വിവാഹമോചനം പലപ്പോഴും കുടുംബബന്ധങ്ങള്‍ തകര്‍ക്കുമെന്നും കുട്ടികളുടെ ഭാവി അപകടത്തിലാക്കുമെന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ വിവാഹമോചനത്തോടെ പൊട്ടിത്തകരുന്ന ഒന്നല്ല കുടുംബമെന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍ഡോനേഷ്യക്കാരനായ അസ്ക കോര്ബുസിയര് എന്ന ബാലന്.
തന്റെ കൈയക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും തയ്യാറാക്കിയ വീഡിയോയില്‍ വിവാഹമോചനങ്ങള്‍ കൊണ്ട് ഇല്ലാതാകുന്നത് ദാമ്പത്യം മാത്രമാണെന്നും മാതാപിതാക്കന്മാര്ക്ക് തന്നോടുള്ള സ്നേഹത്തില്‍ ഒരു കുറവും വന്നിട്ടില്ലെന്നും വിശദീകരിക്കുന്നു.