Share The Article

WallpaperPackMortallity_Part_33__24

എന്താണ് ഫോറക്സ് അല്ലെങ്കില്‍ കറന്‍സി ട്രേഡിങ്ങ്…?

ലളിതമായി പറയുകയാണെങ്കില്‍ കറന്‍സികളുടെ ട്രേഡിങ്ങ് എന്ന് പറയാം ,അഥവാ ഒരു രാജ്യത്തിന്‍റെ കറന്‍സി  മറ്റൊരു രാജ്യത്തിന്‍റെ കറന്‍സിയുമായി എക്സ്ചേഞ്ച്‌ ചെയ്യുക വിദേശത്ത്‌ പോകുമ്പോള്‍ കറന്‍സി എക്സ്ചേഞ്ച് ചെയ്യേണ്ടി വരാറുണ്ട്( പ്രവാസികളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ).

ഇങ്ങനെ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ ഉള്ള ഓരോ കറന്‍സിയുടെയും വില നിശ്ചയിക്കുന്നത് അതാത് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയും പ്രസ്തുത കറന്‍സിയുടെ ഡിമാന്‍ഡും  അനുസരിച്ചാണ്,ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ ഇത് ഒരു കച്ചവടം പോലെ തന്നെയാണ് അതായത് നാം ഒരു കറന്‍സി വില്‍ക്കുമ്പോള്‍ മറ്റൊരു കറന്‍സി വാങ്ങുകയാണ്,ഒരു കറന്‍സി വാങ്ങുമ്പോള്‍ മറ്റൊന്ന് വില്‍ക്കുകയുമാണ്.

ഇനി കറന്‍സി ഇല്ലാതെയും ഫോറക്സ് ട്രേഡിംഗ് ചെയ്യാം(ഇലക്ട്രോണിക് രൂപത്തില്‍),അതായത് ഒരു രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ഉയരുമെന്ന് (കറന്‍സിയുടെ ഡിമാന്‍ഡ് കൂടുമെന്ന്) കണ്ടാല്‍ ആ രാജ്യത്തിന്‍റെ കറന്‍സികള്‍ ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ് .

Forex ട്രേഡിംഗ്  VS മറ്റ് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാനുകള്‍

Forex ട്രേഡിംഗ് മറ്റുള്ള ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാനുകളുമായി താരതമ്യം ചെയ്യാനായി മുകളിലുള്ള ചാര്‍ട്ട് നോക്കുക.

കറന്‍സി പെയറുകള്‍

എല്ലാ കറന്‍സികളും പെയറുകളായാണ്‌ FOREX മാര്‍ക്കറ്റില്‍ കാണാന്‍ കഴിയുക, എല്ലാ കറന്‍സി പെയറുകളും ഓപ്പോസിറ്റ് സ്വഭാവം വച്ച് പുലര്‍ത്തുന്നവയാണ് (പെയറുകളായിട്ടുള്ള കറന്‍സികളില്‍ ഒരു കറന്‍സിയുടെ വില ഇടിയുമ്പോള്‍ ,ഓപ്പോസിറ്റ് കറന്‍സിയുടെ വില കൂടും,നേരെ തിരിച്ചും).

പ്രധാനപ്പെട്ട രണ്ട് കറന്‍സികളാണ്‌ അമേരിക്കന്‍ ഡോളറും [USD] യൂറോയും [EUR], മറ്റ് പ്രഥാന കറന്‍സികളാണ് യെന്‍ [JPY],Briton Pound [GBP] etc

ചില കറന്‍സി പെയറുകള്‍ താഴെ കാണാം,

EUR/USD    – യൂറോ അമേരിക്കന്‍ ഡോളര്‍ പെയര്‍

USD/JPY      – അമേരിക്കന്‍ ഡോളര്‍ ജപ്പാനീസ് യെന്‍  പെയര്‍

GBP/USD     – ഗ്രേറ്റ്‌ ബ്രിട്ടന്‍ പൌണ്ട് അമേരിക്കന്‍ ഡോളര്‍ പെയര്‍

USD/CAD      – അമേരിക്കന്‍ ഡോളര്‍ കാനേഡിയന്‍ ഡോളള്‍ പെയര്‍

Commodity പെയറുകള്‍

കറന്‍സികളെ പോലെ തന്നെ കയറ്റുമതിച്ഛരക്കുകളും ഇത് പോലെ ട്രേഡ് ചെയ്യാവുന്നതാണ്.

ഗോള്‍ഡ്‌,സില്‍വര്‍ ,ക്രൂഡ് ഓയില്‍,നാച്ചുറല്‍ ഗ്യാസ് തുടങ്ങിയ കമ്മോടിറ്റികള്‍ ഇത് പോലെ ക്രയവിക്രയം ചെയ്യാവുന്നതാണ്,മേജര്‍ Commodity പെയറുകള്‍ താഴെ കാണാം.

XAU/USD – Gold US Dollar

XAG/USD – Silver US Dollar

XPT/USD– Platinum US Dollar         etc

ഇതില്‍ കൂടുതല്‍ ട്രേഡിംഗ് നടക്കുന്നത് ഗോള്‍ഡില്‍ ആണ് ,അതിനാല്‍ തന്നെ കൂടുതല്‍ ക്രയവിക്രയം നടക്കുന്നതിനാല്‍ ഗോള്‍ഡ്‌ വില പെട്ടെന്ന്‍ തന്നെ ഉയരുകയും താഴുകയും ചെയ്യാറുണ്ട്.
ഗോള്‍ഡ്‌ വില കൂടുമ്പോള്‍ ഡോളര്‍ വില ഇടിയും,ഡോളര്‍ വില കൂടുമ്പോള്‍ ഗോള്‍ഡ്‌ വില കുറയുകയും ചെയ്യും.

എങ്ങനെ ട്രേഡ് ചെയ്യാം..?

ഷെയര്‍ മാര്‍ക്കറ്റില്‍ ഷെയറുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യും പോലെ തന്നെ കറന്‍സികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനായി ഒരു ബ്രോക്കറെയും മെറ്റാ ട്രേഡര്‍ എന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോര്‍മും ആവശ്യമാണ്.

തിങ്കളാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെയുള്ള എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി ട്രേഡ് ചെയ്യാവുന്നതാണ്,Instaforex, Market, etroro, Brook Invest Company, എന്നിവര്‍ പ്രമുഖ ഫോറക്സ് ബ്രോക്കര്‍മാരാണ്

 ആദ്യം തന്നെ Meta Trader എന്ന ഫോറക്സ് ട്രേഡിംഗ് പ്ലാറ്റ്ഫോം ഡൌണ്‍ലോഡ് ചെയ്യുക, അതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക.

ഇത് Brook ICL കമ്പനിയുടെ മെറ്റാട്രേഡര്‍ പ്ലാറ്റ്ഫോം ആണ് ,മെറ്റാട്രേഡര്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം File ക്ലിക്ക് ചെയ്ത് Open an Account ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക “new demo account” സെലക്റ്റ് ചെയ്ത് വീണ്ടും  Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക  തുടര്‍ന്ന് നിങ്ങളുടെ email id യും മറ്റ് വിവരങ്ങളും അടിച്ച് പുതിയ ഡെമോ അക്കൗണ്ട്‌ ഉണ്ടാക്കുക.

ഇപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയ പണം (ട്രേഡ് ചെയ്ത് പഠിക്കാനുള്ള ഡെമോ പണം) കൊണ്ട് നിങ്ങള്‍ക്ക് ഒറിജിനല്‍ അക്കൗണ്ടില്‍ ട്രേഡ് ചെയ്യുന്ന പോലെ ട്രേഡ് ചെയ്യാവുന്നതാണ്(ലാഭം വന്നാല്‍ എടുക്കാന്‍ പറ്റുകയുമില്ല,നഷ്ടം വന്നാല്‍ കയ്യില്‍ നിന്നും പോകുകയുമില്ല).

ഇടത് ഭാഗത്ത് കാണുന്ന “Market Watch” വിന്‍ഡോയില്‍ നിങ്ങള്‍ക്ക് ട്രേഡ് ചെയ്യാവുന്ന വിവിധ കറന്‍സി പെയറുകള്‍ കാണാവുന്നതാണ്(എല്ലാ ബ്രോക്കര്‍ മാരും എല്ലാ കറന്‍സി പെയറുകളും സപ്പോര്‍ട്ട് ചെയ്യണമെന്നില്ല)

ഇനി എല്ലാ ലഭ്യമായ കറന്‍സി പെയറുകളും കാണുന്നതിനായി “Market Watch” വിന്‍ഡോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് “Show All” ക്ലിക്ക് ചെയ്യുക.

ഇനി എങ്ങനെയാണ് ഗോള്‍ഡ്‌ ട്രേഡ് ചെയ്യുക എന്ന്‍ നോക്കാം

“Market Watch” വിന്‍ഡോയില്‍ നിന്നും XAUUSD (ഗോള്‍ഡ്‌-അമേരിക്കന്‍ ഡോളള്‍)എന്ന പെയര്‍ സെലെക്റ്റ് ചെയ്യുക , റൈറ്റ് ക്ലിക്ക് ചെയ്ത് “Chart Window” ക്ലിക്ക് ചെയ്യുക,(ചിത്രം ശ്രദ്ദിക്കുക).

ഇപ്പോള്‍ ഒരു ചാര്‍ട്ട് ഓപ്പണ്‍ ആയിട്ടുണ്ടാവും, ഇനി മുകളില്‍ നിന്നും കാന്‍ഡില്‍ സ്റ്റിക്ക് എന്ന ചാര്‍ട്ട് സെലെക്റ്റ് ചെയ്ത് സൂം ചെയ്യുക.

ഇനി M1(ഒരു മിനിറ്റ്),M5(അഞ്ചു മിനിറ്റ്),M15(പതിനഞ്ചു മിനിറ്റ്) തുടങ്ങി MN (ഒരു മാസം) വരെയുള്ള സമയക്രമങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കുക(നിങ്ങള്‍ ട്രേഡ് ചെയ്യാനുദ്ദേശിക്കുന്ന സമയം).

ഇവിടെ ചാര്‍ട്ടില്‍ വലത് ഭാഗത്ത്‌ ഗോള്‍ഡിന്‍റെ വില കൂടുന്നതായും കുറയുന്നതായും കാണാം,വിവിധ കാരണങ്ങളാല്‍ ദിനേന ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും.

ഇവിടെ ഗോള്‍ഡ്‌ റേറ്റ് കണക്കാക്കുന്നത്  Troy Ounceലാണ്‌ ,ഒരു Troy Ounce ഗോള്‍ഡ്‌ ഘനനം ചെയ്തെടുക്കുന്നതിനായി  ഏകദേശം 1100 ഡോളര്‍ ചിലവാണ്‌ പ്രധീക്ഷിക്കുന്നത്.

ഗോള്‍ഡിന്‍റെ വിവിധ അളവുകള്‍ 

Troy Ounce അഥവാ 31.12 ഗ്രാം ഗോള്‍ഡ്‌.

Ounce അഥവാ 28 ഗ്രാം ഗോള്‍ഡ്‌.

Thola അഥവാ 10 ഗ്രാം ഗോള്‍ഡ്‌

പവന്‍ അഥവാ 8 ഗ്രാം ഗോള്‍ഡ്‌.

ഇപ്പോള്‍ ഗോള്‍ഡിന്‍റെ വില കൂടുകയാണോ കുറയുകയാണോ എന്ന്‍ നിങ്ങള്‍ക്ക് ഈ ചാര്‍ട്ട് നോക്കി  മനസിലാക്കാവുന്നതാണ്,കൂടാതെ വാര്‍ത്തകളും മൂവിംഗ് ആവറേജ്,വിവിധ ഇന്‍ഡികേറ്ററുകള്‍ തുടങ്ങിയവ ശ്രദ്ദിച്ചും നിങ്ങള്‍ക്ക് ഇത് മനസിലാക്കാവുന്നതാണ്.

വിവിധ ഇന്‍ഡിക്കേറ്ററുകളുടെ റിസള്‍ട്ടുകള്‍ നോക്കി ഗോള്‍ഡ്‌വില്‍ക്കണോ വാങ്ങണോ എന്ന്‍ തീരുമാനിക്കാം, ഇത്തരം റിസള്‍ട്ടുകള്‍ ഒരു മിച്ച് കാണാനായി ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ മതിയാവും. (എപ്പോഴും ഈ റിസള്‍ട്ട്‌ ശരിയായിക്കൊള്ളണം എന്നില്ല).

Stochastic Oscillator എന്ന ഇന്‍ഡിക്കേറ്റര്‍ ഉപഴോഗിച്ച് എങ്ങനെയാണ് ഗോള്‍ഡ്‌ ട്രേഡ്‌ ചെയ്യുക എന്ന്‍ നോക്കാം

Stochastic Oscillator താഴെയുള്ള ലൈന്‍ തൊടുമ്പോള്‍ വാങ്ങുക(പച്ച കളര്‍ കൊണ്ട് അടയാളപ്പെടുത്തിയത്),Stochastic Oscillator മേലെയുള്ള ലൈന്‍ തൊടുകയാണെങ്കില്‍ വില്‍ക്കുക[ചുവപ്പ് കളര്‍ കൊണ്ട് അടയാളപ്പെടുത്തിയത് -ചിത്രം ശ്രദ്ധിക്കുക )

വില്‍പ്പനയാണ് കൂടുതല്‍ നടക്കുന്നതെങ്കില്‍ കാന്‍ഡില്‍ സ്റ്റിക്ക് ചാര്‍ട്ടിലെ കാന്‍ഡില്‍ വെള്ള കളര്‍ ആകും,വാങ്ങലാണ് കൂടുതല്‍ നടക്കുന്നതെങ്കില്‍ കാന്‍ഡില്‍ സ്റ്റിക്ക് ചാര്‍ട്ടിലെ കാന്‍ഡില്‍ കറുത്ത കളര്‍ ആയിരിക്കും(Empty Candle).

എങ്ങനെ വാങ്ങാം /വില്‍ക്കാം 

ആദ്യം തന്നെ ഇടതു ഭാഗത്തുള്ള “Market Watch” വിന്‍ഡോയില്‍ നിന്നും XAUUSD (ഗോള്‍ഡ്‌-അമേരിക്കന്‍ ഡോളള്‍)എന്ന പെയര്‍ സെലെക്റ്റ് ചെയ്യുകതുടര്‍ന്ന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് “New Order” ക്ലിക്ക് ചെയ്യുക.

View post on imgur.com

ഇപ്പോള്‍ തുറന്നിരിക്കുന്ന വിന്‍ഡോയില്‍ (ചിത്രം ശ്രദ്ദിക്കുക) Volume എന്നത് 0.01 ആക്കുക (നിങ്ങള്‍ വാങ്ങിക്കുന്ന/വില്‍ക്കുന്ന ഗോള്‍ഡിന്‍റെ അളവ് അഥവാ ഒരു ട്രൈ ഔണ്‍സിന്‍റെ നൂറില്‍ ഒരു ഭാഗം)

ഇനി ഗോള്‍ഡ്‌ വില ഉയരാനാണ് സാധ്യത എങ്കില്‍ നിങ്ങള്‍ക്ക് ഗോള്‍ഡ്‌ വാങ്ങാവുന്നതാണ് അതിനായി “Buy by Market” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക,ഇനി ഗോള്‍ഡ്‌ വില കുറയാനാണ് സാധ്യത എങ്കില്‍ നിങ്ങള്‍ക്ക് ഗോള്‍ഡ്‌ വില്‍ക്കാവുന്നതാണ് അതിനായി “sell by Market” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ താഴെയുള്ള ടെര്‍മിനലില്‍ നിങ്ങളുടെ ട്രേഡിന്‍റെ വിശദ വിവരങ്ങള്‍ കാണാവുന്നതാണ് (ചിത്രം ശ്രദ്ദിക്കുക).

Balance എന്നത് നിങ്ങള്‍ ഇപ്പോയുള്ള ട്രേഡ് ചെയ്യുന്നതിന് മുന്‍പുള്ള ബാലന്‍സും ,Equity എന്നത് ഇപ്പോള്‍ ട്രേഡ് ചെയ്ത് കൊണ്ടിരിക്കുന്നതിന്‍റെ ലാഭം എടുക്കുകയാണെങ്കിലുള്ള ബാലന്‍സും ആണ്.

ഇനി ചെയ്ത് കൊണ്ടിരിക്കുന്ന ട്രേഡിന്‍റെ ലാഭം എടുക്കുന്നതിനായി,അല്ലെങ്കില്‍ കൂടുതല്‍ നഷ്ടത്തിന് സാധ്യതയുണ്ടെങ്കില്‍ ട്രേഡ് ക്ലോസ് ചെയ്താല്‍ മതിയാകും, അതിനായി ഇപ്പോയുള്ള ട്രേഡില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് “Close Order” ക്ലിക്ക് ചെയ്യുക.

 റിയല്‍ അക്കൗണ്ട്‌ 

ഡെമോ അക്കൗണ്ടില്‍ ട്രേഡ് ചെയ്ത് പരിശീലിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് റിയല്‍ ആയിട്ടുള്ള അക്കൗണ്ട്‌ തുടങ്ങാവുന്നതാണ്, Brook ICL ല്‍ അക്കൗണ്ട്‌ തുടങ്ങുന്നതിനായി നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫും,അഡ്രസ്‌ പ്രൂഫും പിന്നെ ഒരു അഗ്രിമെന്റും മിനിമം ഡെപ്പോസിറ്റ്‌ തുകയായി 250 ഡോളറും ആവശ്യമാണ്.

അക്കൗണ്ട്‌ സ്റ്റാര്‍ട്ട്‌ചെയ്യാനായി  ഇവിടെ ക്ലിക്ക് ചെയ്യുക.

ഇനി സ്വന്തമായി ട്രേഡ് ചെയ്യാന്‍ സമയമില്ലത്തവര്‍ക്കും ഭയമുള്ളവര്‍ക്കുമായി ചില പ്രത്യേക നിയമങ്ങളും Strategyയും ഉപയോഗിച്ച് റിസ്ക്‌ കുറച്ച് ട്രേഡ് ചെയ്ത് കൊടുക്കുന്നതിനായി വിവിധ സ്ഥാപനങ്ങളും രംഗത്തുണ്ട്.

Broomakx അത്തരത്തിലുള്ള ഒരു സാമ്പത്തിക പരിശീലന സ്ഥാപനമാണ്‌,ഇങ്ങനെ ട്രേഡ് ചെയ്ത് കൊടുക്കുന്നതിനായി ലാഭത്തിന്‍റെ പത്തു മുതല്‍ പതിനഞ്ചു വരെ ശതമാനം വരെ കമ്മീഷന്‍ ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കാറുണ്ട് .

വിവിധ Strategyകളുടെയും ഏജന്‍സികളുടെയും  സ്വഭാവമനുസരിച്ച്  ഇന്‍വെസ്റ്റ്‌മെന്‍റ് തുകയില്‍ വ്യത്യാസം വരാം.

അക്കൗണ്ട്‌ തുടങ്ങുന്നതില്‍ സംശയമുണ്ടെങ്കിലോ മറ്റ് വിവരങ്ങള്‍ക്കോ [email protected] എന്ന മെയില്‍ ഐടിയിലേക്ക് മെയില്‍ ചെയ്താല്‍ മതിയാകും ,ഫോറക്സിനെക്കുറിച്ചുള്ള A to Z കാര്യങ്ങള്‍ അറിയാനായി ഈ സൈറ്റ് www.babypips.com/school  സന്ദര്‍ശിച്ചാല്‍ മതിയാകും.

 ഫോറക്സ് ട്രേഡിംഗിന്‍റെ പ്രത്യേകതകള്‍/ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

1. ലോകത്തിലെ ഏതു ഭാഗത്ത്‌ വച്ചും ട്രേഡ് ചെയ്യാവുന്നതാണ്

2. 24 മണിക്കൂറും ട്രേഡ് ചെയ്യാം

3. 1: 100 ലീവറേജ് ലഭിക്കുന്നത് കൊണ്ട് ഒരു ഡോളറിന് നൂറു ഡോളറിന്‍റെ സപ്പോര്‍ട്ട് ലഭിക്കും.

4. ചുരുങ്ങിയ ഇന്‍വെസ്റ്റ്‌മെന്‍റ് കൊണ്ട് ട്രേഡിംഗ് തുടങ്ങാവുന്നതാണ് .

5. ഒരിക്കലും പ്രത്യേക ആവശ്യങ്ങള്‍ക്ക് വച്ച പണം ഫോറക്സില്‍ ഇന്‍വെസ്റ്റ്‌ ചെയ്യരുത്.

6. കടം വാങ്ങി ട്രേഡ് ചെയ്യരുത്.

7. ഇന്‍വെസ്റ്റ്‌ ചെയ്ത പണം നഷ്ടപ്പെടാനും ചാന്‍സ് ഉണ്ട്

8. അപ്പപ്പോള്‍ വരുന്ന ഇമോഷന്‍സ് കണ്ട്രോള്‍ ചെയ്തില്ലെങ്കില്‍ തെറ്റായ രീതിയില്‍ ട്രേഡ് ചെയ്യാനും അങ്ങനെ പണം നഷ്ട്ടപ്പെടാനും സാധ്യത ഉണ്ട്.

9. ഭയം കൂടിയാല്‍ തെറ്റായ രീതിയില്‍ ട്രേഡ് ചെയ്യാനും അങ്ങനെ പണം നഷ്ട്ടപ്പെടാനും സാധ്യത ഉണ്ട്.

10. പെട്ടെന്നുള്ള തീരുമാനങ്ങള്‍ ചില സമയങ്ങളില്‍ ഗുണവും മറ്റ് ചിലപ്പോള്‍ ദോഷവും ചെയ്യാറുണ്ട്.

 

ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റ്‌ ചെയ്യാവുന്നതാണ്.

  • 1
    Share