ഇനി ഇയാള്‍ ഈ ജന്മത്തില്‍ ഹോണ്‍ അടിക്കില്ല..!!!

he won't horn again funny video

ഒരു കൊച്ചു പാര്‍ക്കില്‍ വൈകുനേരം കാറ്റുകൊള്ളാന്‍ ഇറങ്ങിയതായിരുന്നു ഒരു അമ്മയും അവരുടെ രണ്ടു മക്കളും. പാര്‍ക്കില്‍ ഇരുന്നു തമാശയൊക്കെ പറഞ്ഞ് മക്കള്‍ കളിക്കുന്നത് ഒക്കെ വിഡിയോയില്‍ ചിത്രികരിച്ച് ഇരിക്കുന്നതിനിടയില്‍ പെട്ടന്ന് ആ സ്ത്രീ തന്റെ പുറകില്‍ ഒരു ശബ്ദം കേട്ടു.

ഒരു കാര്‍ പെട്ടന്ന് വന്നു ബ്രേക്ക് ഇട്ടു നിറുത്തിയ ശബ്ദമാണ് അവര്‍ കേട്ടത്. ക്യാമറയും കൊണ്ട് തിരിഞ്ഞ അവര്‍ കണ്ടത്. ഒരു കാര്‍ ബ്രേക്ക് ചവിട്ടി നിറുത്തിയിരിക്കുകയാണ്. അതിന്റെ തൊട്ട് മുന്നില്‍ കൂടി ഒരു വൃദ്ധ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നു. വൃദ്ധയുടെ ആരോഗ്യ സ്ഥിതി കണ്ടാലറിയാം അവര്‍ക്ക് നടക്കാനും ഇരിക്കാനും ഒക്കെ കുറച്ചു ബുദ്ധിമുട്ടയിരിക്കുമെന്ന്. വളരെ സാവധാനം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന അവരെ ഞെട്ടിച്ചു കൊണ്ട് ആ കാര്‍ ഡ്രൈവര്‍ വളരെ ഒച്ചത്തില്‍ രണ്ടു മൂന്ന് ഹോണ്‍ അടിച്ചു..!!! പാവം വൃദ്ധ, ഞെട്ടിപ്പോയി, ഞെട്ടലില്‍ നിന്നും ഉണര്‍ന്ന വനിത കുറച്ചു കൂടി സ്പീഡില്‍ കാറിന്റെ മധ്യഭാഗത്തേക്ക് നടന്നു വന്നു ബോണറ്റില്‍ ഇട്ടു ഒരു ഇടി..!!!! കൈയ്യില്‍ ഇരുന്ന ബാഗ് കൊണ്ട് , തന്റെ സകല ദേഷ്യവും ആവാഹിച്ചു ഇടിച്ച ഇടിയില്‍ കാറിന്റെ എയര്‍ ബാഗ് പുറത്ത് വന്നു..!!!

നല്ല ഒരു ഉശിരന്‍ ഇടി ഇടിച്ച സന്തോഷത്തില്‍ അവര്‍ റോഡ് ക്രോസ് ചെയ്തപ്പോള്‍, എന്താ അവിടെ അപ്പോള്‍ സംഭവിച്ചത് എന്ന് മനസിലാകാതെ എയര്‍ ബാഗിന്റെ അകത്ത് പെട്ടിരിക്കുകയായിരുന്നു നമ്മുടെ കാര്‍ ഡ്രൈവര്‍..!!! എന്തായാലും ഒരു കാര്യം ഉറപ്പ്, ഇനി അയാള്‍ എവിടെ ചെന്നാലും ഹോണ്‍ അടിക്കും മുന്‍പ് ഒന്ന് ചിന്തിക്കും, വേണോ???