ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് കളിക്കാവുന്ന ടോപ്‌ 5 ഫ്രീ ഗെയിമുകള്‍

26

01

നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളില്‍ ഫ്രീയായി ഇന്‍സ്റ്റോള്‍ ചെയ്തു കളിക്കാവുന്ന 5 ടോപ്‌ ഗെയിമുകളെ പരിചയപ്പെടുത്തുകയാണിവിടെ. ഒഴിവു കിട്ടുന്ന സമയങ്ങളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണുകളില്‍ ഗെയിം കളിച്ചു സമയം കളയുന്നവര്‍ ആയിരിക്കും നമ്മളില്‍ പലരും. എങ്കിലും ചില ഗെയിമുകള്‍ നമ്മളെ പരിസര ബോധം ഇല്ലാതാക്കും. അത്ര മാത്രം നമ്മള്‍ ആ ഗെയിമുമായി അഡിക്റ്റാവും എന്നതാണ് അതിനു കാരണം. അത്തരം ടോപ്‌ 5 ഫ്രീ ഗെയിമുകളെ പരിചയപ്പെടുത്തട്ടെ.

Quiz Up

02

നിങ്ങളുടെ അറിവ് ഒരു ഗെയിം ആപ്പിലൂടെ പരിശോധിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? Quiz Up എന്ന ആപ്പ് ബുക്കുകള്‍, മ്യൂസിക്‌, സ്പോര്‍ട്സ്, ഗെയിംസ്, ചരിത്രം തുടങ്ങിയ മേഖലകളില്‍ നിങ്ങളുടെ അറിവുകള്‍ പരിശോധിക്കും. നിങ്ങളുടെ അറിവ് പരിശോധിക്കുക മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കളുമായി ഇക്കാര്യത്തില്‍ ഒരു മത്സരം നടത്തുവാനും ഈ ആപ്പ് കൊണ്ട് സാധിക്കും. കൂടുതല്‍ ശരിയുത്തരം നല്‍കുന്നവര്‍ നല്ല പോയിന്റ്സ് നേടി ഉയരങ്ങളില്‍ എത്തിപ്പെടുകയും ചെയ്യും.

200,000 ത്തോളം ചോദ്യങ്ങളാല്‍ സമ്പുഷ്ടമാണ് ഈ ആപ്പ്.

2048

03

വെബില്‍ ചരിത്രം സൃഷ്ടിച്ച 2048 എന്ന ഗെയിം ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാണ്. മാത്തമാറ്റിക്കല്‍ അറിവാണ് ഈ ഗെയിമില്‍ മുഖ്യമായും ഉപയോഗപ്പെടുത്തുന്നത്.

Temple Run II

04

ആദ്യ വേര്‍ഷന്റെ വമ്പിച്ച വിജയത്തെ തുടര്‍ന്നാണ് ടെമ്പിള്‍ റണ്‍ II പുറത്തിറങ്ങുന്നത്. ഗ്രാഫിക്സിലും ഗെയിംപ്ലേയിലും നല്ല ഇംപ്രൂവ്മെന്റാണ് പുതിയ വേര്‍ഷനില്‍ വരുത്തിയിരിക്കുന്നത്. ഈ ഗെയിമിനെ കൂടുതലായി പറയേണ്ട കാര്യമില്ല. ഇത് വായിക്കുന്നവര്‍ കളിച്ചു കൊണ്ടിരിക്കുന്ന ഗെയിം ആയിരിക്കുമത്.

The Walking Dead: Season One

05

സോമ്പികളുടെ ഒരു ലോകമാണ് ഈ ഗെയിം നിങ്ങള്‍ക്ക് പരിചയപ്പെടുത്തുക. പ്രധാന നടനായ ലീ എവെരെറ്റ് തന്റെ കാമുകിയെ സോമ്പികളില്‍ നിന്നും രക്ഷിക്കുന്ന കഥയാണിത്.  ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗെയിം ആണിത്.

Dumb Ways To Die

06

പേരില്‍ തന്നെ ഗെയിമിനെ കുറിച്ച് ഒരേകദേശ രൂപം നിങ്ങള്‍ക്ക് പിടികിട്ടും. മരണത്തില്‍ നിന്നും ചില വിഡ്ഢികളെ രക്ഷിക്കുന്ന ഗെയിം. കുട്ടികള്‍ക്കും അത് പോലെ വലിയവര്‍ക്കും ഒരു പോലെ സമയം കൊല്ലിയാണ് ഈ ഗെയിം.

Write Your Valuable Comments Below