Share The Article

1

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെപ്പറ്റി ഈയിടെയായി ഒരുപാട് റിസര്ച്ചുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആളുകളില്‍ ആകാംഷയുടെ അളവ് വര്‍ദ്ധന, ശരീര ഭാരം കൂട്ടുക  തുടങ്ങിയ കാര്യങ്ങള്‍ ഫേസ്ബുക്ക് ഉപയോഗം മൂലം ഉണ്ടാവും എന്ന് റിസര്ച്ചുകള്‍ തെളിയിച്ചിട്ടുണ്ട്. ഈ കണ്ടുപിടുത്തങ്ങള്‍ പലരും വിശ്വസിക്കുന്നില്ല എങ്കിലും ഫേസ്ബുക്കിനു ആളുകള്‍ അടിമകളാവുന്നു  എന്ന കാര്യം ഒരു വിധം എല്ലാവരും അംഗീകരിക്കുന്നുണ്ട്. സെക്സ് ചെയ്യുന്നതിലും അധികമായി ആളുകള്‍ ഫേസ്ബുക്കിനെ ഇഷ്ടപ്പെടുന്നു എന്ന് വരെ ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയ ആളുകളുടെ ചിന്തകളും വികാരങ്ങളും ഒക്കെ പോസ്റ്റു ചെയ്യുവാനുള്ള ഒരു മീഡിയം ആയി മാറിയിരിക്കുന്നു. ഒരു മണിക്കൂറില്‍ ഫേസ്ബുക്കില്‍ മാത്രം ഏതാണ്ട് മുപ്പതു മില്യണ്‍ പോസ്റ്റുകള്‍ അപ് ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതൊക്കെ ആര് വായിക്കുവാനാണ് എന്ന് നിങ്ങള്‍ ആലോചിക്കുന്നെങ്കില്‍ നിങ്ങള്ക്ക് തെറ്റുവാനാണ് സാധ്യത. ഇത്തരം ഫേസ്ബുക്ക് അപ് ഡേറ്റുകള്‍ മനുഷ്യരുടെ ഓര്‍മ്മകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയെടുക്കുവാന്‍ പര്യാപ്തമായ രീതിയില്‍ ഉള്ളവയാണെന്ന് ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരു വ്യക്തി പോസ്റ്റു ചെയ്യുന്ന അപ് ഡേറ്റ് , അത് കാണുന്നയാള്‍ വളരെ നാളുകള്‍ ഓര്‍ത്തിരിക്കും. ഒരു പക്ഷേ എഴുതിയ ആളിന്റെ മുഖം പലരും ഓര്‍ത്തു എന്നും വരില്ല. മനുഷ്യ മനസ്സുകള്‍ക്ക് എഡിറ്റു ചെയ്യാത്ത കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കുവാന്‍ പ്രത്യേകമായ കഴിവ് ഉള്ളതുകൊണ്ടാണ് ഇതു സാധ്യമാവുന്നതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്.

ഫേസ്ബുക്ക് നിങ്ങളെ തടിയന്മാരും ദരിദ്രരും ആക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌

അസൂയയും നിരാശയും നിറയുന്ന ഫേസ്ബുക്ക്

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇടയില്‍ കടുത്ത നിരാശയും അസൂയയും പടര്ന്നുപിടിക്കുന്നുണ്ട്. ഇങ്ങിനെയാണ്‌ അത് സംഭവിക്കുക. ഒരാള്‍ തന്റെ അടുത്തകാലത്ത്‌ നടത്തിയ വിനോദയാത്രയുടെ ഫോട്ടോകളും തന്റെ പുതിയ കാറിന്റെ പടങ്ങളും മറ്റും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു എന്ന് കരുതുക. അത് കാണുന്ന മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്ന ഒരു കാര്യമായി അത് മാറാം എന്നാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത്. ഇത്തരം പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ ഒരു തരം  നെഗറ്റീവ് ഇമോഷന്‍ ഉണ്ടാക്കുകയും തന്റെ ഫ്രണ്ടിന്റെ സൗഭാഗ്യം കാണുന്നത് വഴി തനിക്കു ഇത് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് തങ്ങളുടെ ജീവിതത്തെപ്പറ്റി നിരാശ വളര്‍ത്തുവാനും ഇത് ഇടയാക്കുന്നു. കൂടുതല്‍ ആളുകളും തങ്ങളെപ്പറ്റിയുള്ള നല്ല കാര്യങ്ങള്‍ മാത്രമേ ഇങ്ങിനെ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നുള്ളൂ എന്ന കാര്യം അവ കാണുന്ന വ്യക്തികള്‍ ഓര്‍ക്കാറില്ല. ഇത്തരത്തില്‍ നിരാശ ഉണ്ടാകുന്ന ആളുകള്‍ ചിലപ്പോള്‍ വിഷാദ രോഗികള്‍ ആയി മാറുവാനും ഫേസ്ബുക്ക് വിട്ട് ഏകാന്തതയില്‍ ജീവിക്കുവാനുമുള്ള  സാധ്യതകള്‍ തള്ളിക്കളയാവുന്നതല്ല.

 

  • 1
    Share