Share The Article

കുക്കീസ് എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണല്ലോ, പ്രത്യേകിച്ചു കുട്ടികള്‍ക്ക്. കോക്കനട്ട് കുക്കീസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വായിച്ചതിനു ശേഷം കോക്കനട്ട് കുക്കീസ്‌ ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കാന്‍ മറക്കരുത്. താഴെ കമന്റ്‌ ആയും ഇടാം.

ഇതിനാവശ്യമുള്ള സാധനങ്ങള്‍ :

മൈദ – ഒരു  കപ്പ്‌
പഞ്ചസാര – അര കപ്പ്‌
ഉപ്പ് – ഒരു ടീസ്പൂണ്
ബേക്കിംഗ് പൌഡര്‍ – അര ടീസ്പൂണ്‍
സോഡാ പൊടി – അര ടീസ്പൂണ്‍
ബട്ടര്‍ – കാല്‍ കപ്പ്‌
മുട്ട – രണ്ടെണ്ണം
വാനില എസ്സന്‍സ് – ഒരു ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത് – രണ്ടു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ആദ്യമായി ചുരണ്ടിയ തേങ്ങ മൈക്രോ വേവില്‍ രണ്ടു മിനിറ്റ് ഹൈഹീറ്റില്‍ വച്ച് തേങ്ങ ഡ്രൈ ആക്കുക(ഇതിനു പകരം റെഡി മെയ്‌ഡ് കൊക്കനെട്ട് ഫ്ലെയ്ക്സ്‌ ഉപയോഗിക്കാം). മൈദയില്‍ ബേക്കിംഗ് പൌഡര്‍, സോഡാ പൊടി ഇവ ചേര്‍ത്ത് അരിപ്പയില്‍ നന്നായി അരിച്ചെടുക്കുക. പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. അതിലേക്ക് ബട്ടര്‍, മുട്ട എന്നിവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക. ഈ കൂട്ടിലേക്ക് വാനില എസ്സന്‍സ്,തേങ്ങ എന്നിവ ചേര്‍ക്കുക.ഓവന്‍ പത്തു മിനിറ്റ് 150 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് ട്രേയില്‍ എണ്ണ പുരട്ടുക.അതിലേക്കു ഓരോ സ്പൂണ്‍ വീതം തയ്യാറാക്കിയ കൂട്ട് വക്കുക. അതിനു ശേഷം ചെറുതായി പ്രെസ്സ് ചെയ്തു പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 150 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ് ബേക്ക് ചെയ്യുക. തണുത്തതിനു ശേഷം ഉപയോഗിക്കുക. ഇതേ രീതിയില്‍ മൈദക്ക്പകരം ആട്ട ഉപയോഗിച്ചും കുക്കീസ് തയ്യാറാക്കാവുന്നതാണ്.

  • 6
    Shares
ഫുഡ്‌ കഴിക്കാന്‍ ഒരുപാടിഷ്ടമാണ്..അത് കൊണ്ട് തന്നെ പാചകവും..