പുകവലി നിര്‍ത്താന്‍ ചില വഴികള്‍..

wpid-wp-14105371490221

“ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശം പരിശോധിച്ചാല്‍ ഇത്രയും അഴുക്കുകാണും ഒരു കുട്ട”. ടിവിയിലും തീയറ്ററുകളിലും സ്ഥിരം കേള്‍ക്കുന്ന പരസ്യവാചകമാണിത്. ഈ പരസ്യം കണ്ടിട്ടെങ്കിലും പുകവലി നിറുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ പുകവലി നിറുത്താന്‍ 3 മാര്‍ഗങ്ങള്‍.

1.കൌണ്‍സിലിംഗ്

എന്ത് പ്രശ്നമായാലും ആദ്യം ചെയ്യേണ്ടത് ഒരു നല്ല കൌണ്‍സിലിങ്ങാണ്. തങ്ങളുടെ മനസ്സില്‍ തോന്നുന്ന തെറ്റിധാരണകളും സംശയങ്ങളും മാറ്റിതരാന്‍ ഒരു നല്ല കൌണ്‍സിലര്‍ക്കാകും. പുകവലി ഉപേക്ഷിക്കാനും ആദ്യം ചെയ്യേണ്ടത് ഒരു നല്ല കൌണ്‍സിലറെ കാണുകയെന്നതാണ്. വളരെകുറച്ചു പേര്‍ക്ക് മാത്രമേ പുകവലി സ്വന്തമായി നിറുത്താന്‍ സാധിക്കുകയുള്ളൂ. മറ്റുചിലര്‍ വേണ്ടയെന്നും പറഞ്ഞുപോയാലും കുറച്ചുദിവസത്തിനുള്ളില്‍ വീണ്ടുംതുടങ്ങും

2.ഡോക്റ്ററുടെ സഹായം തേടുക.

ദിവസം രണ്ടു പാക്കറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കൌണ്‍സിലറുടെ സഹായത്തോടെ മാത്രം നിങ്ങള്ക്ക് പുകവലി നിര്‍ത്താന്‍ സാധിക്കുകയില്ല. രോഗിയെ മനസിലാക്കി ചികിത്സിക്കാന്‍ ഡോക്റ്റര്‍മാര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. കൃത്യതയാര്‍ന്ന മരുന്നുകളും നൂതനമായ ചികിത്സാരീതികളും കൊണ്ട് കാഠിന്യമൊട്ടുമനുഭവിക്കാതെ രോഗം മാറ്റാനുള്ള വഴികള്‍ ഇക്കാലത്തെ ഡോക്റ്റര്‍മാര്‍ക്കറിയാം.

3.ചികിത്സ.

നിക്കോട്ടിന്‍ റീപ്ലൈസ്മെന്റ് തെറാപ്പി (എന്‍ആര്‍ടി) പോലെയുള്ള ചികിത്സാരീതികള്‍ ഒരു മനുഷ്യന്റെ പുകവലി ശീലം നിര്‍ത്താന്‍ സഹായിക്കും. പുകവലിക്കുന്നത് നിക്കൊട്ടിന്റെ ലഹരി നുണയന്‍ വേണ്ടിയാണ്. എന്‍ആര്‍ടി ചികിത്സ രീതി പുകവലിയില്ലാതെ തന്നെ നിക്കൊട്ടിന്റെ ലഹരി ശരീരത്തിന് നല്‍കുന്നതാണ്. പിന്നീട് ഇതിന്റെ ഉപഭോഗം കുറച്ചു കുറച്ചു വരും. സൈബന്‍ , ചാന്തിക്സ് പോലെയുള്ള ടാബ്ലെറ്റുകളും പുകവലിക്കെതിരെ ഉപയോഗപ്രദമായി പ്രയോഗിക്കാന്‍ കഴിയുന്ന മരുന്നുകളാണ്.

Write Your Valuable Comments Below