മുട്ടയുടെ തൊലി കളയാനും ഒരു യൂട്യൂബ് വീഡിയോ…

video-how-to-peel-hard-boiled-eggs-without-peeling

ആരെ കൊന്നിട്ടായാലും പ്രശസ്തനാകണമെന്നെ ഇപ്പോഴത്തെ ഫ്രീക്കന്മാര്‍ക്ക് ചിന്തയുള്ളു. ഈ വിഡിയോ നോക്കു. ഒരുത്തന്‍ മുട്ടയുടെ തോല് പൊളിക്കുകയാണ്.

വളരെ സിമ്പിളായി മുട്ട തോള്‍ പൊളിക്കേണ്ടതിന് പകരം, ആദ്യം മുട്ടയെ ബേക്കിംഗ് പൌഡര്‍ ഇട്ട വെള്ളത്തില്‍ കുളിപ്പിച്ചു. എന്തിനാണ് എന്നുചോദിച്ചാല്‍ തോലില്‍ നിന്നും മുട്ട മൊത്തമായും ഇളകിവരാനാണ് എന്നാണ് ഈ വിഡിയോ അഭിനേതാവ് പറയുന്നത്. പിന്നെ ബേക്കിംഗ് പൌഡറില്‍ വീണു തളര്‍ന്ന മുട്ടയെ ഐസിട്ട വെള്ളത്തില്‍ മുക്കി എടുക്കും. ഇനിയാണ് നമ്മുടെ നായകന്‍റെ യഥാര്‍ത്ഥ കഴിവ് പ്രദശിപ്പിക്കാന്‍ പോകുന്നത്. മുട്ടയെടുത്തു രണ്ടു മൂന്ന് കറക്കം ഒക്കെ കറക്കിയിട്ട്‌ പയ്യന്‍ മുട്ടയുടെ അങ്ങറ്റവും ഇങ്ങറ്റവും മാത്രം പൊളിച്ചു. എന്നിട്ട് ഒരറ്റത്തിലൂടെ ഊതി മറ്റേ അറ്റത്തിലൂടെ മുട്ടയെ പുറത്തെത്തിച്ചു.

പയ്യന്‍ കാണിച്ചപ്പോള്‍ എളുപ്പമായി തോന്നാമെങ്കിലും രാവിലെ ഭര്‍ത്താവിനും മക്കള്‍ക്കും ചോറ് കെട്ടുന്ന സമയത്ത് ഈ അഭ്യാസം ഒക്കെ കാണിച്ചാല്‍ അവരുടെ വായില്‍ നിന്നും ശരിക്കും കേള്‍ക്കാം. ഇനി മുട്ട പൊളിക്കലിനെ കുറിച്ച് വല്ല സംശയവും ഉണ്ടെങ്കില്‍ ഈ വിഡിയോ നായകനായ ടിം ഫെറിസിനെ വിളിച്ചു ചോദിച്ചാല്‍ മതി. ഇനിയും ഇങ്ങനെയുള്ള ഉപകാരപ്രദമായ വിഡിയോകള്‍ അദ്ദേഹം യു ട്യുബില്‍ ഇടും എന്ന് നമുക്ക് ആശിക്കാം…