എല്ലാം കാണുന്ന ദൈവം

45

മരണാനന്തരം സ്വര്‍ഗ്ഗ രാജ്യത്ത് എത്തി ചേര്‍ന്ന ഒരാള്‍ ഭൂലോകത്തിന്റെ (ബൂലോകത്തിന്റെ അല്ല) ഇന്നത്തെ അവസ്ഥയെപ്പറ്റി ഈശ്വരനോട് ഇങ്ങനെ പരാതിപറഞ്ഞു “ഭഗവാനെ അവിടെ ഇരുന്നുകൊണ്ട് ആണെങ്കിലും എവിടെ നടക്കുന്നതും താങ്കള്‍ തല്‍ക്ഷണം അറിയുന്നവന്‍ ആണല്ലോ

” എന്നാല്‍ അങ്ങുതന്നെ ശ്രിഷ്ടിച്ച  ഭൂമിയില്‍ ഇക്കാലത്ത് നടക്കുന്ന കാപട്യങ്ങളൊന്നും  അവിടുന്ന് അറിയുന്നില്ലെന്നാണ് ഈയുള്ളവന് തോന്നുന്നത്. “നാക്കെടുത്താല്‍ സത്യം പറയുന്നവനായി ഒരൊറ്റ ആള്‍ പോലും അവിടെയില്ല പ്രഭോ”

ഈ അഭിപ്രായം അങ്ങനെയങ്ങ് വകവെച്ചു കൊടുക്കുന്നവനായിരുന്നില്ല ഈശ്വരന്‍.

അവിടുന്ന് പറഞ്ഞു : “അവിടെ എന്തെല്ലാം നടക്കുന്നു എന്ന് അപ്പപ്പോള്‍ അറിയുന്നവന്‍  തന്നെ ഞാന്‍”

നിങ്ങള്ക്ക് അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ദാ ആകാണുന്ന ബോര്‍ഡി ലേക്ക്  നോക്കൂ.

“എപ്പോഴെങ്കിലും ഭൂമിയിലോരുതന്‍ ഒരു നുണ പറഞ്ഞാല്‍ ആ നിമിഷം ബോര്‍ഡില്‍ ഒരു ചുവന്ന ബള്‍ബു തെളിയും , അതോടൊപ്പം അത് പറഞ്ഞവന്‍ ആരെന്നു എനിക്ക് മനസ്സിലാവുകയും ചെയ്യും. നിങ്ങള്‍ക്കിപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടികാനുമല്ലോ.”

ബള്‍ബു തെളിയുന്നതും  തല്‍ക്ഷണം അണയുന്നതും നിരീക്ഷിച്ചു കൊണ്ട് ആഗതന്‍ അവിടെ അല്‍പനേരം നിന്നു. വിവിധ തരം വെളിച്ചങ്ങള്‍ മിന്നി മാഞ്ഞു പ്രവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ ഈശ്വരനോട് അയാള്‍ക്ക്‌ മതിപ്പ് തോന്നി.

പൊടുന്നനെ ബോര്‍ഡിലെ എല്ലാ ചുവപ്പ് ബള്‍ബുകളുംഒരുമിച്ചു തെളിഞ്ഞു. ഈ അവഷ്ട ഒട്ടുനേരം നീണ്ടു നില്‍ക്കുകയും ചെയ്തു.

ആകെ സംശയാത്മാവായ ആഗതന്‍ എത്രയും ഭവ്യതയോടെ ഈശ്വരനോട് ചോദിച്ചു: “നിന്തിരുവടി, എന്താണാവോ ഇപ്പോള്‍ എല്ലാ ചുവപ്പ് ബള്‍ബുകളും ഒന്നിച്ചു തെളിഞ്ഞത്?!!!”

ഓ അതോ, കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഈശ്വരന്‍ മറുപടി നല്‍കി, “ഇപ്പോള്‍ അവിടെ ബി.ബി.സി യും ഏഷ്യാനെറ്റുമൊക്കെ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്ന സമയമല്ലേ , അത്രതന്നെ.”

Write Your Valuable Comments Below