ചുരുളഴിയാത്ത രഹസ്യങ്ങളുമായി ‘ഇക്കു’

ചുരുളഴിയാത്ത ഒരുപാടു ചോദ്യങ്ങളും സംഭവങ്ങളും ഈ ലോകത്തുണ്ട്. അതില്‍ എറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചോദ്യമാണ് പ്രേതം ഭൂതം അത്മാവ് ഇതൊക്കെ ഈ ലോകത്തുണ്ടോ ? നാം മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അറിവും പഠിപ്പും നമുക്ക് വാനോളം ഉണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ മണ്ണോളം താഴ്ന്ന് പോവുന്നു. ഇക്കു ഈ കൊച്ചു ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതും ഇത് തന്നെയാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ധo മൂലം ചിക്കു എന്ന ബാലനു മുന്നില്‍ ഈ ചെറുപ്പക്കാര്‍ക്ക് സംഭവിച്ചത് കണ്ടു തന്നെ മനസിലാക്കണം.

ഒരു പിടി ചോദ്യങ്ങള്‍ സമൂഹത്തോടു ചോദിക്കുന്നതിലുപരി ഒരു തിരിച്ചറിവിനു കൂടി ഇടയുണ്ടാക്കുന്നു ട്രിപ്പിള്‍ എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ശരത്, ശ്രീരാഗ്, ഷെറിന്‍ ഉള്‍പ്പെടുന്ന മൂവര്‍ സംഘം സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ചര്‍ച്ച ആയിരിക്കുകയാണ്