Share The Article

adf

‘ If, ..You are a innocent man ……

This world is not for you…!”

മുഴുക്കള്ളന്‍മാരുടെ നാട്ടില്‍ ഒരു അരക്കള്ളനെങ്കിലും ആയി ജീവിക്കേണ്ടേ …?

കള്ളന്‍മാര്‍ വാഴുന്ന നാടാണിത് …!, കള്ളത്തരം കാണിക്കുന്നവനേ … ഇവിടെ നില നില്‍പ്പുള്ളൂ ..!

സത്യസന്ധത …., എന്താണത് ….?

അങ്ങിനെയൊരു സാധനമുണ്ടോ …?

എന്നാല്‍ ലോകം മുഴുവനും കള്ള നാണയങ്ങള്‍ എന്ന് അടച്ചാക്ഷേപിക്കാന്‍ കഴിയില്ല …!

നല്ല നാളങ്ങള്‍ ഉണ്ട് …, ആ തിരികള്‍ തെളിഞ്ഞു കത്തുന്നതു കൊണ്ടു കൂടി തന്നെയാണ് ..,ഈ ലോകം ഇനിയും അന്ധകാരയുഗത്തിലേക്ക് കൂപ്പു കുത്താത്തതും…!

ആ കൈത്താങ്ങുകള്‍ .., ഇനിയും .., സൂര്യനെപ്പോലെ പ്രശോഭിക്കട്ടെ എന്ന് നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കാം …!

നല്ല ജനുസ്സുകളുടെ അഭാവം .., അതു തന്നെയാണ് ഒരു ജനതയുടെ ശാപവും ..!

ലോകം ഓടുകയാണ് ..!

എങ്ങോട്ട് ..?, എന്തിനെന്നറിയാതെ …!

ആകെയൊരു പരക്കം പാച്ചില്‍ …1

നൈമിഷികമായ .., ഈ ജീവിതത്തെ ആസ്വദിക്കാതെ .., ചിരഞ്ജീവി ആണെന്ന ഭാവത്തോടെ .., , അവന്‍ എന്തെല്ലാമോ വെട്ടിപ്പിടിക്കാനായി ഓടുന്നു …!

അവിടെ അവന്‍ ചുറ്റുമുള്ളതൊന്നും കാണുന്നില്ല …!, എന്തിന് .., അവന്‍ തന്നെ തന്നേയും കാണാനും .., കേള്‍ക്കാനും കഴിയാത്ത വിധത്തില്‍ കുരുടനും.., ബധിരനും ആയിരിക്കുന്നു ..!

എന്നിട്ടും .., അവന്‍ പരക്കം പായുന്നു .., എന്തിനെന്ന ചോദ്യത്തിന് ..?

”ആധുനിക യുഗത്തില്‍ ജീവിക്കണമെങ്കില്‍ .., ആധുനികതക്കൊപ്പം ഒടേണ്ടേ …?”

വെറും വായ് പൊള്ളത്തരമായൊരു ജല്പനം ..!

ആധുനികനാവാന്‍ .., ആധുനികതക്കൊപ്പം ഒടേണ്ടാ …!, അതിനെ മനസ്സു കൊണ്ട് ഉള്‍ക്കൊണ്ടാല്‍ മാത്രം മതി ..!

ലക്ഷ്യം …, അത് വേണ്ടത് തന്നെയാണ് …. ലക്ഷ്യമില്ലാത്ത ജീവിതം മനുഷ്യനെ ആ പേരിന് അര്‍ഹനല്ലാതാക്കിത്തീര്‍ക്കുന്നു …!

പക്ഷേ .., ആ ലക്ഷ്യത്തിന്റെ അന്തിമം വെറും പണത്തിനു വേണ്ടി മാത്രമുള്ളതാകരുത് ..!

അതിനേക്കാളൊക്കെ .., വലുതായ മൂല്യങ്ങള്‍ പലതുമുണ്ട് ..!
ഓരോ മനുഷ്യനും .., ഓരോ നിമിത്ത പൂര്‍ത്തീകരണത്തിനു വേണ്ടി ജീവിക്കുന്നു ..!

ആ നിമിത്തങ്ങളെ അവന്‍ തിരിച്ചറിയുന്നിടത്ത് .., , അവന്റെ കര്‍മ്മങ്ങളിലേക്കുള്ള ആദ്യ പടി അവന്‍ താണ്ടുന്നു …!

തന്റെ നിമിത്തങ്ങളിലൂടെ .., , തന്റെ നിയോഗത്തിലൂടെ അവന്‍ ചരിക്കുമ്പോള്‍ .., , ലക്ഷ്യം .., പണമെന്ന .., വെറും .., ക്രയ വിക്രയത്തിനുപയോഗിക്കുന്ന .., , ആ വസ്തുവില്‍ നിന്നും മാറി …,, തനിക്കു ചുറ്റുമുള്ള സമൂഹ നന്മ .., എന്നുള്ള മഹത്തായ കാഴ്ച്ചപ്പാടിലേക്ക് .., ഏതൊരുവനും എത്തിച്ചേരുന്നു …!

ആ മാനസീകതലത്തില്‍ നിന്നും .., അവന്‍ പ്രതിബന്ധത തിരിച്ചറിയുന്നു.., തന്നെത്തന്നെ മനസ്സിലാക്കുന്നു …, തന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കുന്നു ..!

തന്റെ നിയോഗം തിരിച്ചറിയുമ്പോള്‍ .., ഉത്തരവാധിത്വങ്ങള്‍ ഏറുന്നു ..!
അത് നിറവേറ്റാണമെങ്കില്‍ .., അവന്‍ സാമൂഹികനായി .., സമൂഹത്തില്‍ ജീവിക്കണം ..!, തന്റെ ചുറ്റുമുള്ള സമൂഹത്തെ തിരിച്ചറിയണം …!\

മുന്നിലേക്ക് മാത്രം നോക്കാതെ .., ഒന്ന് പിന്നിലേക്ക് കൂടി തിരിഞ്ഞു നോക്കുന്നത് .., വീണു കിടക്കുന്നവരെ കൈപിടിച്ചുയര്‍ത്താനുള്ള .., ഒരു കാരുണ്യത്തിലേക്ക് വഴിയൊരുക്കും …!

പിന്നിലുള്ളവരെ നോക്കുമ്പോഴാണ് .., നാം എത്രയോ കാതം മുന്നിലാണ് എന്നുള്ള ആത്മ വിശ്വാസം നമുക്ക് ലഭിക്കുന്നത് …!

മുന്നിലേക്ക് മാത്രം നോക്കിയാല്‍ .., നാം .., എത്രയോ കാതം പിന്നിലാണ് എന്നുള്ള സത്യം ..,നമ്മുടെ ആത്മ വിശ്വാസത്തെ ചോര്‍ത്തിക്കളയുന്നു …!

ജീവിതം അത് നൈമിഷികമാണ് .., ലോകം മുഴുവനും നേടിയാലും .., അതൊന്നും കൂടെക്കൂട്ടാന്‍ കഴിയില്ലെന്ന സത്യം ഉള്‍ക്കൊള്ളുക ..!

സഹജീവികളോടുള്ള കാരുണ്യം .., സഹായിക്കാനുള്ള നല്ല മനസ്സ് .., സത്യസന്ധത .., ഇതെല്ലാം നമ്മുടെ ജീവിതത്തെ പുതിയൊരു തലത്തിലേക്കുയര്‍ത്തുന്നു …!

ആത്മ സംതൃപ്തിയും .., മനസ്സമാധാനവും .., നിറഞ്ഞ പുതിയൊരു തലത്തിലേക്ക് …, അവിടെ നമ്മുടെ നിയോഗം പൂര്‍ത്തിയാക്കപ്പെടുമ്പോള്‍ ദൈവീക ചേതന നമ്മില്‍ വന്ന് നിറയുന്നു …!

അത് നമുക്ക് ജന്മാന്തരങ്ങള്‍ നീളുന്ന .., ജന്മ പുണ്യങ്ങളിലേക്ക് .., തുറക്കപ്പെടുന്ന ഒരു വാതില്‍ കൂടിയാകുന്നു …!

അങ്ങിനെയാകുമ്പോള്‍ .., മേല്‍പ്പറഞ്ഞ ആ വാചകം നമുക്ക് തിരുത്തിയെഴുതാം …!

”ഈ ലോകം നല്ലവരുടെത് മാത്രം എന്ന് …!”

 

Advertisements