്രാജ്യമാണ്…

ഏകാധിപത്യ കച്ചവടമായതിനാൽ തോന്നുന്നപോലെ വിലകൂട്ടി…

നൂറ് രൂപക്ക് ഡിസ്‌ലറികൾ ഇറക്കികൊടുക്കുന്ന മദ്യം അഞ്ഞൂറും അറുനൂറും രൂപക്ക് സർക്കാർ വിൽക്കുന്നു…

മറുചോദ്യമില്ല… !

Image result for drug addiction in keralaഇടക്ക് ഉമ്മൻചാണ്ടി വന്നു…

വീണ്ടും ആന്റണിയുടെ അതേ നമ്പർ ഉമ്മൻചാണ്ടി ഇറക്കുന്നു…

ബാറുകൾ പൂട്ടുന്നു….

ലഹരി മാഫിയകൾക്ക് കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നു…

ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു…

ഇടത് പക്ഷം വരുന്നു…

ബാറുകൾ തുറക്കുന്നു… !

ഇപ്പോൾ കേരളത്തിൽ ആവശ്യത്തിന് മദ്യവും മയക്കുമരുന്നുമായി….

എങ്ങനുണ്ട് നീക്കങ്ങൾ…?

ഒറ്റനോട്ടത്തിൽ ഈ ഇരുപത്തഞ്ചു വർഷത്തെ മദ്യ കാര്യങ്ങളിൽ എന്തെങ്കിലും സംശയം തോന്നുമോ…?

ഒന്നും തോന്നില്ല…

എങ്കിൽ ഇതും കൂടി കേട്ടോ…

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കേരളത്തിൽ പിടികൂടിയത് ആറായിരത്തി എണ്ണൂറ് കോടി രൂപയുടെ മയക്കുമരുന്നാണ്… !!

അതിന്റെ നൂറിരട്ടി പിടിക്കാതെ കേരളത്തിൽ വിറ്റഴിഞ്ഞു എന്ന് ചുരുക്കം….?!

പിടിച്ചതിന്റെയെല്ലാം പിന്നിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ വ്യക്തമായ സ്വാധീനം തെളിഞ്ഞതാണ്….

ഉപയോഗിച്ച് തുടങ്ങി രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആള് മരണപ്പെട്ടു പോകുന്ന ലഹരികൾ വരെ ഇപ്പോൾ കേരളത്തിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്… !

നികുതി ഇനത്തില്‍ ഇന്ധനത്തില്‍ നിന്നും പ്രതിവര്‍ഷം 8,000 കോടി രൂപ സർക്കാരിന് ലഭിക്കുമ്ബോള്‍ തൊട്ട് പിന്നാലെ 7,500 കോടി ലഭിക്കുന്നത് മദ്യത്തില്‍ നിന്ന് മാത്രമാണ്….

ശമ്ബളവും പെന്‍ഷനുമടക്കമുള്ള ചിലവുകള്‍ക്കായി മുഖ്യമായും സംസ്ഥാനം ആശ്രയിക്കുന്നതും ഈ മദ്യ വരുമാനത്തെയാണ്….

ഒരു വര്‍ഷത്തെ ശരാശരി നികുതി വരുമാനമായ 40,000 കോടി രൂപയില്‍ ഇരുപത്തിയഞ്ച് ശതമാനമാണ് മദ്യത്തില്‍ നിന്നും ലഭിക്കുന്നത്.

അതായത് വിവാദങ്ങൾ മാത്രം ഉൽപ്പാദിപ്പിക്കുന്ന കേരളം എന്ന സംസ്ഥാനം നിലനിന്നു പോകുന്നത് പച്ചയായ മദ്യ കച്ചവടത്തിലൂടെയാണെന്ന്… !

Related imageഏതെങ്കിലും ഒരു പദാര്‍ഥത്തോട് മാനസികമായ വിധേയത്വമാണ് അഡിക്ഷന്‍ എന്ന് പറയുന്നത്….

പദാര്‍ത്ഥത്തിന്റെ ഉപയോഗത്തിന് വേണ്ടിയുള്ള ഉള്‍പ്രേരണ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് ഒരാള്‍ പദാര്‍ത്ഥത്തോട് അഡിക്റ്റായി മാറുന്നത്.

കേരള ജനതയുടെ ഈ കീഴ്പ്പെടലാണ് സർക്കാരിന്റെ നിലനിൽപ്പ്…

കൊച്ചിയിൽ ഈയിടെ പിടിച്ച 200 കോടി രൂപയുടെ മയക്കുമരുന്നാണ് ഈ അടുത്ത കാലത്ത് നടന്ന വൻ മയക്കുമരുന്ന് വേട്ട…

മദ്യവും മയക്കുമരുന്നും പൂർണമായി കേരള ജനതയെ പിടിമുറുക്കാൻ വേണ്ടി രണ്ട് പതിറ്റാണ്ടായി സംശയം തോന്നാത്ത രീതിയിൽ നിശബ്ദമായ നീക്കങ്ങൾ കേരളത്തിൽ രാഷ്ട്രീയപാർട്ടികൾ നടത്തി എന്നതിൽ യാതൊരു തർക്കവുമില്ല…

Joli Joli

  • 17
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.