Share The Article

ബലാല്‍സംഗത്തിന്‌ കടുത്ത ശിക്ഷ നല്‍കണമെന്ന ദേശീയ വനിതാ കമ്മീഷന്‍റെ പ്രസ്താവനയും എന്‍റെ നഗ്ന സൗന്ദര്യം മാലോകര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന മലയാളിയായ റിമാ ശൈലയുടെ പ്രഖ്യാപനവുമാണീ കുറിപ്പിന്നാധാരം. രണ്ടിനുമിടയില്‍ വൈരുദ്ധ്യം മുഴച്ചുനില്‍ക്കുന്നത് പ്രഥമദൃഷ്ട്യാ നമുക്ക്‌ മനസ്സിലാക്കാനാകും. അതേസമയം ഒന്ന് മറ്റൊന്നിന് മറുപടിയുമാണെന്നത് ഇവിടെ ശ്രദ്ധേയവുമാണ്. വനിതാ കമ്മീഷന്‍റെ ഈ പ്രസ്താവനയില്‍ നമുക്ക്‌ സഹതപിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. വിശകലനം അനിവാര്യമായി തോന്നിയതിനാലാണ് ഈ വാര്‍ത്ത ഞാന്‍ ബ്ലോഗിലേക്കെത്തിച്ചത്. വാര്‍ത്തയില്‍ നിന്നും ഉരുത്തിരിഞ്ഞൊരു ചോദ്യമുണ്ട്. കടുത്ത ശിക്ഷ നല്‍കിയത്കൊണ്ട് ബലാല്‍സംഗത്തെ തടയാനാകുമോ? ഇതിന്‍റെ മറുപടിയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത്. അതുപോലെ, മലയാളത്തിന്‍റെ സാക്ഷരത ആര്‍ക്കുമുന്നിലാണ് നാം അടിയറവെക്കുന്നതെന്ന നഗ്ന ചിത്രവും നിങ്ങള്‍ക്കിവിടെ നിന്ന് കണ്ടെടുക്കാവുന്നതാണ്.

ഭൂമുഖത്ത് വിവേകത്തോടെ പടക്കപ്പെട്ട വിഭാഗമാണ് മനുഷ്യര്‍. ഇണകളെന്ന വ്യത്യാസത്തില്‍ ആണ്, പെണ്ണ് എന്നിങ്ങനെ വേര്‍തിരിവ് നടത്തപ്പെട്ടു. വിവേകമുള്ളതാകട്ടെ ഇല്ലാത്തതാകട്ടെ ഇണകളാണെങ്കില്‍ പരസ്പരം ആകര്‍ഷിക്കുക പ്രകൃതിയാണ്. ഇതിന് വിരുദ്ധമായ ആകര്‍ഷണം പ്രകൃതിവിരുദ്ധമാണ്. ആണ് ആണിനെ സമീപിക്കുക, പെണ്ണ് പെണ്ണിനെ സമീപിക്കുക, മനുഷ്യന്‍ മൃഗത്തെ സമീപിക്കുക തുടങ്ങിയവയെല്ലാം പ്രകൃതിവിരുദ്ധമാണ്.

ഒരു ആട് തന്‍റെ കുഞ്ഞിന് ജന്‍മം നല്‍കി. കാലം കഴിഞ്ഞപ്പോള്‍ ഈ കുഞ്ഞ് സ്വന്തം അമ്മയുടെ പുറത്ത് കയറി ലൈംഗികവേഴ്ച നടത്തുന്നു. ലോകത്തൊരാളും ഈ പ്രക്രിയയെ എതിര്‍ത്തിട്ടില്ല. അവയ്ക്ക് വിവേകമില്ലെന്നത് തന്നെ കാരണം. എന്നാല്‍ വിവേകമുള്ള മനുഷ്യന്‍ ഈ പ്രക്രിയ നടത്തിയാലോ? വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “അവര്‍ മൃഗങ്ങളെ പോലെയാണ്, അല്ല മൃഗങ്ങളേക്കാള്‍ അധ:പതിച്ചവരാണ്”. അങ്ങ് പാശ്ചാത്യന്‍ നാടുകളിലൊന്നുമല്ല; നമ്മുടെ കൊച്ചു കേരളത്തിലെ സ്വന്തം തിരുവനന്തപുരം തന്നെ അതിന് സാക്ഷ്യമരുളി. ഇന്റര്‍നെറ്റിലെ അശ്ലീലതകളില്‍ മേഞ്ഞുനടന്ന് വികാരം സിരകളില്‍ മസ്തായി പടര്‍ന്നു കയറിയപ്പോള്‍ സ്വന്തം അമ്മയുടെ മാറില്‍ കമിഴ്ന്ന് കിടന്ന് കാമഭ്രാന്ത്‌ തീര്‍ത്തപ്പോള്‍ ഒരു ധാര്‍മ്മികതയുടെ പവിത്രതയല്ലേ അവിടെ തകര്‍ന്നു പോയത് ? ഇവിടെ മനുഷ്യനും മൃഗവും തമ്മില്‍ എന്ത് അന്തരമാണുള്ളത്? അനുദിനം വാര്‍ത്താ കോളങ്ങളില്‍ നാം കാണുന്നതു പോലെ കാമുകനും കാമുകിയും പ്രണയബദ്ധരായി ലോഡ്ജില്‍ തങ്ങി കാമകേളിയില്‍ സംതൃപ്തരായി. എന്നിട്ടും കാമവെറി തീരാത്ത ഇവന്‍ ഇവളെ ക്രൂരമായി കൊന്ന് സ്ഥലംവിടുന്നു. ഇവിടെ വിശുദ്ധ ഖുര്‍ആനിന്‍റെ ഭാഷ്യത്തില്‍ മനുഷ്യന്‍ മൃഗത്തെക്കാളും തരംതാണു. ഒരു മൃഗമായിരുന്നെങ്കില്‍ ആവശ്യം കഴിഞ്ഞ് ഇരയെ വെറുതെവിടുമായിരുന്നു. അധ:പതനത്തിന്‍റെ ആഴം നമുക്ക്‌ സുവ്യക്തം.

കാലാന്തരത്തില്‍ ആറാം നൂറ്റാണ്ടെന്നൊരു യുഗമുണ്ടായിരുന്നു. മനുഷ്യത്വത്തിന്‍റെ നിര്‍വ്വചനങ്ങള്‍ പൊളിച്ചെഴുതപ്പെട്ട കാലം. ആ സമൂഹത്തിന്‍റെ ചാലകശക്തിതന്നെ(Wine-War-Women)കള്ളും പെണ്ണും യുദ്ധവുമായിരുന്നു. ഇന്നീ നൂറ്റാണ്ട് ആ സമൂഹത്തെ കടത്തിവെട്ടികൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ മദ്യപാനികളായാണു പലരുമെത്തുന്നതെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന സമ്മര്‍ദ്ദത്തെതുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നെങ്കിലും പ്രസ്താവനയിലെ ഗൌരവം അത്ര നിസ്സാരമല്ല. ഇന്ന് മദ്യമില്ലാത്ത ചെയ്തികളെവിടെ? ഈ വര്‍ഷത്തെ ക്രിസ്മസിന് കേരളം കുടിച്ചു തീര്‍ത്തത് 90.82 കോടി രൂപയുടെ മദ്യമല്ലെ?നമ്മുടെ നാണം പണയപ്പെടുത്തി കുറേ തത്വങ്ങള്‍ പുലമ്പിയിട്ടെന്താ നേട്ടം? ഇന്ന് പെണ്ണില്ലാത്ത രംഗങ്ങളെവിടെ? വെറും പെണ്ണല്ല; അര്‍ദ്ധ-മുഴു നഗ്നകള്‍. പ്രൊഫഷണലായ ഒരു പുരുഷന്‍റെ വസ്ത്രധാരണയിലൂടെ ശരീരത്തിന്‍റെ സിംഹഭാഗവും മറയുന്നു. അതേസമയം പ്രൊഫഷണലായ ഒരു സ്ത്രീ അര്‍ദ്ധനഗ്നയാണ്. നഗ്നതാ പ്രദര്‍ശനം നമ്മുടെ സമൂഹത്തിന്‍റെ മുഖ്യധാരാ പ്രവണതയായിരിക്കുന്നത് ഖേദകരമാണ്.

പരസ്യങ്ങളഖിലവും ഈ രൂപത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. സിനിമകളിലെ സ്ത്രീസാനിദ്ധ്യം 80% വും ശരീരപ്പ്രദര്‍ശനത്തിലൂടെ കടന്നുപോകുന്നു. ആതിഥ്യമരുളുന്ന വനിതകള്‍ അര്‍ദ്ധനഗ്നകള്‍. പരസ്ത്രീ പുരുഷ ഹസ്തദാനവും ആലിംഗനവും ചുംബനവും സമൂഹത്തിലെ അന്തസ്സുള്ളവരുടെ പ്രവൃര്‍ത്തികളായി വല്‍ക്കരിച്ചു കഴിഞ്ഞു. കലാ-കായിക വിനോദങ്ങളില്‍ തുടിച്ചുനില്‍ക്കുന്ന പെണ്ണഴക്; അവ കൃത്യമായി ഒപ്പിയെടുത്ത്‌ ജനസമക്ഷം ഉളുപ്പില്ലാതെ വെളിപ്പെടുത്തുന്ന വാര്‍ത്താമീഡിയകള്‍. സൗന്ദര്യമത്സരമെന്നപേരില്‍ നടക്കുന്ന പേക്കൂത്ത്. ഇത് നമുക്ക്‌ എന്താണ് നേടിത്തരുന്നത്‌? പഴയകാല കോളേജ് കുമാരികളുടെ വേഷമല്ലയിന്ന്. മാറ്റം അതിവേഗമാണ്. ശരീരത്തിലെ മൈക്രോ ചുളിവുകളെല്ലാം വടിവൊത്ത് കാണിക്കുന്ന വസ്ത്രധാരണാ രീതി. എന്തിനേറെപറയണം പത്താം തരം പഠിക്കുന്ന സ്കൂള്‍വിദ്യാര്‍ത്ഥികളെ വേഷം കെട്ടിക്കുന്നതുതന്നെ മുട്ടിനു മുകളിലുള്ള പാവാട കൊണ്ടാണ്. മുട്ടിനു മുകളിലുള്ള ഭാഗം മറ്റു വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനിടവരുമെന്നത് ഏത് അല്‍പ ബുദ്ധിക്കാണ് മനസ്സിലാകാത്തത്? കോഴിക്കോട്‌ കൊയിലാണ്ടിയില്‍ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനി പൂര്‍ണ്ണ ഗര്‍ഭിണിയായി സ്കൂള്‍ യാത്രാമധ്യേ ഇടവഴിയില്‍ പ്രസവിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നിട്ട് കാലമേറെയായിട്ടില്ല. ഇതിലേക്കെല്ലാം ഇത്തരം നിയമങ്ങളാണ് നിമിത്തങ്ങളായതെന്നു നാം തിരിച്ചറിയണം. ധര്‍മ്മത്തിന്‍റെ നറുമണം പകര്‍ന്നുകൊടുക്കേണ്ട സ്കൂളധികാരികലളാണ് ഈ വേഷം നിര്‍ബന്ധമാക്കുന്നതത്രെ! ചിന്തോദ്ദീപകം തന്നെ!

ഇനി ഒന്നുകൂടെ താഴോട്ടിറങ്ങിവന്നാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്ന ഒന്നാണ് സെക്സ് ടൂറിസം, ഫ്രീ സെക്സ് എന്നൊക്കെപറയുന്ന മത്തികള്‍! സെക്സ് ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത് (Sex tourism is travel to engage in sexual activity with prostitutes.)ലൈംഗീക പ്രവര്‍ത്തനങ്ങള്‍ക്കായി വേശ്യകള്‍ക്കൊപ്പമുള്ള യാത്രകളാണ്. ഫ്രീ സെക്സ് കൊണ്ടുള്ള ഉദ്ദേശം പണമോ നിയമങ്ങളോ തടസ്സംനില്‍കാത്ത സ്വതന്ത്ര ലൈംഗികത. ഇവ രണ്ടും നമ്മുടെ രാജ്യത്തിന്‍റെ നിയമപരിധിക്കുള്ളിലായിക്കൊണ്ടിരിക്കുന്നു എന്നതാണ് നാം നേരിടുന്ന ഏറ്റം വലിയ ഭീകരത. ലൈംഗികത മനുഷ്യരിലും മൃഗങ്ങളിലുമുണ്ട്. ഇതിനിടയിലെ അന്തരം വിവേകം ഒന്നുമാത്രമാണ്. മനുഷ്യന്‍ കുടുംബ സംവിധാനത്തിലൂടെ അത് നിറവേറ്റുമ്പോള്‍ മൃഗം അതില്ലാതെ സമീപിക്കുന്നു.

ഈ കുടുംബ സംവിധാനത്തെ ശിഥിലമാക്കാന്‍ ശാരദ ക്കുട്ടി, ഗീത, ഖദീജ മുംതാസുമാരെല്ലാം രംഗത്തെത്തിയിരിക്കുന്നത് മാനവരാശിയെ മൃഗീയതയിലേക്ക്‌ വലിച്ചിഴക്കാനാണ്. ഗീത പറയുന്നു: “വിവാഹവും വ്യഭിചാരവും ഒരേ നാണയത്തിന്‍റെ ഇരു വശങ്ങളാണ്. വിവാഹം എന്ന സദാചാരസ്ഥാപനം നിലനില്‍ക്കുന്നിടത്തൊക്കെ വ്യഭിചാരവും ഉണ്ടായിട്ടുള്ളതായി ചരിത്രരേഖകള്‍ പറയുന്നു”. സ്വയം ജാരസന്തതിയെന്നു മാത്രമല്ല പൂര്‍വ്വ പിതാക്കന്‍മാരെയെല്ലാം വേശ്യകളും ജാരസന്തതികളുമായി ചിത്രീകരിക്കുകയാണിതിലൂടെ ഈ അല്‍പജ്ഞാനികള്‍ ചെയ്തിരിക്കുന്നത്. എന്തൊരു മഹാപാതകമാണിത്? വ്യഭിചാരമെന്ന സര്‍വ്വനാശത്തിന് വെള്ളപൂശാന്‍ കച്ചകെട്ടിയ ഇവരെയൊക്കെ സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ.

ഈ രൂപത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊപ്പിച്ച് ഇവിടത്തെ നീതിപീഠവും പക്ഷം ചേരുന്നത് എന്തൊരു വിരോധാഭാസമാണ്? അന്തസുള്ള മനുഷ്യ സമൂഹത്തിന് ഒരിക്കലും യോചിച്ഛതല്ല ഇത്. ഈയിടെ വിവാഹ പൂര്‍വ്വ ലൈംഗികതയെ കോടതി ശരിവെക്കുകയുണ്ടായി. വിവാഹം കഴിക്കാതെ തന്നെ ഒരു പുരുഷനും, സ്ത്രീക്കും ഒരുമിച്ച് താമസിക്കാമെന്നും, ലൈംഗികതയെ പ്രാപിക്കാമെന്നുമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവിടെ ഈ കുറിപ്പിന്നാധാരമായ വനിതാ കമ്മീഷന്‍റെ പരാതിയും ഈ കോടതി വിധിയും ചേര്‍ത്തു വായിക്കുമ്പോള്‍ ഈ രാജ്യത്തെവിടെ സുരക്ഷിതത്വം? ഇവിടത്തെ നിയമസംവിധാനം പ്രഹസനമാകുകയല്ലേ ഒരര്‍ത്ഥത്തില്‍? ഈ വിധി ചോരത്തിളപ്പുള്ള കൌമാരക്കാര്‍ എങ്ങിനെയായിരിക്കും സ്വീകരിച്ചിട്ടുണ്ടാവുക? അതിന്‍റെ നേര്‍ചിത്രം ഞാന്‍ കാണുകയുണ്ടായി. ബാംഗ്ലൂര്‍ അറീന ആനിമേഷനില്‍ PCWD ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സഹപാഠികള്‍ ഈ വിവരങ്ങള്‍ എനിക്ക് പകര്‍ന്നുതന്നു. ഓപണ്‍ ഫ്രണ്ട്ഷിപ്പെന്ന ഓമനപ്പേരില്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്നത് ഫ്രീ സെക്സ് എന്ന മറ്റൊരു ഓമന മുറ്റത്താണ്. അതാണെങ്കിലോ കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിന്‍റെ നീര്‍ച്ചുഴിയിലും.

ചെറുപ്പക്കാരും ചെറുപ്പക്കാരികളും ക്ലാസ്സ് ടൈം കഴിഞ്ഞ്‌ വൈകുന്നേരങ്ങളില്‍ ബൈക്കില്‍ തുടങ്ങുന്നു…പാര്‍ക്കുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍, നിശാക്ലബ്ബുകള്‍, ഒടുവില്‍ ഇവന്‍റെയോ ഇവളുടെയോ ഹോസ്റ്റല്‍ റൂമില്‍ തങ്ങി സമ്പൂര്‍ണമായൊരു വേഴ്ച. അതും കഴിഞ്ഞ്‌ മുഖവും തുടച്ച് ഗുഡ്ബൈ പറഞ്ഞു പിരിയുന്നു. പിറ്റേന്ന് പുലര്‍ച്ചെ കുട്ടി ക്ലാസ്സില്‍ ഒന്നാംതരം മിടുക്കിയായി, പ്രൊഫഷണലായെത്തുന്നു. പിറ്റേന്ന് ഇവര്‍ ഇരുവരും തേടുന്നത് മറ്റൊരു പതിനേഴുകാരനെയും പതിനേഴുകാരിയെയുമാണ്. മൂന്നാംദിനം ഇവര്‍ തേടുന്നത് മൂന്നാമതൊരു കൂട്ടരെയാണ്. ഇങ്ങനെ ഓരോദിനവും ലൈംഗികബന്ധത്തിന്‍റെ വൈവിധ്യത. കാമ്പസില്‍ പാറിനടക്കുന്ന ശലഭങ്ങളെ കേവലം മാടിവിളിയിലൊതുക്കാനും ഇച്ഛിക്കുംവിധം എവിടെയെങ്കിലും കിടന്ന് വേഴ്ച നടത്തുവാനും കാമ്പസ്‌ മക്കള്‍ക്ക്‌ നിയമതടസ്സങ്ങളൊന്നുമില്ല. രക്ഷിതാക്കള്‍ക്കും, പൊതുജനങ്ങള്‍ക്കും, നിയമപാലകര്‍ക്കും, അദ്ധ്യാപകര്‍ക്കും മുന്നില്‍ അവര്‍ കോളേജ് സ്റ്റുഡന്റുകള്‍. എവിടെയും അവര്‍ക്ക്‌ ക്ലീന്‍ ചീട്ട്. ബാംഗ്ലൂര്‍ പോലോത്ത വന്‍കിട നഗരങ്ങളിലെ ഈ കോളേജ് സംസ്കാരം നമ്മുടെ നാടുകളെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രീ സെക്സ് നമ്മുടെ കുടുംബങ്ങളെ ഏതുരൂപത്തിലാണ് വിഴുങ്ങിക്കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നാം അടിവരയിട്ടു മനസ്സിലാക്കേണ്ടതുണ്ട്.

എസ്കോര്‍ട്ട് സമ്പ്രദായവും കോള്‍ ഗേള്‍ സേവനവും സമൂഹത്തിനു മുന്നില്‍ പുതിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്. ഏജന്‍സി മുഖേനയും അല്ലാതെയും ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഒരു മിസ്ഡ്‌കോളിന്‍റെ ആവശ്യമേയുള്ളൂ. അവര്‍ തിരിച്ച് വിളിച്ച് ഇഷ്ടമുള്ള പ്രായക്കാരികളെ വീട്ടുമുറ്റത്തോ, ഫ്ലാറ്റിലോ, ടൌണിലോ എത്തിച്ചുതരുന്നു. വിവരണത്തിന്‍റെ ആധിക്യം നിങ്ങളെ തെറ്റായ വഴിക്ക് തിരിക്കുമെന്നുകരുതി ചുരുക്കുന്നു. ഫ്രീ സെക്സിന്‍റെ രീതികള്‍ വിവരണാതീതമെന്ന് ചുരുക്കം.

ഏതുരൂപത്തിലായാലും രാജ്യത്തിന്‍റെ നിയമപീഠം ഇതിന് പച്ചക്കൊടി കാട്ടി ധാര്‍മ്മിക്കതയെ കീഴ്മേല്‍ മറിച്ചിരിക്കുകയാണ്. വിവാഹപൂര്‍വ്വ ലൈംഗികത പോലെത്തന്നെ ഫ്രീ സെക്സും സെക്സ് ടൂറിസവും പിന്നെ പ്രകൃതിവിരുദ്ധമായ സ്വവര്‍ഗ്ഗ ലൈംഗികതയും കോടതി അംഗീകരിച്ച് അനുകൂല വിധി പുറപ്പെടുവിച്ചു. യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ സ്വവര്‍ഗ്ഗരതിക്കാരില്‍ നിന്നാണ് മാനവരാശിയുടെ വെല്ലുവിളിയായ എയിഡ്സ് എന്ന മഹാമാരി ജന്മംകൊണ്ടത്. യൂറോപ്യര്‍ അഴിഞാടുന്നത്കണ്ട് നമ്മുടെ രാജ്യത്തുള്ള നിയമപാലകരും ആ വഴി ചിന്തിക്കുന്നത് നമ്മുടെ നാശത്തിനായിരിക്കുമെന്നു വിസ്മരിച്ചുപോകരുത്. നമ്മുടെ കൊച്ചിയും കോവളവുമെല്ലാം യൂറോപ്യരുടെ സ്കേലിലേക്ക് തരംതാണുവരികയാണെന്നത് നേര്‍കാഴ്ച്ചയാണ്. എണ്ണമറ്റ വിദേശ വനിതകളെയാണ് മെഡിക്കല്‍ ടൂറിസത്തിന്റെയും ആയുര്‍വേദ ചികിത്സയുടെയും മറവില്‍ സെക്സ് ടൂറിസത്തിനായി ഇറക്കുമതി ചെയ്യുന്നത്.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന നഗ്നതാപ്രദര്‍ശനത്തിന്‍റെ പ്രധാന കാരണം ഇന്റര്‍നെറ്റിന്‍റെ അശ്ലീല സ്വാധീനമാണ്. അശ്ലീലതയുടെ മില്ല്യണ്‍കണക്കിന് സൈറ്റുകള്‍ ഇന്ന് നെറ്റില്‍ ലഭ്യമാണ്. അവയുടെ ഉള്ളറകളിലേക്ക് നമ്മുടെ സമൂഹം തള്ളിക്കയറുന്ന സ്വഭാവമാണിപ്പോള്‍ കണ്ടുവരുന്നത്. ഇന്റര്‍നെറ്റിനെ ശ്ലീലവും അശ്ലീലവും എന്ന് വേര്‍തിരിച്ച് ഒരു പഠനം നടന്നിരുന്നു. 60% ജനങ്ങളും അശ്ലീല സൈറ്റുകളാണ് സന്ദര്‍ശിക്കുന്നത്. ശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ വെറും 40% മാത്രമേയുള്ളൂ. നവലോക ക്രമത്തിന്‍റെ കുത്തൊഴുക്ക്‌ എങ്ങോട്ടാണെന്നാണ് നാം അടയാളപ്പെടുത്തിയിടെണ്ടത്. ഇത്തരം സൈറ്റുകളിലുള്ള സംസ്കാരവും വേഷവിധാനവുമെല്ലാം ഈ തലമുറ അനുകരിക്കാനും ജീവിതത്തിലേക്ക് ആവാഹിക്കുവാനും തുടങ്ങിയിരിക്കുന്നു. എന്നുമാത്രമല്ല, ഇത്തരം ശൈലികളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ ആത്മാഭിമാനം കൊള്ളുന്നവരാണെറെയും.

ബാംഗ്ലൂരില്‍ ഫാഷന്‍ ഡിസൈനിംഗിന് പഠിക്കുന്ന റിമ ശൈലയെന്ന മലയാളിപ്പെണ്‍കുട്ടിയുടെ ബ്ലോഗ്‌ എനിക്ക് വിചിത്രമായി തോന്നി.അച്ഛനും അമ്മയും കുടുംബങ്ങളുമെല്ലാമുള്ള ഒരു തിരുവനന്തപുരത്തുകാരി. ഇരുപത്തിരണ്ടുകാരിയായ അവിവാഹിത. കഥകളും കവിതകളും അനുഭവങ്ങളുമെല്ലാം നിരത്തിയ കൂട്ടത്തില്‍ തന്‍റെ ശരീരം മാലോകര്‍ക്ക് പ്രദര്‍ശിപ്പിക്കാനും അവള്‍ ഇടം കണ്ടെത്തി. തന്‍റെ പൂര്‍ണ്ണ നഗ്നമായ ചിത്രങ്ങള്‍ ഇവള്‍ അന്തസ്സോടെ അതില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. നിനക്കു നാണമില്ലേയെന്ന് ഒരുത്തന്‍ പ്രതികരണം എഴുതിയപ്പോള്‍ അവള്‍ മറുപടി നല്‍കിയതിങ്ങനെ..”പ്രകൃതിദത്തമായി ദൈവം എനിക്ക് നല്‍കിയ മേനിയഴകിനെ ഞാനെന്തിന് മറച്ചുവെക്കണം? എന്‍റെ നഗ്ന സൗന്ദര്യം മാലോകര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.” മലയാളിമങ്കകളുടെ മാറുന്ന ജീവിതശൈലിയുടെ ഒരു സൂചന മാത്രമാണിത്‌. ഈരൂപത്തില്‍ വൃത്തികെട്ട ചില സ്ത്രീ വിഭാഗം മൃഗീയമായി അധ:പതിക്കുമ്പോള്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സ്വാഭാവികം മാത്രം. സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന ഭൂരിപക്ഷവനിതകള്‍ക്കും വെല്ലുവിളിയാണീകൂട്ടര്‍.

ലൈംഗികതയുടെ അഭാവത്തില്‍ മനുഷ്യന് ജീവിക്കാനാകുമോ? ഒരിക്കലുമില്ല. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണത്. അത് നിറവേറ്റിയേ മതിയാകൂ. എന്നാല്‍ മൃഗങ്ങളെ പോലെയാകരുത്. വഴിവിട്ടരൂപത്തിലാകരുത്‌. ധാര്‍മ്മികതയിലൂന്നി കൊണ്ടായിരിക്കണം. ഇതാണ് ഇസ്‌ലാം ശാസിക്കുന്നത്. വ്യഭിചാരം മഹാപാപമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞ് രംഗത്തെത്തിയാലും ആ വിപത്തിനെ ഒരിക്കലും നാം പ്രോത്സാഹിപ്പിച്ചുകൂടാ. വ്യഭിചരിക്കല്ലേയെന്നു മാത്രമല്ല അതിലേക്ക് നിങ്ങള്‍ അടുക്കുക പോലും ചെയ്യല്ലേയെന്നാണ് ഖുര്‍ആനിന്‍റെ ഭാഷ്യം.(ولا تقربوا الزنا إنه كان فاحشة وساء سبيلا/الإسراء 32) അതേ ഖുര്‍ആന്‍ തന്നെ അതിനുള്ള ശിക്ഷ ചാട്ടവാറടി നല്‍കി നാടുകടത്താനും എറിഞ്ഞു കൊല്ലാനുമാണ് കല്‍പിച്ചത്. ഈ വേണ്ടാ വൃത്തിയെ സമൂഹത്തില്‍നിന്നും വേരോടെ പിഴുതെറിയണമെങ്കില്‍ ഇതല്ലാതെ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത്? ഗിരിജാ വ്യാസുമാരെല്ലാം ഈയൊരു നിയമവശമാണ് അടിവരയിട്ടു മനസ്സിലാക്കേണ്ടത്. അതിലേക്ക് വലിഞ്ഞെത്താനുള്ള സര്‍വ്വ പിടിവള്ളികളും ഇസ്‌ലാം അറുത്തുമാറ്റി.

ആര്‍ക്കും വിലയില്ലാത്തതും എന്നാല്‍ എല്ലാം തുലയ്ക്കുന്നതുമായ ഒരു കൊച്ചു വിരുതന്‍. ‘മിസ്ഡ്‌കോള്‍’!. റോങ്ങ് നമ്പറായി വന്നതായിരുന്നു. അത് പിന്നെ പരിചയപ്പെടലായി. സ്ഥിരസംസാരമായി. മധുരസംസാരമായി. അവര്‍ക്കിടയിലെ അതിര്‍വരമ്പുകളെല്ലാം ഭേദിക്കപ്പെട്ട് ഇരുവരും കണ്ടുമുട്ടാന്‍ വെമ്പല്‍കൊണ്ടു. ഒടുവില്‍ അവര്‍ ആദ്യമായി കണ്ടുമുട്ടി. അത് പലതവണ ആവര്‍ത്തിച്ചു. ഇനിയും അവര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ഒടുവില്‍ അവരത് ചെയ്തു..അവിഹിത വേഴ്ചയിലത്‌ കലാശിച്ചു. കൗമാരക്കാരിലും കുടുംബിനികളിലും ഇത് നിത്യവാര്‍ത്ത. ക്രൂരമായി വഞ്ചിക്കപ്പെടുന്ന എത്രയോ ഗള്‍ഫ്‌ ഭര്‍ത്താക്കന്മാര്‍..നിഷ്കളങ്കരായ എത്രയോ രക്ഷിതാക്കള്‍…ഇവിടെ കേവലം ഒരു സംസാരം നോട്ടത്തിലേക്കും നോട്ടം വ്യഭിചാരത്തിലേക്കുമെത്തിച്ചു. അതുകൊണ്ടാണ് ഇസ്‌ലാം അന്യ സ്ത്രീ പുരുഷന്മാരുടെ പരസ്പര നോട്ടത്തിന് കൂച്ചുവിലങ്ങിട്ടത്.

സമൂഹത്തിലെ സദാചാര സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ വിവരിച്ച ഖുര്‍ആനിലെ രണ്ടു അദ്ധ്യാങ്ങളാണ് സൂറ: അല്‍ അഹ്സാബ്, സൂറ: അന്നൂറും. വേറെയും പല സ്ഥലത്തും ഇതിന്‍റെ വിശദീകരണങ്ങള്‍ കാണാനാകും. അവയുടെ രത്നച്ചുരുക്കം നമുക്കിങ്ങനെ വായിക്കാം. ദുര്‍വൃത്തരായ സ്ത്രീപുരുഷന്മാരുമായി അകന്നുനില്‍ക്കണം. അവരുമായി വിവാഹബന്ധം പുലര്‍ത്തരുത്, സ്ത്രീകളും പുരുഷന്മാരും ദൃഷ്ടി നിയന്ത്രിക്കണം. അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം ദര്‍ശിക്കുകയോ ഒളിഞ്ഞിരുന്ന് കാണുകയോ ചെയ്യരുത്‌, സ്ത്രീകള്‍ എപ്പോഴും ശരീരഭാഗങ്ങള്‍ മറയ്ക്കണം. വിവാഹബന്ധം നിഷിദ്ധമായവരുടെയും ഭര്‍ത്താവിന്റെയും മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും സൗന്ദര്യപ്രദര്‍ശനം പാടില്ല, സ്ത്രീ പുറത്തിറങ്ങുമ്പോള്‍ പുരുഷരെ ആകര്‍ഷിക്കും വിധം കിലുങ്ങുന്ന ആഭരണങ്ങള്‍ ധരിക്കരുത്, സ്ത്രീകള്‍ക്ക് സ്വന്തം വീടുകളാണ് സുരക്ഷിതത്വം. ആവശ്യങ്ങളൊഴിച്ച് അനാവശ്യങ്ങള്‍ക്കായി പുറത്തുപോകരുത്, പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ പോലോത്ത വസ്ത്രങ്ങള്‍ ധരിക്കുക, അന്യപുരുഷരുമായി സംസാരിക്കേണ്ടി വന്നാല്‍ ആകര്‍ഷകമായ സ്വരവും ശൈലിയും ഉപേക്ഷിക്കണം, അനുവാദം കൂടാതെ അന്യ ഗൃഹങ്ങളില്‍ പ്രവേശിക്കരുത്.

ഇവിടെ വിലപിടിപ്പുള്ള ഒരു മുത്തിനെപോലെയാണ് സ്ത്രീയെ ഇസ്‌ലാം നോക്കിക്കാണുന്നത്. ആതിനാല്‍ മുത്തിന് പൂര്ണ്ണ സംരക്ഷണ കവചം നിര്‍മ്മിച്ച്‌ ഇസ്‌ലാം എന്നെന്നേക്കുമായി മാതൃക കാട്ടിയിട്ടുണ്ട്. ബുദ്ധിമതിയായ ഒരു വനിതയാണെങ്കില്‍ അവള്‍ തന്‍റെ നിലയും വിലയും തിരിച്ചറിയും. അല്ലാത്തവള്‍ അവ വിസ്മരിക്കും. അവള്‍ക്കാണെങ്കില്‍ വെറും ഉണക്കാന്‍ വെച്ച മത്സ്യത്തിന്‍റെ സ്ഥാനം മാത്രം.