ഫ്ലാഷ് ബാക്ക്

2

ഇന്നേക്ക് ആറു വര്‍ഷങ്ങള്‍ ആകുന്നു താന്‍ ഇവിടെ എത്തിയിട്ട് ,ഇത് പോലെ ഉള്ള ഒരു ഡിസംബര്‍ മാസ രാവിലാണ് താനും തന്റെ ആത്മാര്‍ത്ഥ സ്നേഹിതന്‍ രവിയും ഈ സ്ഥലത്ത് എത്തിച്ചേരുന്നത് ,നിഷാദ് ഓര്‍ക്കുകയായിരുന്നു……..

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് രവി തന്നോട് അവന്റെ ആ ഇഷ്ടത്തെ പറ്റി പറയുന്നത് . രവിയും താനും അന്ന് നഗര മധ്യത്തിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ആയിരുന്നു. ഹേമ അടുത്ത് തന്നെ ഉള്ള മറ്റൊരു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്തിനിയും  .

രവി തനിക്ക് ഒരു കൂട്ടുകാരന്‍ മാത്രം ആയിരുന്നില്ല,ഒരു അനിയന്‍,കൂടപ്പിറപ്പ് അങ്ങനെ ഒക്കെ ആയിരുന്നു,അതിനാല്‍ അവന്റെ ഇഷ്ടങ്ങള്‍ ഒക്കെ തന്റെയും ഇഷ്ടങ്ങളായിരുന്നു, അവന്റെ ഇഷ്ടങ്ങള്‍ സാധിക്കാനായി ഏതറ്റം പോകാനും താന്‍ ഒരുക്കവും ആയിരുന്നു.ഹേമയോടുള്ള രവിയുടെ ഇഷ്ടം അവന്‍ പറഞ്ഞപ്പോഴേ ഉറപ്പിച്ചു ഹേമ രവിക്ക് ഉള്ളതാണ്..

അവളെ അവന്റെ ഇഷ്ടം അറിയിക്കുക്ക എന്ന കര്‍ത്തവ്യം താന്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു.

നേരെ അവളുടെ കോളേജില്‍  ചെന്നു,ക്ലാസ്സ്‌ കഴിഞ്ഞ് അവള്‍ പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു,

“രവി എന്റെ സുഹൃത്താണ് ,അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്,കുട്ടിയും അവനെ  തിരിച്ചു ഇഷ്ടപ്പെടണം,കല്യാണം കഴിക്കണം”

പടക്കം പൊട്ടും പോലെ ഒരു ശബ്ദം, അവളുടെ വെളുത്തു ചുവന്ന കൈ വെള്ള തന്റെ ഇടത്തെ കവിളത്ത് പതിച്ചതാണ് . ഒരു മൂന്നു നാല് നിമിഷത്തെ സ്തംഭനത്തിന് ശേഷം നോക്കുമ്പോള്‍ അവളുടെ , ദേഷ്യം കൊണ്ട്  ചുവന്നു കലങ്ങിയ കണ്ണുകളില്‍ നിന്ന്  അഗ്നി വമിക്കുന്നത് പോലെ ആണ് തോന്നിയത്. രവി ഓടി വന്നു തന്നേം വലിച്ചു കൊണ്ട് അവിടുന്ന് പോയി,ആള്‍കാര്‍ കൂടുന്നതിനും മുന്‍പേ.. ആദ്യമായാണ് തന്റെ ദേഹത്ത് ഒരാള്‍ കൈ വെക്കുന്നത് അതും ഒരു പെണ്ണ് ,തനിക്ക് അതില്‍ വല്ലാത്ത അപമാനം തോന്നി,ഒപ്പം അടക്കാന്‍ വയ്യാത്ത ദേഷ്യവും, പക്ഷേ രവിക്ക് വേണ്ടി താന്‍ എല്ലാം മറന്നു,മറന്നതായി ഭാവിച്ചു,അവനു വേണ്ടി മാത്രം..

ഒരു രണ്ട് മൂന്നു നാളുകള്‍ക്കു ശേഷം രവി തന്നെ അവന്റെ ഇഷ്ടം അവളെ അറിയിച്ചു, ഇപ്രാവശ്യവും അനുഭവം മറിച്ചായിരുന്നില്ല,പക്ഷേ അവന്‍ അടി കിട്ടുന്നതിനു മുന്‍പേ സ്ഥലം കാലി ആക്കി , ഈ സംഭവം ഞങ്ങളുടെ അഭിമാനത്തിനു മുകളില്‍ ഒരു ചോദ്യ ചിഹ്നം പോലെ കിടക്കാന്‍ തുടങ്ങി, കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിആക്കലുകള്‍ ഒരു വഴിയെ.. തനിക്ക് ഇഷ്ടം ഉണ്ടായിരുന്ന രജനി തന്നെ കാണുമ്പോഴേ അകന്നു നടക്കാന്‍ തുടങ്ങി ഈ കാരണങ്ങളാല്‍,    എല്ലാം ഹേമ മൂലം ഉണ്ടായതാണെന്ന് ഉള്ള തോന്നലുകള്‍ അവളോടുള്ള നീരസം  ഇരട്ടിയാക്കി.. പക്ഷേ എല്ലാം രവിക്ക് വേണ്ടി താന്‍ മറക്കാന്‍ ശ്രമിച്ചു.

അവള്‍ അവനെ കുറെ നടത്തിച്ചു, അവനും താനും അവളെ വിടാതെ പിന്‍തുടര്‍ന്നു. ഇത്രയൊക്കെ ശല്യപ്പെടുത്തിയിട്ടും ഹേമയുടെ വീട്ടുകാര്‍ ആരും ഇടപെടാഞ്ഞത് ആദ്യകാലങ്ങളില്‍ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു ,അവള്‍ അനാഥ ആണെന്ന് അറിയും വരെ. ഇടയ്ക്കു ഒരു പയ്യന്‍ അവളുടെ കോല്ലെജിനു  മുന്നില്‍ വെച്ചു തങ്ങളെ ചോദ്യം ചെയ്യുകയുണ്ടായി,റോബിന്‍ എന്നോ മറ്റോ ആയിരുന്നു അവന്റെ പേര്, അവനെ തങ്ങള്‍ ശരിക്ക് കയ്കാര്യം ചെയ്തു വിടുകയും ചെയ്തു .. സ്ഥലത്തെ പ്രധാന പോക്കിരികളായ തങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു പീറ പയ്യന്‍!

ഈ വക കാര്യങ്ങളെല്ലാം തന്നെയും വല്ലാതെ disturb ചെയ്യാന്‍ തുടങ്ങിയിരുന്നു,അതിനാല്‍ ഈ പ്രശ്നം സോള്‍വ്‌ ചെയ്യാനുള്ള ഉപായം താന്‍ തന്നെ കണ്ടു പിടിച്ചു, രവിയോട് പറഞ്ഞപ്പോള്‍ അവന്‍ എതിര് പറയും എന്ന് തോന്നിയിരുന്നെങ്കിലും അവന്‍ പൂര്‍ണ്ണമായും തന്റെ ഈ ബുദ്ധിയോടു യോജിക്കുകയാണ് ചെയ്തത്.

അങ്ങനെ  ഒരു ഡിസംബര്‍ മാസ വെള്ളി ആഴ്ച , കാലം തെറ്റി പെയ്യുന്ന മഴ കൊണ്ട് ,തോടുകളും പുഴകളും ഒക്കെ  നിറഞ്ഞിരുന്നു . അവള്‍ താമസിക്കുന്ന കോണ്‍വെന്റ്  തങ്ങള്‍ കണ്ടു പിടിച്ചു, കോണ്‍വെന്റ് ഇന് അടുത്തുള്ള ഒരു വളവു വരെ അവളോടൊപ്പം വേറെ ഒരു പെണ്‍കുട്ടിയും ഉണ്ട്, അത് കഴിഞ്ഞാല്‍ പിന്നെ അവള്‍ ഒറ്റക്കായി, ആ വളവു കഴിഞ്ഞു ഒരു ഇടവഴി ഇറങ്ങി ആണ് അവള്‍ പോകുന്നത്, തങ്ങള്‍ ആ ഇടവഴിയുടെ അരുകിലുള്ള പോന്തകാട്ടില്‍  ഒളിച്ചിരുന്നു, ഒരു അര മണിക്കൂറിനുള്ളില് അവള്‍ അവിടെ എത്തി. നല്ല മഴയും ഉണ്ട്, അവള്‍ അടുത്ത് എത്തിയതും താന്‍ മുന്നിലൂടെയും രവി പിന്നിലൂടെയും അവളെ ബ്ലോക്ക് ചെയ്തു, ഓടാനും അലറാനും ശ്രമിച്ച അവളെ ആദ്യം ക്ലോറോഫോം മനപ്പിച്ചത് താന്‍ ആണ്, പെട്ടെന്ന് തന്നെ അവളുടെ സുബോധം പോയി, അവളെ കോരി എടുത്ത്,താന്‍ തുറന്നു കൊടുത്ത വാതിലിലൂടെ തന്റെ കാറിനകത്ത് എടുത്ത് കിടത്തിയത്‌ രവിയാണ്.. സന്തോഷം കൊണ്ട് അവന്റെ കണ്ണുകള്‍ തിളങ്ങുന്നത് താന്‍ കണ്ടിരുന്നു.

നേരെ തന്റെ ബാപ്പയുടെ ആളൊഴിഞ്ഞു കിടക്കുന്ന ആ പഴയ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു, അവിടെ എത്തി അവനെയും അവളെയും അകത്തെ മുറിയാലാക്കി,താന്‍ പുറത്തെ ചാര് കസേരയില്‍ ഇരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി.. ഇപ്പൊ അവന്റെ കണ്ണില്‍ കണ്ട ആ തിളക്കം തന്റെ കണ്ണിലും ഉള്ളതായി തനിക്ക് മനസ്സിലായി, തന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരുനുണ്ടായിരുന്നു, ആ സിഗരട്ട് കത്തിതീരുന്നത് പോലെ ആ ഗസ്റ്റ് ഹൌസില്‍ വെച്ചു ഹേമക്ക് അവളുടെ സ്വന്തം ആയതെല്ലാം നഷ്ടം ആകുകയായിരുന്നു.. കുറച്ചു സമയങ്ങള്‍ക്കു ശേഷം രവി പുറത്ത് വന്നു, അവനു ലോകം കീഴടക്കിയ സന്തോഷം..

അകത്തു ഹേമയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു,

“നീ അവളോട്‌ സമ്മതം വാങ്ങിയോ?, അതോ ഇപ്പോഴും അവള്‍ക്കു നിന്നെ ഇഷ്ടം അല്ലേ?” ഞാന്‍ ചോതിച്ചു

രവി പറഞ്ഞു “എവിടുന്ന്‍ അളിയാ, അവള്‍ക്ക് സ്വന്തം ആയതെല്ലാം ഞാന്‍ കവര്‍ന്നില്ലേ, ഇനിപ്പോ അവള്‍ക്കു സമ്മതിക്കാതെ എന്ത് നിവര്‍ത്തി ഹാ ഹാ ഹാ..”

തന്റെ കൂട്ടുകാരെല്ലാം പറയും; നിഷാദ് തിരഞ്ഞെടുക്കുന്ന വഴികള്‍ എല്ലാം വിചിത്രം ആണെന്ന്, അവന്മാര്‍ എന്തും പറഞ്ഞോട്ടെ, പക്ഷേ ഒടുവില്‍ വിജയം തന്റെ ഭാഗത്തായിരിക്കും, ഇത് തന്നെ കണ്ടില്ലേ, ഹേമ പുല്ലു പോലെ അല്ലേ രവിയെ കല്യാണം കഴിക്കാന്‍ സമ്മതിച്ചിരിക്കുന്നത്.എന്തായാലും പിന്നീടു കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ നടന്നു, രവിയുടെയും ഹേമയുടെം register കല്യാണം നടത്തി കൊടുത്തതും താന്‍ മുന്നില്‍ നിന്നാണ്..

അയ്യിടക്ക് രവിക്ക് ഒരു ജോലി ശരി ആയിരുന്നു, തനിക്കും.അങ്ങനെ തങ്ങള്‍ രണ്ടും രണ്ട് വഴിക്കായി, ട്രെയിനിംഗ് കഴിഞ്ഞ് ജോലി കിട്ടിയത് പൂനയില്‍ ആയിരുന്നു, അവിടത്തെ ജോലി തിരക്കുകള്‍ക്ക് ഇടയില്‍ പഴയ കാര്യങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞു കൊണ്ടിരുന്നു.. വല്ലപ്പോഴും രവി തന്നെയും താന്‍ അവനെയും വിളിക്കും.. ഈയിടയായി അവന്‍ വിളിക്കാരില്ലെന്നു താന്‍ ശ്രദ്ധിച്ചു, അങ്ങോട്ട്‌ വിളിച്ചാലും കിട്ടാതായി..

അങ്ങനെ ഇരിക്കെ തനിക്ക് ജോലി കിട്ടി 8 മാസം ആകുന്ന സമയം, അവന്റെ വിളി വന്നു

“ഞാന്‍ കൊടൈക്കനാളില്‍  ഉണ്ട്, നീ ഈ ബുധനാഴ്ച ഇവിടെ എത്തണം, lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി” ഇത്രയും പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു, തിരികെ വിളിച്ചിട്ട് എടുക്കുന്നും ഇല്ല, അവന്റെ സ്വരത്തില്‍ എന്തോ ഒരു അപായ സൂചന.. അപ്പോള്‍ തന്നെ ലീവ് അപ്ലൈ ചെയ്തു, കിട്ടിയാലും ഇല്ലേലും തനിക്കു പോയെ പറ്റൂ.. എന്തോ  കുഴപ്പം ഉണ്ട്..

അങ്ങനെ അടുത്ത ബുധനാഴ്ച താന്‍ കൊടൈകനാലില്‍ എത്തി, അവിടെ lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി യുടെ വാതില്‍ക്കല്‍ എത്തി കാല്ലിംഗ് ബെല്ലടിച്ചു, വാതില്‍ തുറന്നുതും പിന്നില്‍ നിന്ന് എന്തോ ശക്തമായി തലയില്‍ ഇടിച്ചതും ഒരുമിച്ചായിരുന്നു,തനിക്കു പിന്നെ ഒന്നും ഓര്‍മ്മ ഇല്ലാതായി..

ഓര്‍മ്മ വരുമ്പോള്‍ ആദ്യം കണ്ടത് പുകച്ചുരുകള്‍ പോലെ ഇടയ്ക്കിടെ വമിക്കുന്ന കൊട മഞ്ഞാണ്..,ഇതേതാണ് സ്ഥലം???!!!!,എന്നോ കണ്ടത് പോലെ,ഒരു ചെകുത്താന്‍ കോട്ട പോലെ തോന്നിച്ചു ആ സ്ഥലം,അതെ ഈ സ്ഥലത്ത് താന്‍ വന്നിട്ടുണ്ട്, താനും രവിയും മറ്റു കൂട്ടുകാരുമായി ഒരിക്കല്‍ ഇവിടെ വന്നിട്ടുണ്ട്, അങ്ങനെ ആരും വന്നു ചേരാത്ത കൊടൈകനാലിലെ ഭീകര സ്ഥലം,devil’s kitchen(ചെകുത്താന്റെ പാചകപ്പുര)!!!!

ആള്‍ക്കാര്‍ ചാകാനും,കൊല്ലാനും തിരഞ്ഞെടുക്കുന്ന സ്ഥലം.ഇവിടെ മരിച്ചു കിടന്നാലോ,കൊന്നിട്ടാലോ പുറം ലോകം അറിയില്ല, ഇവിടെ തന്നെ ജീര്‍ണ്ണിച്ചു മണ്ണോടു ചേരാന്‍ ആയിരിക്കും വിധി. അതും മഞ്ഞും, കട്ട തണുപ്പും കാരണം ഉടനെ ഒന്നും ശരീരം ദ്രവിച്ചു പോകത്തില്ല,വര്‍ഷങ്ങളോളം കിടക്കും ഇവിടെ.

തന്നെ ആരാണ് ഇവിടെ  കൊണ്ടെത്തിച്ചത്? ആരാണ് തന്നെ പ്രഹരിച്ചത്? രവി എവിടെ?

ചുറ്റുപാടും ഒന്നും കാണാന്‍ പറ്റുന്നില്ല.. ഇടയ്ക്കു മഞ്ഞു കുറച്ചു ശമിച്ചപ്പോ ഒരു മനുഷ്യരൂപം അടുത്തു തന്നെ കിടക്കുന്നത് കണ്ടു, പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, അതെ പോലെ മറിഞ്ഞു താഴെ വീണു, കയ്യും കാലും കെട്ടി ഇരിക്കുകയാണ്, തലക്ക് നല്ല വേദന, ഇടയ്ക്കു ചുണ്ടില്‍ എന്തോ ഒരു നനവ്‌, തലയില്‍ നിന്നും ഒലിച്ചു ഇറങ്ങിയ ചോരയുടെതാണ്, നിരങ്ങി നിരങ്ങി ആ മനുഷ്യ രൂപത്തിന് അടുത്തെത്തി,

രവിയല്ലേ അത്, അടുത്ത് ചെന്നു ഒന്നുകൂടെ സൂക്ഷിച്ചു നോക്കി,

ഹോ!!!!!!!!  രവി തന്നെ ആണ്, പക്ഷേ അവന്റെ തലയുടെ ഒരു ഭാഗം എവിടെ, ??!!!!!!!

അടുത്തു തന്നെ ഒരു കരിങ്കല്ല് കിടക്കുന്നു, അതില്‍ ചോരയും മാംസവും പറ്റിപ്പിടിച്ചിരിക്കുന്നു..

അലറി കരയണം എന്ന് തോന്നി ,ശബ്ദം പുറത്ത് വരുന്നില്ല..

ഒരു കാല്‍പെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്.. കോട മഞ്ഞ് കാഴ്ച്ചയെ മറച്ചിരിക്കുന്നു.. ആ രൂപങ്ങള്‍ പതിയെ നടന്നു തന്റെ അടുത്ത് എത്തി, ഇപ്പൊ പിടി കിട്ടി, ഹേമ..പക്ഷേ ഈ പുരുഷ രൂപം ആരുടെ ആണ്? എവിടെയോ കണ്ടു മറന്ന പോലെ..

“ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല അല്ലേ?”

“നിന്റെ കൂട്ടുകാരന്റെ കിടപ്പ് കണ്ടോ? ഹാ ഹാ..”

ഇത്രയും പറഞ്ഞു ഒരു ഭ്രാന്തനെ പോലെ അവന്‍ അലറി ചിരിക്കാന്‍ തുടങ്ങി,

ഇവന്‍ ഇവന്‍ ….. ഇവന്‍ റോബിന്‍ അല്ലേ… അന്ന് തങ്ങളെ ചോദ്യം ചെയ്തതിനു തങ്ങള്‍ കൈകാര്യം ചെയ്തു വിട്ട റോബിന്‍!!

“നീ റോബിന്‍!!!…നീ റോബിന്‍ അല്ലേ????!!!!!!!!!!!!!!!!” അറിയാതെ ചോദിച്ചു പോയി.

“നീ എന്നെ മറന്നിട്ടില്ല അല്ലേ!!!!, ഒന്നും മറക്കരുത്….,കഴിഞ്ഞ വര്‍ഷം ഇതേ സമയം നിനക്ക് ഓര്‍മ്മ ഉണ്ടോ??????ഉണ്ടോടാ ????

,ഒരു പാവം പെണ്ണിനെ നീയും നിന്റെ കൂട്ടുകാരനും കൂടി പിച്ചിചീന്തിയത് ഇതേ ദിവസമാ………”

അവന്റെ പുറകില്‍ നിന്ന് ഒരു കരച്ചില്‍ കേട്ടു ,ഹേമയുടെ

“നിനക്കറിയുമോ, നീയും അവനും കൂടെ എന്റെയും ഹേമയുടെയും സ്വപ്നങ്ങളെയാ ചവിട്ടി അരച്ചത്‌..

എന്റെ പെണ്ണിനെ ആണെടാ നീയും അവനും കൂടെ…..”

അവന്റെ ശബ്ദം ഒരു നിമിഷം പതറിയ പോലെ തോന്നി…

ഹേമ പതിയെ തന്റെ മുന്നിലേക്ക് നീങ്ങി നിന്നു,

അവളുടെ കണ്ണുകളില്‍ ആ പഴയ തീജ്വാല വീണ്ടും കണ്ടു, അതില്‍ ദഹിച്ചു പോകും   എന്ന് തോന്നിപ്പോയി..”

“നിന്റെ കൂട്ടുകാരന് വേണ്ടി എന്തും ചെയ്യുന്നവനല്ലേ നീ, അവനു വേണ്ടി നീ എന്നെ ചതിച്ചില്ലേ…”

“അവനു നീ എന്ന പോലെ എനിക്കും ഉണ്ടായിരിക്കും ഒരു കൂട്ടുകാരന്‍ എന്ന് നീ ഓര്‍ത്തില്ല,”

“ചതിക്ക് ചതി..!!!!!!!!!!!!!”

പിന്നെ തുടര്‍ന്നത് റോബിന്‍ ആയിരുന്നു,

“നിന്റെ രവിയെ കഴിഞ്ഞ ഒരു വര്‍ഷം ആയി, ഞങ്ങള്‍ കൊല്ലാതെ കൊന്നു, അവനെ അന്നേ കൊല്ലാഞ്ഞതു നിനക്ക് വേണ്ടി ആയിരുന്നു, നിന്നെ ഇവിടെ വരുത്താന്‍, ഇപ്പോള്‍ നിന്നെയും കിട്ടി”..

ഇത്രയും പറഞ്ഞതും റോബിന്‍ തന്റെ കയ്യിലിരുന്ന കൂറ്റന്‍ കരിങ്കല്ല് തന്റെ തലയിലേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു,കല്ല്‌ വീഴുന്ന ആ ചെറിയ ഇടവേളയില്‍  ഹേമയുടെ പുഞ്ചിരി തനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു,കഴിഞ്ഞ വര്‍ഷം തന്റെ ചുണ്ടില്‍ ഇതേ സമയം ഉണ്ടായിരുന്ന അതേ പുഞ്ചിരി!!!!.

അങ്ങനെ ഈ ചെകുത്താന്റെ പാചകപ്പുരയില്‍ ഈ രണ്ട് ചെകുത്താന്മാരും എത്തിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറ്. കോടമഞ്ഞ്‌ ഇപ്പോഴും പാറയുടെ വിടവുകളില്‍ കൂടി പുറത്തേക്ക് വമിക്കുന്നുണ്ട്.. ആ മഞ്ഞില്‍ തങ്ങളുടെ ആത്മാവുകള്‍ കൂടെ അലിഞ്ഞു പുറത്തേക്കു പോയിരുന്നു എങ്കില്‍ എന്ന് ആശിക്കാറുണ്ട് , ചെയ്തു കൂടിയ മഹാ പാതകത്തിനുള്ള ശിക്ഷ,മോക്ഷം കിട്ടാതെ ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അസ്ഥികൂടങ്ങലായിട്ട്‌ കഴിച്ചു കൂട്ടുക എന്നതായിരിക്കും ,ഇനിയും എത്ര നാള്‍ ഇങ്ങനെ?

[NB:ഇപ്രാവശ്യത്തെ യാത്ര മാസികയില്‍ devil’s kitchenനെ പറ്റി പറയുന്നുണ്ട്,നമ്മുടെ മോഹന്‍ലാലിന്റെ ഒരു യാത്ര വിശേഷം, അപ്പൊ തോന്നിയ കഥയാണ് ഇത്..]

Write Your Valuable Comments Below