പിസ്സയും ബര്‍ഗറും കഴിക്കുന്നത് കുട്ടികളുടെ ഐക്യുവിനെ ബാധിക്കുമെന്ന്

Spread the love

പിസ്സയും ബര്‍ഗറും കഴിക്കുന്നത് കുട്ടികളുടെ ഐക്യുവിനെ ബാധിക്കുമെന്ന് കണ്ടെത്തല്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഗോള്‍ഡ് സ്മിത്ത്‌സ് അക്കാഡമി നടത്തിയ പഠനത്തില്‍ നിന്നാണ് ഈ പുതിയ അവസരം കണ്ടെത്തിയിരിക്കുന്നത്. ഫാസ്റ്റ് ഫുഡ്കഴിക്കുന്ന കുട്ടികളിലും വീട്ടില്‍ പാകം ചെയ്ത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമൊക്കെ കഴിക്കുന്ന കുട്ടികളിലും നടത്തിയ പരീക്ഷണ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

വളര്‍ന്നു വരുന്ന തലമുറയില്‍ ഇപ്പോള്‍ മിക്കവാറും ഫാസ്റ്റ് ഫുഡിന് അടിമകള്‍ ആണെന്നത് ഒരു സത്യം ആണ്. പല വീട്ടില്‍ ഇപ്പൊള്‍ ഭക്ഷണം പാചകം ചെയ്യുന്ന രീതി തന്നെ ഇല്ലാതെയാവുന്നതായി ഗോള്‍ഡ് സ്മിത്ത്‌സ് അക്കാഡമി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.