Share The Article
Basheer Vallikkunnu

നുണകളുടെ പെരുമഴ തുടരുന്നു..

ഏറ്റവും പുതിയത് ഇതാണ്..

“Till the time Narendra Modi is the prime minister, terrorist attacks in India are impossible: Barack Obama.”

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇന്ത്യയിൽ തീവ്രവാദ ആക്രമണങ്ങൾ അസാധ്യമാണ് – ബറാക്ക് ഒബാമ

രണ്ട് ദിവസത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് ദേശീയ തലത്തിൽ ഇത് ഷെയർ ചെയ്തത്.

രാമജന്മഭൂമി ആക്രമിക്കാൻ പ്ലാൻ ചെയ്ത ഏതാനും പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു എന്ന വാർത്തയോട് പ്രതികരിച്ചു കൊണ്ടാണ് ഒബാമ ഇത് പറഞ്ഞതെന്നാണ് ‘ഓറിയന്റൽ ടൈംസ് ഇന്ത്യ’ വാർത്ത കൊടുത്തത്.. ഹിന്ദിയിലുള്ള ആ വാർത്ത പരക്കെ ഷെയർ ചെയ്യപ്പെട്ടു. ആയിരവും രണ്ടായിരവും മുവ്വായിരവും ലൈക്കുകളാണ് ഇത് ഷെയർ ചെയ്തവർക്ക് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത്.

ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്ക് റിപ്പോർട്ട് പ്രകാരം ഒബാമ അങ്ങനെയൊരു പ്രസ്താവനയേ നടത്തിയിട്ടില്ല. ഒരു വിദേശ മാധ്യമവും അത് റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല രാമജന്മഭൂമി ആക്രമിക്കാൻ പ്ലാൻ ചെയ്ത ആരെയും എൻ ഐ എ അറസ്റ്റ് ചെയ്തിട്ടുമില്ല.

വ്യാജന് മേൽ വ്യാജൻ എന്നർത്ഥം.

ഈ വാർത്ത പ്ലാന്റ് ചെയ്ത ഓറിയന്റൽ ടൈംസിന്റെ എഡിറ്റർ അഭിഷേക് വെർമയുമായി ഇന്ത്യ ടുഡേ ബന്ധപ്പെട്ടപ്പോൾ അയാൾ പറഞ്ഞത്രേ, ഞങ്ങൾ അബദ്ധത്തിൽ കൊടുത്ത റിപ്പോർട്ടാണ്.. അത് പിൻവലിച്ചിട്ടുണ്ട് എന്ന്..

ഇത്തരം വാർത്തകളുടെ പെരുമഴ തുടരും..

പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന 2019 ലായിരിക്കും ഇന്ത്യ ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ നേരിടാൻ പോകുന്നത്.. അവ കാട്ടു തീ പോലെ പ്രചരിക്കുകയും ചെയ്യും..

വ്യാജവാർത്തകളുടെ പെരുമഴ സൃഷ്ടിക്കാൻ കേരളത്തിൽ ഒരു ജനം ടി വി യുണ്ട്, ഉത്തരേന്ത്യയിൽ നൂറുകണക്കിന് ജനം ടിവികളുണ്ട്..

ഒന്നേ പറയാനുള്ളൂ, കരുതിയിരിക്കുക..

ജാഗ്രതയോടെ വാർത്തകളെ സമീപിക്കുക.
ഏത് വാർത്തയും ഷെയർ ചെയ്യുന്നതിന് മുമ്പ് പല തവണ ഫാക്ട് ചെക്ക് നടത്തുക..

  • 3
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.