കൊഴുപ്പ് കൂടിയാല്‍ നമ്മുടെ മൂക്ക് പണിമുടക്കും..!!!

670px-Wipe-Your-Nose-on-Your-Hands-Step-15

കൊഴുപ്പ് കുടിയ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ് നാം മലയാളികള്‍. കൊഴുപ്പ് കുടുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയും കൂടും, പക്ഷെ ഈ രുചിയൊക്കെ ആസ്വദിച്ചു തിന്നു തിന്നു ഒരു ദിവസം നമ്മുടെ മുക്ക് അടിച്ചു പോകും..!!!

കൊഴുപ്പ് കൂടിയ ഭക്ഷണം അധികം കഴിച്ചാല്‍ ഗന്ധം തിരിച്ചറിയാനുള്ള മൂക്കിന്റെ ശക്തി അടിച്ചുപോകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഫ്‌ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അവയവ വ്യവസ്ഥ താറുമാറാക്കും എന്ന് പറയുന്നു. എലികളിലായിരുന്നു ഗവേഷകര്‍ ഈ പഠനം നടത്തിയത്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, ഗന്ധത്തെ തിരിച്ചറിയാനുള്ള ‘ന്യൂറോണുകളെ ‘ നശിപ്പിക്കുന്നു.

ജേര്‍ണല്‍ ഓഫ് ന്യുറോ സയന്‍സ് പ്രസിദ്ധികരിച്ച പഠനത്തില്‍ കൊഴുപ്പ് മാത്രമല്ല, അധിക മധുരവും മൂകിന്റെ പണി കളയിക്കും എന്ന് പറയുന്നു..!!!