കമ്പ്യൂട്ടര്‍ റൂം എങ്ങിനെ വൃത്തിയായി സൂക്ഷിക്കാം ?

കമ്പ്യൂട്ടര്‍ റൂം നമുക്ക് വര്‍ക്ക്‌ ചെയ്യാന്‍ ഏറ്റവും ശ്രേഷ്ഠംമായ സ്ഥലം ആണ്. പക്ഷെ കമ്പ്യൂട്ടര്‍ റൂം വൃത്തിഹീനവും വേണ്ട രീതിയില്‍ ചിട്ടയായി സൂക്ഷിച്ചില്ലെങ്കില്‍ അത് ഒരു സന്തോഷപരം അല്ലാത്ത കാലാവസ്ഥയില്‍ ജോലി ചെയ്യാന്‍ നമ്മെ നിര്‍ബന്ധിതന്‍ ആകും. ഇതില്‍ കമ്പ്യൂട്ടര്‍ റൂം വൃത്തിയായി സൂക്ഷിക്കുന്നത് എങ്ങിനെ എന്ന് വിവരിക്കുന്നു.

  1. കമ്പ്യൂട്ടര്‍ റൂമില്‍ പ്രവേശിക്കുമ്പോഴും തിരിച്ചു പുറത്തേക്ക് കടക്കുമ്പോഴും ഡോര്‍ അടയ്ക്കണം. പാദരക്ഷകള്‍ പുറത്ത് സൂക്ഷിക്കുന്നത് ചെളി, പൊടി മുതലായവ റൂമില്‍ കടക്കാതിരികാന്‍ പരമാവധി സാധിക്കും
  2. ഒരു വേസ്റ്റ് ബാസ്ക്കറ്റ് വാങ്ങി കമ്പ്യൂട്ടര്‍ ടേബിളിനു അടിയിലോ അല്ലെങ്കില്‍ റൂമിന്‍റെ മൂലയ്ക്ക് വയ്ക്കുക. എന്ത് വേസ്റ്റ് ഉണ്ടായാലും അത് ബാസ്ക്കറ്റില്‍ നിക്ഷേപിക്കുന്നത് റൂം വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നു
  3. ആഴ്ചയില്‍ ഒരിക്കല്‍ റൂം വൃത്തിയാക്കാന്‍ സമയം കണ്ടെത്തുക
  4. കമ്പ്യൂട്ടര്‍ റൂമില്‍ ലൈബ്രറി ഉണ്ടെങ്കില്‍ ബുക്ക്സ് അക്ഷരമാല ക്രമത്തില്‍ സൂക്ഷിക്കുക.അത്യാവശ്യ ഘട്ടത്തില്‍ ബുക്ക്സ് പെട്ടെന്ന് കണ്ടു പിടിക്കാന്‍ ഇത് നമ്മെ സഹായിക്കും. ആവശ്യം ഇല്ലാത്ത പേപ്പറുകള്‍ ഉപേക്ഷിക്കുക
  5. ഭക്ഷണപാനീയങ്ങള്‍ കമ്പ്യൂട്ടര്‍ റൂമില്‍ കൊണ്ട് വരുന്നത് ഒഴിവാക്കുക. കാരണം ഫുഡിന്‍റെ വേസ്റ്റ് പ്രധാനപ്പെട്ട പേപ്പറിലും ബുക്സിലും കീബോര്‍ഡിലും പറ്റി പിടിക്കാന്‍ ഉള്ള ചാന്‍സ് കൂടുതല്‍ ആണ്
  6. റൂമിലെ എല്ലാ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും ദിവസം തുടക്കുന്നത് നന്നായിരിക്കും. കമ്പ്യൂട്ടര്‍ സ്ക്രീന്‍ തുടയ്ക്കുമ്പോള്‍ കോട്ടന്‍ തുണിയും സ്ക്രീന്‍ പ്രൊട്ടക്ക്റ്റര്‍ ലിക്വിഡ് ഉപയോഗിക്കുക.
  7. പൊടിയും ചെളിയും കളയാനുള്ള ഉപകരണം റൂമില്‍ സൂക്ഷിക്കുക
  8. ക്ലീന്‍ ചെയ്യാനുള്ള ഒരു ഷെഡ്യൂള്‍ ഭിത്തിയില്‍ പോസ്റ്റ്‌ ചെയ്യുക

മുകളില്‍ പറഞ്ഞതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ ഒന്നോ രണ്ടു ദിവസത്തിനകം തന്നെ നിങ്ങളുടെ കമ്പ്യൂട്ടര്‍ റൂം വളരെ വൃത്തി ഉള്ളതായി മാറും.