ഏകാന്ത ജാലകം – കഥ

gayathriജനലഴികലൂടെ ഗായത്രി പുറത്തോട്ട് നോക്കി, തന്റെ പ്രിയതമന്റെ ചിത കെട്ടടങ്ങിയിരികുന്നു. വന്നവരില് കുറേപ്പേര് പോയിക്കഴിഞ്ഞിരികുന്നു. ബാക്കിയുള്ളവര് ഉമ്മറത്ത് ഇരുന്നു പതിയെ സംസാരിക്കുന്നു. അവരുടെ അടക്കിയ സംസാരം എനിക്കും കേള്ക്കാം. ‘ഈ കുട്ടിക്ക് ആ വയസ്സനെ കെട്ടേണ്ട വല്ല കാര്യോം ഉണ്ടാരുന്നോ, കണ്ടിലെ ഈ ചെറുപ്രായത്തിലെ വിധവ ആയത്’…

10 വര്ഷം നീണ്ട ദാമ്പത്യം, അതിലേക്ക് എന്നെ എത്തിച്ചത് അദ്ദേഹത്തിന്റെ രചനകള് ആരുന്നു. എന്റെ മലയാളം ടീച്ചര് ആരുന്നു അദ്ദേഹം. ഡിഗ്രിക്ക് പഠിക്കുമ്പോള് ആണ് അദ്ദേഹം ഞങ്ങളുടെ അയല്വാസി ആയി താമസിക്കാന് വന്നത്. അദേഹത്തിന്റെ രചനകളില് എല്ലാം ഒരു ഏകാന്തത ഞാന് അറിഞ്ഞു. ആ ഏകാന്തതയിലേക്ക് ഊളിയിട്ടു പോയപ്പോ ഞാന് അറിഞ്ഞു വെറും ഒരു വര്ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം, കാനനവാസം പോലെ ഉള്ള ജീവിതം എല്ലാത്തില് നിന്നും മുക്തി നേടാന് വേണ്ടി ഉള്ള രചനകള്. ആ ഏകാന്തത എന്നെ അദേഹത്തിന്റെ ജീവിതത്തിലേക്ക് മാടി വിളിക്കുന്നതായി തോന്നി. ഓരോ രചനയും എന്നെ അദേഹത്തിലേക്ക് കൂടുതല് അടുപ്പിച്ചു. എനിക്കിഷ്ടമാണ് എന്നാ പൈങ്കിളി വാചകത്തിനും അപ്പുറം ഞാന് ഈ ഏകാന്തതയില് ഒരു കൂട്ട് ആകട്ടെ എന്ന് ചോദിക്കാന് ആരുന്നു എനിക്കിഷ്ടം

പക്ഷെ ഞങ്ങള്ക്കിടയില് ഒരുപാടു പ്രതിബന്ധങ്ങള് ഉണ്ടായിരുന്നു. അദേഹത്തിന്റെ പ്രായം ആയിരുന്നു അതിലേറ്റവും കൂടുതല് തടസ്സമായി വന്നത്. എന്റെ സ്‌നേഹം അദേഹത്തോട് ആയിരുന്നു. കാണാന് ഉള വെമ്പല് കൂടുകയും അദേഹത്തിന്റെ അടുത്ത് ചിലവിടുന്ന സമയങ്ങളുടെ അളവ് കൂടുകയും ചെയ്തപ്പോള് വീട്ടുകാരിലും സംശയങ്ങളുടെ പുക എരിയാന് തുടങ്ങി. അതിന്റെ ബാക്കിയെന്നോണം വീട്ടില് മുറചെറക്കാനുമായി കല്യാണം നിശ്ചയിച്ചു.അത് അറിഞ്ഞതും ഞാന് ഓടി, അദേഹത്തെ കാണാന്, കാര്യം കേട്ടപ്പോ ഒന്ന് ഞെട്ടി എങ്കിലും അത് കാണികാതെ അദേഹം എന്നോട് പറഞ്ഞു

‘ഗായത്രി നീ എന്നെ മറക്കണം, കുടുംബത്തെ മറന്നു നീ ഒന്നും ചെയ്യല്ല്’

ഏട്ടന് ഇപ്പോള് കുടുംബമാണ് വലിയത് അല്ലെ ?ഞാന് അപ്പോള് ആരുമല്ലേ പറ സുധിയെട്ടാ..?’അവള് അയാളുടെ നെഞ്ചില് ചാരിനിന്നുകൊണ്ട് തേങ്ങി .’അങ്ങനെയല്ല കുട്ടി .,പ്രണയം ആര്ക്കും ആരോടും തോന്നാം ..,തനിക്കു എന്നോട് തോന്നിയപോലെ ..പക്ഷെ..”ഒരു ദുര്‌ലഭ നിമിഷത്തില് ഞാനും കുട്ടിയെ സ്‌നേഹിച്ചു പോയി ..,പക്ഷെ ഇനീ എനിക്ക് വയ്യ ,താന് വീട്ടുകാര് പറയുന്നത് കേള്ക്കണം ,കല്യാണ നിശ്ചയം കഴിഞ്ഞ കുട്ടിയ താന്, അത് മറക്കണ്ട…

അയാള് അവളെ ബലമായി തന്നില് നിന്നും അകറ്റി നിര്ത്താന് ശ്രമിച്ചു .അവളുടെ കണ്ണുനീരിന്റെ നനവ് അയാളുടെ നെഞ്ചിലേക്ക് അരിച്ചിറങ്ങി, അവളുടെ മുഖം മെല്ലെ പിടിച്ച്ചുയര്ത്തികൊണ്ട് അയാള് ചോദിച്ചു

 ‘കുട്ടി എന്തിനാ എന്നെ ഇത്രയ്ക്കു സ്‌നേഹിക്കുന്നത് ,ഞാന് വിവാഹിതന് ആണെന്നറിഞ്ഞിട്ടും, ഗായത്രിക്ക് എന്നെ വെറുത്തുകൂടെ..?

‘എനിക്ക് വേറെ ആരും വേണ്ട അങ്ങ് മാത്രം മതി.’

ഒരു യാചന ആയിരുന്നു എന്റെ വാക്കുകളില്

അറിയാവുന്ന വാക്കുകള് കൊണ്ട് എന്നെ പിന്തിരിപ്പിക്കാന് അദേഹവും വീട്ടുകാരും ആവുന്നത്ര നോക്കി എങ്കിലും എനിക്ക് അദേഹത്തെ വിട്ടു പിരിയാന് പറ്റുമായിരുനില്ല. 20 വയസ്സിന്റെ അന്തരവും വീടുകാരുടെ വഴക്കും ഒന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമേ ആയിരുന്നില്ല. അങ്ങനെ ഒരു താലി പോലും ചാര്ത്താതെ ഞാന് അദേഹത്തിന്റെ പ്രിയ സഖി ആയി. 20 വയസ്സിന്റെ വ്യത്യാസം എനിക്ക് ഒരു ദിവസം പോലും തോന്നിയിരുന്നില്ല. എന്റെ മുമ്പില് അദേഹം കുട്ടി ആരുന്നു. എന്റെ സങ്കടങ്ങള് കാണുമ്പോള് പോട്ടെടോ എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമായിരുന്നു. നമുക്ക് ഒരു കുട്ടി ഇല്ലല്ലോ എന്ന എന്റെ ആശങ്കയ്ക്ക് അദേഹം പറയുമാരുന്നു ‘നാളെ സംഭവിക്കാന് പോകുന്ന നല്ലതിനെ ഓര്ത്താണ് എന്നും എല്ലാരും ജീവിക്കുന്നത്’

നീണ്ട 10 വര്ഷങ്ങള് കടന്നു പോയത് നിമിഷങ്ങള് പോലെ ആരുന്നു. അന്ന് എന്റെ ശത്രു ആയിട്ടു വന്ന ആ നെഞ്ചുവേദന അദേഹത്തെ എന്നില് നിന്ന് അകറ്റി,

 ‘ഇനി അധികം ഇല്ല ഗായത്രി…’

അത്രയുമേ അദേഹം പറഞ്ഞുള്ളൂ.അടുത്തുള്ള ഹോസ്പിറ്റലില് എത്തിച്ചപ്പോതെക്കും എല്ലാം കഴിഞ്ഞിരുന്നു.

ഇന്നു, ഗായത്രി ഒറ്റക്കാണ്. തനിക്ക് ജീവനും തണലും ഏകിയ പ്രിയതമന് തന്നെ വിട്ട് പോയിരിക്കുന്നു. എങ്കിലും തന്റെ വയറ്റിലെ ജീവന്റെ തുടിപ്പ് ഇപ്പോള് ഗായത്രി അറിയുന്നു. അദേഹത്തിന്റെ സമ്മാനം. ഞാന് എന്നും നിന്റെ കൂടെ ഉണ്ട് എന്ന് അദേഹം ചെവിയില് പറയുന്നതായി തോന്നി. നിന്നിലൂടെ ആണ് ഇനി എല്ലാരും എന്നെ അറിയേണ്ടത് എന്ന് അദേഹം പറയുന്നപോലെ തോന്നി . ആ തോന്നല് എന്നെ എന്തൊക്കെയോ എഴുതാന് പ്രേരിപ്പിച്ചു.

ഗായത്രിയുടെ തൂലിക ചലിച്ചുതുടങ്ങി, തന്റെ പ്രിയപ്പെട്ടവന്റെ ഓര്മ്മയ്ക്കായി….