അവന്‍ മന്ദഹസിച്ചു അവളും

തിരമാലകള്‍ക്ക്‌ പൊക്കം കുറച്ചു കുടുതലാണിന്നു,  ദൈവമേ !! സുനാമിയോ മറ്റോ വരുന്നുണ്ടോ? ഇന്ടോനെഷിയയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. മനുഷ്യന്മാര്‍ ഒരുപാട് മരിക്കുന്നു, ഞാനും മരിക്കും.

വിജനമായ തെരുവില്‍ മരിച്ചു കിടക്കാന്‍ , അല്ലല്ല അങ്ങനെ ഒന്നില്ല ഈ നഗരത്തില്‍, ജനനിബിഡമായ തെരുവില്‍ ഓരത്ത് മരിച്ചു കിടക്കാന്‍ എന്തു രസമായിരിക്കും. ആരും ശ്രദ്ധിക്കാതെ മദ്യം തലയ്ക്കു പിടിച്ചു വഴിയോരത്ത് വീണു പോയ ഒരു മദ്യപാനിയോടു സഹതാപതോട് കൂടി അല്ലെങ്കില്‍ വെറുപ്പോടു കൂടി കുറച്ചു പേര്‍ നോക്കിയെക്കാം . പുഴു വന്നു തുടങ്ങുമ്പോള്‍ ചിലപ്പോ കോര്‍പറേഷന്‍കാര്‍ വന്നു എടുത്ത് മാറ്റുമായിരിക്കും. മരണം അങ്ങനെയാണെങ്കില്‍ എന്തു രസമായിരുന്നു!!!

പ്രകൃതിയിലെ മറ്റെല്ല്ലാ ജീവജാലങ്ങളെ പോലെ മണ്ണിനു വളമായി, പുഴുക്കള്‍ക്ക് ഭക്ഷണമായി അങ്ങനെ. മരിക്കുമ്പോള്‍ പോലും പ്രകൃതിക്ക് ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്ന carbon di oxide പുറത്തു വിട്ടു കൊണ്ട് കത്തി തീരുന്നതിനെക്കാള്‍ നല്ലതാണു അത്. പച്ചയായ ശരീരം മണ്ണില്‍ അലിഞ്ഞു ഇല്ലാതാവുന്നത്.

2 തരുണീമണികള്‍ കടപുറത്തു ഉണ്ട്, തെറ്റിദ്ധരിക്കണ്ട!! വസ്ത്രം മുഴുവനും ധരിച്ചവര്‍ തന്നെ, സാരി ആണ്,  അയ്യോ !!! അത് ഒരു തെറ്റിദ്ധാരണ ആണ്,  സാരിയെന്താ നല്ല വസ്ത്രം ആണെന്നാണോ?? അതിലും ഉണ്ട് ഒരു മാദകത്വം.

ആ കടപ്പുറം ഞാന്‍ നേരത്തെ പറഞ്ഞ പോലുള്ള  വല്ല വാചകങ്ങളും പറഞ്ഞാല്‍ തെറ്റിദ്ധരിക്കാന്‍ പാകത്തിലുള്ള കടപ്പുറം ആയിരുന്നു പക്ഷെ അവര്‍ അങ്ങനെ ഉള്ളവര്‍ അല്ല എന്ന് തോന്നി. ഞാന്‍ നടന്നു ചെന്ന് അടുത്ത് നിന്നു, അവര്‍ ശ്രദ്ധിച്ചില്ല ഓ!! ഞാനും ശ്രദ്ധിച്ചില്ല എന്തിനാ ? ഇങ്ങനെയുള്ള അഹങ്കരികളുടെയോന്നും അടുത്ത് പോകണ്ട ആവശ്യമില്ല ഒരു പെണ്ണിനെ കിട്ടാന്‍ ഇവിടെ. liberilisationന്റെ കാലമല്ലേ. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മാംസമടക്കം liberal ആയിട്ട് trade ചെയ്യാം (ഞാന്‍ ഉദേശിച്ചത്‌ globalisation ആണ്, അല്ല ഇവിടെ liberalisation തന്നെ ആണോ പറയേണ്ടത്  ഞാന്‍ പാവമാണ് സുഹൃത്തേ എനിക്കറിയില്ല )

തിരകളുടെ ഉയരം കുറയുനില്ല. സുനാമി തന്നെയെന്നു തോന്നുന്നു. അത് വന്നങ്ങവസനിച്ചാ മതിയായിരുന്നു, അയ്യോ അത് പറ്റില്ല liberal ആയി കിട്ടുന്ന കുറച്ചു സാധനം വാങ്ങാന്‍ ഉണ്ട് അത് കഴിഞ്ഞിട്ട് ആയിക്കോട്ടെ

“”കപ്പലണ്ടി, കപ്പലണ്ടി 2 രൂപ,  2 രൂപ.  സാര്‍, ഒരു കപ്പലണ്ടി മേടിക്കു സാര്‍, പ്ലീസ് സാര്‍”

“വേണ്ട”

“സാര്‍ 2 രൂപ മാത്രം, 2 rupees only, please ഒരെണ്ണം മേടിക്കു സാര്‍”

മലയാളവും അതിന്റെ ഇംഗ്ലീഷ് തര്‍ജിമയും,  പ്ലീസിനു മാത്രം തര്‍ജിമയില്ല. അതിന്‍റെ മലയാളം അവനറിയില്ലേ? universal language ആയ ഇംഗ്ലീഷില്‍ ആണവന്‍ കസറുന്നതു. ഇപ്പ്പോ englishഉം ലിബറല്‍ ആയിട്ടു കിട്ടും , ഇഷ്ടം പോലെ പഠിക്കാം.

ഒരു പാക്കറ്റ്‌ കടല എന്തായാലും വാങ്ങി,

ഒരു ദമ്പതികള്‍ അടുത്ത് വന്നിരുന്നു, അവര്‍ എന്തോ സംസാരിക്കുന്നു, എന്ത് സംസാരിക്കാന്‍ ???  ഒന്നുമില്ല സുഹൃത്തേ, ജീവിതം ഭദ്രമാക്കുന്നതിനെ പറ്റി, സ്വന്തം ജീവിതം മാത്രം ഭദ്രമാക്കുന്നതിനെ പറ്റി, കടലിലെ തിരമാലകള്‍ ഉയര്‍ന്നു പതിച്ചാല്‍ അവര്‍ക്കെന്താ?? തിരമാല ഇല്ലേലും കുഴപമില്ല.

pantsല്‍ ലേശം ചളി പറ്റി, മണലില്‍ നിന്നും മാറി ഇരിക്കാം, അകലെ ഒരു ബെഞ്ച്‌ ഉണ്ട്, നേരതേ കണ്ടതാണ് അപ്പോള്‍ അവിടെ ഈ ദമ്പതികള്‍ ആയിരുന്നു, സ്വര്‍ഗ്ഗവും കട്ടുറുമ്പും ചെരില്ലലോ

പൊട്ടി പൊളിഞ്ഞിരിക്കുന്നു ബെഞ്ച്‌, തിരകള്‍ അടിചിട്ടായിരിക്കുമോ? ഇല്ല തിരമാലകള്‍ ഇന്ജിഞ്ഞായി കൊല്ലില്ല

ബസ്സിന്റെ ഹോണ്‍ ചെവിയില്‍ മുഴങ്ങി. വീടിലേകുള്ള ഉള്ള അവസാന ബസ്‌ ആണ്, തിരിഞ്ഞു നോകിയില്ല,  പോട്ടെ ഇന്ന് വീട്ടില്‍ പോകുനില്ല. വീടെന്ന് പറഞ്ഞാല്‍ ഒരു കുടുസ് മുറി ആണ്. തുറന്നു വെക്കാന്‍ വാതിലിനു പുറമേ ഒരു ജനല് മാത്രം. തെരുവിലെ ഏതോ ഒരു ഭാഗത്ത്‌ നിന്നും തുടങ്ങുന്ന ഓട അതിന്റെ അപ്പുറത്താണ്. അതില്‍ വെള്ളം ഒഴുകാറില്ല മലിനജലം കെട്ടികിടക്കും, പക്ഷെ ആ ജനലുകള്‍ എന്നും എനിക്കൊരു ആശ്വാസമായിരുന്നു, എന്നോ ഒരു രാത്രി  ആ ജനലുകള്‍ അടഞ്ഞു പോയത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല, എനിക്ക് ശ്വാസം മുട്ടി ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റു

“സാര്‍, കപ്പലണ്ടി, കപ്പലണ്ടി “

ഞാന്‍ മുഖം ഉയര്‍ത്തി ഒന്ന് ചിരിച്ചു, അവന്‍ ഒരു ചമ്മലോടെ മുന്‍പോട്ടു നടന്നു. അപ്പുറത്ത് ദമ്പതികള്‍ നടന്നു തുടങ്ങി. ബസ്സിന്റെ ഹോണ്‍ മാത്രം മുഴങ്ങിക്കേട്ടു, മറ്റു വണ്ടികള്‍ക്ക് ഹോണ്‍ ഇല്ലാഞ്ഞിറ്റ്ല്ല. പക്ഷെ കേള്കുനില്ല ഒന്നും, ഒന്നും, ഒന്നും കേള്കുനില്ല ഇപ്പോള്‍, തിരകള്‍ ഉയര്‍ന്നു ഉയര്‍ന്നു വന്നു പതിച്ചു കൊണ്ടിരിന്നു. മണല്‍പരപ്പിനൊരു ശിക്ഷ പോലെ ചാട്ടവാറടി

മഴ പെയ്തു തുടങ്ങുന്നുണ്ടോ?? ഇല്ല തോന്നിയതാ ,

ചെറുതായി ചാരല്‍ ഉണ്ടെന്നു തോനുന്നു, അല്ല മഴ തന്നെ,

കനത്ത മഴ, മഴ നന്നായി പെയ്തു തുടങ്ങി.

മാറി ഇരിക്കാന്‍ സ്ഥലമുണ്ട് അപ്പുറത്ത്. പക്ഷെ വേണ്ട, മാറി നിന്ന് മഴ കാണാനുള്ള കൌതുകം പോയി, ഇപ്പോള്‍ മഴ കൊള്ളൂന്നതാണിഷ്ടം , ഇഷ്ടങ്ങള്‍ എപ്പോളും മാറി മാറി വരാരാണല്ലോ പതിവ്

ഒരു യാത്ര ചെയ്തിരുന്നു ഞാന്‍, അതികം മുന്പല്ല ഒരു 4 മാസം ആയിക്കാണും. വളഞ്ഞു പുളഞ്ഞ റോഡായിരുന്നു ആദ്യം, പിനീട് നേരെയായി, വീണ്ടും വളഞ്ഞു പുളഞ്ഞു പോവാന്‍ തുടങ്ങി, അപോലെക്കും ഒരു കുന്നിന്റെ മുകളില്‍ എത്തിയിരുന്നു എ. MALABAR എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയിടുള്ള വെളുത്ത ബസ്‌.

എന്താ ഡ്രൈവറിന്റെ ഒരു കഴിവ് അപാരം തന്നെ. ബസ്സിരങ്ങിയത് മാനന്തവാടി ബാസ്സ്ടാന്റില്‍. കടല്‍ ഇരമ്ബാത്ത സ്ഥലം. കടല്‍ കണ്ടു മടുത്തിരുന്നു ഞാന്‍, ശരിക്കും കടലിനെ പേടിയായി തുടങ്ങിയപ്പോളാണ് ഞാന്‍ ഇങ്ങോട്ട് യാത്ര തിരിച്ചത്. കടലും ഞാനും സ്നേഹത്തിലയിരുന്നു അതാണ് എന്നെ പെടിപെടുതിയത്, ഇഷ്ടം കുടി അവളെന്നെ അവളുടെ ലോകത്തേക്ക് കൊണ്ടുപോയാലോ എന്നാ പേടി

ഞാന്‍ ഒരു ചായ കുടിച്ചു മുമ്പോട്ടു നീങ്ങി, കുരുവാ ദീപിന്റെ ഉള്ളിലേക്ക്, പുഴയാണവിടെ പുഴയെ മുറിച്ചു കൊണ്ട് ചെറിയ ദീപുകള്‍

കുത്തിയൊലിക്കുന്ന പുഴയാണ് ചുറ്റും, മനസ്സില്‍ ഒരു ഭയം വീണ്ടും വന്നു തുടങ്ങി, ദൈവമേ !! വെള്ളത്തെ ഭയക്കുന്ന മാനസികാവസ്ഥയില്‍ എത്തിയോ ഭഗവാനെ ?? അറിയില്ല അവിടെ നിന്നും രക്ഷപെടാനാണ് തോനിയത്, ഓടി, പേടിചോടി അവിടെ നിന്ന്

വെള്ളം ഇല്ലാത്ത സ്ഥലം ഉണ്ടോ ലോകത്?? അവിടെ പോകാം

നടന്നു ഒരുപാടു, തീരാത്ത നടത്തം. വയനാടന്‍ മലനിരകളില്‍ അങ്ങനെയൊന്നില്ല    ഇവിടുന്നിനി എങ്ങോട്ട് പോകും ????അറിയില്ല

 

മഴ, മഴ പെയ്തു തുടങ്ങി അപ്പോളേക്കും ആലിപ്ഴങ്ങളും കുറച്ചു, , , ദൈവമേ!!!!!! രക്ഷിക്കണേ ഓടി, ഓടി, കിതച്ചു കൊണ്ടോടി എവിടെ ഒക്കെ വീണു എന്നാലും വീണ്ടും എഴുന്നേറ്റു ഓടി കൊണ്ടിരുന്നു. കാലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി മഴ വെള്ളത്തില്‍ പരന്നു. വേദന,  അസഹനീയമായ വേദന കൊണ്ട് എവിടെയാണ് ഞാന്‍ തളര്‍ന്നു വീണത്‌ എന്ന് ഓര്‍മയില്ല. കണ്ണുകള്‍ പാതി അടഞ്ഞു, ബോധം മറയുംബോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

നിലക്കാത്ത മഴ, ആഴ്ചകള്‍ പെയ്തിട്ടും അവസാനിച്ചില്ല ആ മഴ, ഞാന്‍ ഉറക്കത്തില്‍ നിന്നും എനീടതും ഇല്ല. പല സ്വപ്‌നങ്ങള്‍ കണ്ടു, നല്ലതും ചീത്തയും, ഒരു പെണ്‍കുട്ടി എന്നെ കൈ പിടിചെണിപിച്ചു. പാദസരത്തിന്റെ ശബ്ദം മാത്രം ആണ് ഞാന്‍ കേട്ടത്. കൈകള്‍ക്ക് നല്ല തണുപ്പും.

“വെള്ളം വേണമായിരുന്നു”

“കൊണ്ടുവന്നിടുണ്ട് ഇതാ”

അപോ ഇത് സ്വപ്നം അല്ലെ, ഈശ്വരാ!!! തന്റെ മുന്‍പില്‍ നില്‍ക്കുന്ന ഇവള്‍ സത്യമാണോ?, സ്ഫടിക പാത്രത്തില്‍ തിളങ്ങുന്ന വെള്ളം അവള്‍ കൊണ്ട് വന്നത് തന്നെയാണോ? മുഖമുയര്‍ത്തി അവളെ ഒന്ന് നോക്കി മൂക്കില്‍ വിയര്പുതുള്ളികള്‍ പറ്റിയിരിക്കുന്നു, അത് മാത്രം ഞാന്‍ ശ്രദ്ധിച്ചു, അത് മാത്രമേ ഞാന്‍ കണ്ടുള്ളൂ.

വെള്ളം മുഴുവന്‍ ഞാന്‍ ഒറ്റ വലിക്ക് കുടിച്ചു. ഒരു മന്ദഹാസം അവളുടെ മുഖത്തുണ്ടായിരുന്നു, ഞാനെന്തിനാണ് ചിരിച്ചത് ????

MALABAR എന്നെഴുതിയ വെളുത്ത ബസ്‌, ഡ്രൈവര്‍ കഴിവുള്ള ആള്‍ തന്നെ. പഴയത് പോലെ വളഞ്ഞും പുളഞ്ഞും ഉള്ള റോഡുകള്‍ കോഴിക്കോട് സ്ടാണ്ടില്‍ ഇറങ്ങുമ്പോള്‍  നല്ല വിശപ്പ്‌.  കുടുസ്സു മുറിയില്‍ എത്തിയപ്പോള്‍ തന്നെ ജനലുകള്‍ അങ്ങ് തുറന്നിട്ടു. അപ്പുറത്ത് ഓടയിലുടെ വെള്ളം ഒഴുകി തുടങ്ങിയിട്ടുണ്ട്, ശബ്ദം കേള്‍ക്കുന്നു. തിരമാലകളുടെ ശബ്ദം ഇവിടെ വരെ കേള്ല്കുന്നുണ്ടോ ഇപ്പോള്‍ തോനുന്നതയിരിക്കും അല്ലെ?

ദമ്പതികളെ കാണാനില്ല, സൂര്യനെയും. തിരമാലകള്‍ ഉയര്‍ന്നു പൊന്തി തീരത്ത് അടിക്കുനത് അവ്യക്തമായിട്ടെ ഇപ്പോള്‍ കാണാന്‍ പറ്റുന്നുള്ളൂ. കപ്പലണ്ടി മുഴുവനും നനഞ്ഞ്നു കുതിര്‍ന്നു പോയി, ബസുകള്‍ നിരതിളുടെ ചീറി പാഞ്ഞു പോകുന്നു മറ്റു വാഹനങ്ങുളും ഹോണ്‍ മുഴക്കി പാഞ്ഞു പോയി കൊണ്ടിരുന്നു അടുത്ത് കൂടെ പോകുമ്പോള്‍ ചെറിയ വാഹനങ്ങളുടെ ഹോണടി കേള്‍ക്കാം. കുടുസ്സു മുറി തുറന്നപോ ഒരു കത്ത് വന്നിടുണ്ട്. അഡ്രസ്‌ നോക്കാന്‍ ഒന്നുമില്ല.

“”””അവന്‍ മന്ദഹസിച്ചു അവളും”””