അശരീരി കേട്ട് ഞെട്ടണ്ട, നിങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുന്നു !!!

02

മറ്റുള്ളവരെ പറ്റിക്കാനും കോമാളിയാക്കാനും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം ആണ്. ഒരു അവസരം കിട്ടിയാല്‍ ദൈവത്തിനെ വരെ പറ്റിക്കാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ നമുക്ക് ചുറ്റും ഉണ്ട്. ആ കൂട്ടത്തിലെ കുറച്ച യുവാക്കള്‍ ചെറിയ ഒരു പറ്റിക്കല്‍ നമ്പരുമായി ഈയിടെ ലണ്ടനില്‍ ഇറങ്ങി.

കുറച്ചു ഡയലോഗുകള്‍ റെക്കോര്‍ഡ് ചെയ്തു വച്ച ശേഷം അത് കൊണ്ട് ഒരു കടയിലോ കവലയിലോ വച്ച് പ്ലേ ചെയ്തു അവിടെയുള്ള ആരെയെങ്കിലും പറ്റിക്കുകയായിരിന്നു ഇവരുടെ ലക്ഷ്യം. ‘എക്‌സ്‌ക്യുസ് മീ സര്‍’, ‘ഒരു സഹായം ചെയ്യാമോ’, ‘എന്നെ ഒന്ന് രക്ഷിക്കു’ തുടങ്ങി അനവധി അശരീരികളുമായാണ് ഈ സംഘം രംഗത്ത് ഇറങ്ങിയത്. സൂപ്പര്‍ മാര്‍ക്കറ്റ്, തെരുവുകള്‍ തുടങ്ങി എവിടെയൊക്കെ പരീക്ഷിക്കാമോ അവിടെയൊക്കെ ഇവര്‍ അശരീരിയും കൊണ്ട് നടന്നു ആളുകളെ പറ്റിച്ചു.

ആരോ വിളിച്ചു,സഹായം അഭ്യര്‍ഥിച്ചു എന്നോക്കെ കരുതി തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കുന്ന ആളുകള്‍ തങ്ങള്‍ കേട്ടത് ആരുടെ ശബ്ദമാണ് എന്ന് അറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ വീണ്ടും കേള്‍ക്കും ആ അശരീരി, വീണ്ടും കേട്ടവര്‍ അന്തം വിടുമ്പോള്‍ പതുക്കെ അശരീരിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും സ്ഥലം വിടും….

Write Your Valuable Comments Below