ഇങ്ങനെ ഒരു ഊഞ്ഞാലില്‍ ആടുവാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? നെഞ്ചിടിപ്പുണ്ടാക്കുന്ന ചിത്രങ്ങള്‍

169

07

സാഹസികകൃത്യങ്ങളില്‍ ആകൃഷ്ടരായ ചിലര്‍ക്ക് മാത്രം ചെയ്യാവുന്ന ഒരു ഊഞ്ഞാലാട്ടം ആണ് ചുവടെ നിങ്ങള്‍ കാണുന്നത്. ചുമ്മാ പറയുകയല്ല, 2660 മീറ്ററുകള്‍ താഴ്ച്ചയുള്ള കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവിനു മുകളില്‍ നിന്നുമാണ് ഈ ഊഞ്ഞാലാട്ടം. ഒന്ന് പിഴച്ചാല്‍ പിന്നെ പൊടി പോലും ബാക്കിയുണ്ടാവില്ല എന്ന്‍ ചുരുക്കം. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ തന്നെ മുട്ടുവിറക്കും എന്നതില്‍ സംശയം വേണ്ട.

Swing at the End of the World

ഇക്വഡോറിലെ ബനോസില്‍ ആണ് ഈ ട്രീ ഹൌസും അതിനോടനുബന്ധിച്ച ഊഞ്ഞാലും ഉള്ളത്. ധൈര്യം സംഭരിച്ചു ഊഞ്ഞാല്‍ ആടുന്നവര്‍ക്കായി ചുറ്റുമുള്ള അതീവ സുന്ദരമായ പ്രകൃതി സൌന്ദര്യം ആസ്വദിക്കുവാനാണ് ഭാഗ്യം ലഭിക്കുക. അടുത്തുള്ളൊരു അഗ്നിപര്‍വ്വതക്കാഴ്ചയും അതില്‍ ഉള്‍പ്പെടും.

നിങ്ങളില്‍ എത്ര പേര്‍ ഈ ഊഞ്ഞാലില്‍ ആടുവാന്‍ ധൈര്യം കാണിക്കും? താഴെ കമന്റ് വഴി അറിയിക്കൂ.

Write Your Valuable Comments Below