മോഷണം പോയ ലാപ്ടോപ്പ് എങ്ങനെ കണ്ടെത്താം..?

കമ്പ്യൂട്ടറുകള്‍ക്കെല്ലാം ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്.

96

നമ്മളില്‍ പലരുടെയും ലാപ്ടോപ്പ് ബസില്‍ വെച്ചോ ട്രെയിനില്‍ വെച്ചോ മോഷണം പോവാന്‍ ഉള്ള ചാന്‍സ് വളരെയധികമാണ്. കാരണം ലാപ്ടോപ്പ് ഒക്കെ ബസിന്‍റെ ബര്‍ത്തില്‍ വെച്ച് കൂര്‍ക്കം വലിച്ചുറങ്ങാര്‍ ആണല്ലോ പലരും ചെയ്യാറ്. അതിനിടയില്‍ എന്ത് സംഭവിച്ചാലും നമ്മളില്‍ പലരും അറിയില്ല. അങ്ങിനെ ലാപ്ടോപ്പ് കളവു പോയാല്‍ അത് കണ്ടെത്തുവാന്‍ വല്ല മാര്‍ഗവും ഉണ്ടോ? നമുക്ക് നോക്കാം.

കമ്പ്യൂട്ടറുകള്‍ക്കെല്ലാം ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്. ഇതിനെ മാക്‌ ഐഡി എന്നാണ് പറയുക. മാക്‌ ഐഡി അറിയുന്നതിന് സ്റ്റാര്‍ട്ട്‌ മെനുവില്‍  RUN എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് റണ്‍ വിന്‍ഡോയില്‍ CMD എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എത്തുന്ന പേജില്‍ ipconfig/all എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എന്റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും മാക്‌ ഐഡി കണ്ടെത്താം. mac id എന്നോ physical address എന്നോ ഉള്ള നമ്പര്‍ ആണ് എടുക്കേണ്ടത്. ഈ നമ്പര്‍ എഴുതി സൂക്ഷിച്ചു വെക്കേണ്ടതാണ്.

ലാപ്ടോപ് മോഷണം പോയാല്‍ ഈ സൈറ്റ് എടുക്കുക. ഇതില്‍ മാക്‌ ഐഡി ഉപയോഗിച്ച് ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മോഷണം പോയ ലാപ്ടോപ് എപ്പോഴെന്കിലും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്താല്‍ അതിന്റെ ഐ പി അഡ്രസ്‌ അറിയാന്‍ കഴിയുന്നതാണ്.

Write Your Valuable Comments Below