വിമാനത്തില്‍ നിങ്ങളുടെ ഫോണ്‍ മറന്നു വെച്ചുവോ; എങ്കില്‍ ഇവന്‍ നിങ്ങളെ തേടിയെത്തും !

01

വിമാനത്തിനുള്ളില്‍ ഫോണ്‍ പോലുള്ള വിലപിടിപ്പുള്ളതും എന്നാല്‍ ചെറുതുമായ സാധനങ്ങള്‍ മറന്നു വെക്കുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. വിമാനം അടുത്ത യാത്ര തുടര്‍ന്നാല്‍ പിന്നീടത് ലഭിക്കുക പ്രയാസവും ആയിരിക്കും. എന്നാല്‍ ഇവിടെ ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ട്‌ അധികൃതര്‍ രസകരവും അത് പോലെ തന്നെ മാതൃകയാക്കേണ്ടതുമായ ഒരു പ്രവര്‍ത്തി തുടങ്ങി. യാത്രക്കാര്‍ ഇറങ്ങിയ ശേഷം വിമാന ജോലിക്കാര്‍ വിമാനത്തിനു ഉള്ളില്‍ പരിശോധന നടത്തും. ആരുടെയെങ്കിലും ഫോണ്‍ മറന്നു വെച്ചതായി കണ്ടാല്‍ ഉടനെ നമ്മുടെ ചുണക്കുട്ടന്‍ ബീഗിള്‍ എന്ന നായയെ വിളിച്ചു ആ ഫോണ്‍ മണപ്പിക്കും.

തുടര്‍ന്ന്‍ ആ ഫോണ്‍ അവന്റെ ഷര്‍ട്ടില്‍ ഇട്ടു കൊടുത്ത് അവനെ അതിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായി ഓടിക്കും. കേവലം ഒരു മിനുട്ടിനുള്ളില്‍ കക്ഷി ഫോണ്‍ അതിന്റെ യഥാര്‍ത്ഥ ഉടമയുടെ കൈകളില്‍ എത്തിക്കും. എങ്ങിനെയുണ്ട് ഐഡിയ ?