Share The Article

Esahaque Eswaramangalam

വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഊഹാ പോഹങ്ങളുടെയും വരികളാണ് സോഷ്യൽ മീഡിയാ വാതിലുകള്‍ തുറന്നാൽ കാണുന്നതിൽ കൂടുതലും …. അതല്ലങ്കിൽ, മുൻപെങ്ങുമില്ലാത്ത രീതിയില്‍ വളർന്നു കൊണ്ടിരിക്കുന്ന, എല്ലാ പരിധികളും ലംഘിക്കുന്ന ആത്മരതിക്കാരുടെ പൊയ് മുഖങ്ങൾ….. യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത വെർച്ച്വൽ ക്യരക്റ്ററുകളുടെ (Virtual Character ) തള്ളുകൾ…. സാഹിത്യമോ, കവിതയോ, രാഷ്ട്രീയമോ ഒന്നുമൊന്നും മുഖാ മുഖം സംസാരിക്കാൻ കഴിയാത്ത സോഷ്യൽ മീഡിയ എഴുത്തുകാർ….. സാമൂഹിക പ്രവർത്തനം ജീവിതോപാധിയും ബിസിനസ്സുമാക്കി മാറ്റിയ കാര്യണ്യ പൂമരങ്ങൾ….വ്യക്തി ജീവിതത്തിൽ വൻ പരാജയങ്ങളായ കുറേ ജന്മങ്ങൾ സോഷ്യൽ മീഡിയയിലൂടെ “ഉണ്ടാക്കിയെടുക്കുന്ന” Fake Character- വെച്ച് നടത്തുന്ന സാരോപദേശങ്ങളും ജീവിത നിർദ്ദേശങ്ങളും….

പലപ്പോഴും മാനസിക ബുദ്ധിമുട്ടാണ് സോഷ്യൽ മീഡിയ നൽകുന്നത്…… അത് കൊണ്ടാണ് ഇടക്കാലങ്ങളിൽ ഇവിടെ തീരെ വരാതായത്….. പക്ഷെ, സാമൂഹിക ജീവി എന്ന നിലയിലും, ഡിജിറ്റൽ ബിസിനസ്സ് മേഖല ജീവിതത്തിൻ്റെ ഭാഗമായത് കൊണ്ടും സോഷ്യൽ മീഡിയാ ലോകത്ത് നിന്ന് പൂർണ്ണമായി ഒളിച്ചോടാനും കഴിയുന്നില്ല.

Image may contain: 3 people, people smiling, people standing and close-upഇതിനിടയിൽ ഒരു ചെറു ന്യൂന പക്ഷമായ, എല്ലാ അർത്ഥത്തിലും മനുഷ്യരെന്ന് വിളിക്കാവുന്ന കുറച്ചു മനുഷ്യർ, സോഷ്യൽ മീഡിയാ ലോകത്തുള്ളതും ഇവിടെ വരാൻ കാരണമാണ്. അത്തരത്തിലുള്ള കുറച്ചു മനുഷ്യരുടെ കനിവും ദയയും നീതിയും സഹായ മനസ്ഥിതിയും പലർക്കും ഗുണകരമായിട്ടുണ്ട്. ആ നന്ദിയും കടപ്പാടും സാധ്യതയും ഇവിടെ ചെറുതായയെങ്കിലും തുടരാൻ മറ്റൊരു കാരണമാണ്.

ഇത്രയും പ്രകോപനപരമായി പറയാൻ കാരണം;

ഏകദേശം രണ്ടു ദശാബ്ദത്തോളമായി എൻ്റെയും കുടുംബത്തിൻ്റെയും സുഹൃത്തും ഏട്ടനുമായിരിക്കുന്ന മധുചേട്ടനെ (മധുപാൽ) സംബന്ധിച്ച്, യാതൊരു അറിവുമില്ലാത്ത, ഒരു സോഷ്യൽ മീഡിയാ “മിത്രം” ഇന്നലെ, ചെന്നൈയിലെ ജോലിസ്ഥലത്ത് ഇരുന്നുകൊണ്ട് അവൻ്റെ പ്രൊഫൈലിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത് വായിച്ചപ്പോൾ, ഞാനവനെ വിളിച്ചു; സഹോ എന്താണ് പ്രൊഫൈലിൽ എഴുതി വെച്ചിരിക്കുന്നത്..?? മധുച്ചേട്ടൻ എഴുതിയ ആ വിഷയം നീ വായിച്ചിരുന്നോ..?? നിനക്കെന്നാണ് മധുച്ചേട്ടനെ അറിയാനോ മനസ്സിലാക്കാനോ കഴിഞ്ഞത്..?? വളരെ മോശമാണ് ഇതൊക്കെ…. കുറഞ്ഞ പക്ഷം എൻ്റെ നാട്ടുകാരനല്ലേ നീ….അത് ഡിലീറ്റ് ചെയ്യൂ….

അവൻ്റെ മറുപടി ” ചേട്ടൻ, അയാളുടെ എഫ്ബി പ്രൊഫൈൽ കാണാറില്ലാന്ന് മനസ്സിലായി… ഞാനത് കാണാറും വായിക്കാറുമുണ്ട്…കുമ്മനംജിയുടെ ഭൂരിപക്ഷം (??!!) കുറക്കാൻ അയാള് കളിച്ച കളി ഞങ്ങൾ മറക്കില്ല…. പിന്നെ, അയാളെ അറിയാൻ അയാളുടെ സോഷ്യൽ മീഡിയ ലൈഫ് ധാരാളം മതി….പിന്നെ, ഇത് ഞങ്ങളുടെ രാഷ്ട്രീയ നിലപാടുമാണ്….അയാളുടെ എഫ്ബി പേജ് ചേട്ടനൊന്ന് ശരിക്ക് വായിക്ക്.. അപ്പൊ മനസ്സിലാകും അയാളൊരു *&$##%ണെന്ന് …. എന്തായാലും ചേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ ഡിലീറ്റ് ചെയ്യുന്നു… പക്ഷെ, അയാളൊരു *&$##%യാണ് എന്ന അഭിപ്രായത്തിൽ എനിക്ക് മാറ്റമൊന്നുമില്ല….” അവൻ ഫോൺ കട്ട് ചെയ്‌തു. എന്തായാലും അവനാ പോസ്റ്റ് ഡിലീറ്റ് ചെയ്‌തു എന്നാണ് തോന്നുന്നത്….അവൻ്റെ പ്രൊഫൈലും കാണുന്നില്ല…. അതോ, ഇനി എന്നെയും ബ്ലോക്കിയോ…. എന്തായാലും ഇപ്പോളാ ലിങ്ക് കാണുന്നില്ല.

25% ശതമാനത്തിന് താഴെയുള്ള ആളുകൾ മാത്രമാണ്, അവരവരുടെ യഥാർത്ഥ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ ഇവിടെ പറയുന്നത്. ചിലരാണെങ്കിൽ, യഥാർത്ഥ ജീവിതത്തിലെ, പറയാൻ അർഹതയുള്ള പത്ത് ശതമാനം പോലും പറയാത്തവരുമാണ്…ഈ കൂട്ടത്തിൽ ഒരാളാണ് മധുച്ചേട്ടൻ….അഥവാ നേരെത്തെ പറഞ്ഞ, എല്ലാ അർത്ഥത്തിലും മനുഷ്യനെന്ന് വിളിക്കാവുന്ന, സോഷ്യൽ മീഡിയാ ലോകത്തുള്ള ന്യൂന പക്ഷങ്ങളിൽ ഒരാൾ…..സ-സൂക്ഷ്‌മം മനുഷ്യനെയും സമൂഹത്തെയും വിലയിരുത്താൻ കഴിയുന്ന അപൂർവം വ്യക്തികളിൽ ഒരാളാണ് മധുച്ചേട്ടൻ… അത് അദ്ദേഹത്തിൻ്റെ സിനിമകളിലെ ഫ്രെയിം മുതൽ, തിരഞ്ഞെടുക്കുന്ന വിഷയങ്ങളും വെളിച്ചവും വരെ നമ്മോട് പറയും. എനിക്ക് പരിചിതരായ അനേകം സിനിമാ സൗഹൃദങ്ങളിൽ, നല്ല ബോധമുള്ള, വിശകലന ശേഷിയുള്ള അപൂർവം പേരിൽ ഒരാളാണ് ഇദ്ദേഹം. തനിക്കുണ്ടായ നേട്ടങ്ങളോ ബന്ധങ്ങളോ കോട്ടങ്ങളോ ഒന്നുമൊന്നും കാര്യമായി എഫ്ബിയിൽ പറയാറുമില്ല ഇദ്ദേഹം. അതൊരു സ്വയം പൊങ്ങലാകുമോ എന്ന് ഭയപ്പെടുന്ന ഒരു മനുഷ്യനാണദ്ദേഹം. പിന്നെ, ആധുനിക കാലത്തെ ഒരു സംവിധാനമായതു കൊണ്ട്, ഇടക്ക് എന്തെങ്കിലും പറഞ്ഞു പോകുന്നു എന്ന് മാത്രം. ഈ മനുഷ്യനെ സംബന്ധിച്ചാണ് വിദൂര പരിചയം പോലുമില്ലാത്ത ” മിത്രം” വളരെ മ്ലേച്ഛമായ ഭാഷയിൽ എഫ്ബിയിൽ എഴുതിയത്. വേറെയും എത്രയോ ” മിത്രങ്ങൾ ” എഴുതിക്കൊണ്ടിരിക്കുന്നത്..!!

ഞാൻ ചിന്തിക്കുകയാണ്; ഒരാളുടെ സോഷ്യൽ മീഡിയ ലൈഫിൽ നിന്ന് എങ്ങിനെയാണ് അയാളെ വിലയിരുത്തുക…?? എന്തടിസ്ഥാനത്തിലാണ് ആളുകൾ ഇങ്ങിനെ ചെയ്യുന്നത്..?? നേരെത്തെ പറഞ്ഞ ന്യൂന പക്ഷത്തെ മാറ്റി നിറുത്തിയാൽ, സോഷ്യൽ മീഡിയ ലോകത്തുള്ളവരുടെ 75% ശതമാനവും സാങ്കല്‍പ്പിക വ്യക്തിത്വം അഥവാ Virtual Character രൂപപ്പെടുത്തിയവരാണ്. ഈ ക്യാരക്റ്റർ ഉപയോഗിച്ച്, സ്വ-വ്യക്തിത്വ വൈകല്യങ്ങൾ മറച്ചുവെക്കാനും അപകർഷതാ ബോധത്തെ മറികടന്ന് ഒരു സാങ്കൽപിക ലോകത്ത് ജീവിച്ച് ആശ്വാസം കണ്ടെത്താനും ശ്രമിക്കുന്നവരാണ് ഇവിടെ കൂടുതലുള്ളത്… ഇവരുടെ പ്രധാന ജോലി Self Reputation Development – ൻ്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ലൈക്കുകളും വെർച്ച്വൽ ബന്ധങ്ങളും “ഉൽപ്പാദിപ്പിക്കുന്ന” നാടകീയ പോസ്റ്റുകളും എഴുത്തുകളും സൃഷ്ടിക്കുക എന്നതാണ്…. ഇത്തരക്കാരിൽ ഒരാളാണ് ഈ “മിത്രവും”. സ്വന്തം നാട്ടിൽ യാതൊരു വിലയുമില്ല. ഊതിവീർപ്പിച്ച വ്യക്തിത്വം കാരണം, ബാല്യകാല സൗഹൃദങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ബ്ളോക് ചെയ്ത മിത്രമാണ് ഇദ്ദേഹം. തീർന്നില്ല, ഈ ജനാധിപത്യവാദി….ഈ സഹിഷ്ണുതാ വാദി….ഈ അഭിപ്രായ സ്വാതന്ത്ര്യ വാദി… ഈ ന്യൂ ജനറേഷൻ ദേശീയവാദി ഒട്ടു മിക്ക നാട്ടുകാരെയും കട്ട സംഘിസം കാരണം സോഷ്യൽ മീഡിയയിൽ ബ്ലോക്കിയിരിക്കുന്നു (എന്നെയും ബ്ലോക്കി എന്നാണ് തോന്നുന്നത്. ലിങ്ക് കാണുന്നില്ല)

ഇത്തരം ആളുകളാണ് മധുച്ചേട്ടനെ പോലുള്ള മനുഷ്യരെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും ഇറങ്ങിയിരിക്കുന്നത്..!! നാണമില്ലേ മിത്രങ്ങളെ നിങ്ങൾക്ക് .. ക്ഷമിക്കണം, അങ്ങിനെ ഒന്നുണ്ടങ്കിൽ ഞങ്ങൾ ഞങ്ങളാകില്ലല്ലോ അല്ലെ…??

മിത്രങ്ങളോട് ഒരഭ്യർത്ഥന; ജീവിതത്തിലെ വിലപ്പെട്ട സമയം കളഞ്ഞു, കേരളത്തെ ഉത്തരേന്ത്യയാക്കാൻ നിങ്ങൾ ശ്രമിക്കണ്ട..ഇനിയെത്ര നൂറ്റാണ്ടുകൾ പണിപ്പെട്ടാലും നിങ്ങൾക്ക് കേരളത്തെ ഉത്തരേന്ത്യയാക്കാൻ സാധിക്കില്ല… ആ സമയം നിങ്ങൾക്ക് വൻ നഷ്ടമാണ്…….. ഫാസിസത്തിന് എതിരെ ശബ്ദിക്കുന്ന എല്ലാവരെയും കൊന്നോ ഭീഷണിപ്പെടുത്തി നിശബ്ദമാക്കിയോ ആൾക്കൂട്ട വിചാരണകൊണ്ട് പ്രതിരോധിച്ചോ ഇല്ലായ്‌മ ചെയ്യാറുള്ള ആ രീതി കേരളത്തിൽ വിലപ്പോകില്ല….. ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്, ഖൽബുർഗി, ധബോൽക്കർ, പെരുമാൾ മുരുഗൻ, തുടങ്ങിയ നീണ്ട നിരകളിലേക്ക് മധുപാൽ ചേട്ടനെയും കൂടി കെട്ടിവെക്കാമെന്നത് നിങ്ങളുടെ വെറും വ്യാമോഹം മാത്രമാണ്..നിങ്ങളെത്ര ശ്രമിച്ചാലും, ഉത്തരേന്ത്യയാക്കാൻ പറ്റാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്നത്, സമയം ലാഭിക്കാനെങ്കിലും മറക്കാതിരിക്കുക.

കാരണം, ഇവിടെയുള്ളവർ അത്യാവശ്യം വായന ശേഷി ഉള്ളവരാണ്….. സാമാന്യ ബോധവും ചരിത്ര ചിന്തയും ഉള്ളവരാണ്… മത വൈകാരികതയേക്കാൾ മതപരമായ സഹിഷ്ണുതക്ക് മുൻ‌തൂക്കം കൊടുക്കുന്ന വിവേക ശാലികളാണ്….നിങ്ങൾക്ക് കേരളത്തിലെ, വിവേകബോധമില്ലാത്ത, ചരിത്ര ബോധമില്ലാത്ത ചെറിയൊരു ന്യൂനപക്ഷത്തെ കയ്യിലെടുക്കാൻ കഴിഞ്ഞേക്കും…അതിനപ്പുറം കേരളത്തിൽ ഒന്നും സംഭവിക്കില്ല. സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അത് കൊണ്ട് സമയം കളയാതെ, മധുച്ചേട്ടനെ വിട്ടു പിടിക്കൂ മിത്രങ്ങളെ…..