IPL – 7 ഇനി സോണിയിലും, സ്റ്റാര്‍ സ്പോര്‍ട്സിലും . !!!!!!

23

02

ഐ പി എല്‍ ലൈവ് സ്ട്രീമിംഗ് ഇനി സ്റ്റാര്‍ സ്പോര്‍ട്സില്‍.

IPL – 7 തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ്‌ പ്രേമികള്‍ ടിവിക്ക് മുന്നില്‍ കണ്ണും നട്ടിരിക്കുകയാവും. എന്നാല്‍ ഇത്തവണ കളി മാറുമെന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് അധികാരികള്‍ നല്‍കുന്ന വ്യക്തമായ സൂചന. ഇനി IPL സോണിയിലും സ്റ്റാര്‍ സ്പോര്‍ത്സിലും ലൈവ് ആയി കാണാം. ഞെട്ടിയോ ? കടുത്ത എതിരാളികളായ സോണിയും സ്റ്റാറും എങ്ങനെയാണ് ഒരു സ്പോര്‍ട്സ് ഇവെന്റ്റ് ലൈവ് ആയി കാണിക്കുകയെന്നു ഓര്‍ത്തു ആശ്ച്ചര്യപ്പെട്ടോ ?

കൂടുതല്‍ വ്യക്തമായി പറയാം. സോണി ടിവി ടെലിവിഷന്‍ സംപ്രേഷണം ആണെങ്കില്‍, സ്റ്റാര്‍ ചെയ്യാന്‍ പോകുന്നത് ഡിജിറ്റല്‍ സംപ്രേഷണം ആണ്. മുന്‍ വര്‍ഷങ്ങളില്‍ യൂടുബില്‍ ലൈവ് ആയി കണ്ടത് ഇനി മുതല്‍ ഉണ്ടാവില്ലെന്ന് ചുരുക്കം. ഇത്രയും കാലം ഡിജിറ്റല്‍ അവകാശം കൈവശം വെച്ചിരുന്ന ടൈംസ്‌ ഗ്രൂപിന് 60 ലേറെ കോടികള്‍ നല്‍കിയാണ്‌ സ്റ്റാര്‍ ഗ്രൂപ്പ്‌ പുതിയ കരാര്‍ ഉണ്ടാക്കിയത്. ഐപിഎല്‍ ഇനി ഇന്റര്‍നെറ്റില്‍ സ്റ്റാര്‍ സ്പോര്‍ട്സ്ന്റെ ഔദ്യോഗിക വെബ്സൈറ്റായ www.starsports.com ല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. ഇതിനു പുറമേ മൊബൈല്‍ ആപ്സ് വഴിയും ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്താന്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ഇതിനു ചുവടു പിടിച്ചു നിരവധി കമ്പനികള്‍ പരസ്യത്തിനായി സ്റ്റാറിനെ സമീപിച്ചു കഴിഞ്ഞു.

സ്റ്റാര്‍ സ്പോര്‍ട്സ് ഐപിഎല്‍ പരസ്യം.

സോണി മാക്സ് ഐപിഎല്‍ പരസ്യം.

04

നിലവില്‍ ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ്‌ മത്സരങ്ങളുടെയും സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സിനാണ്. ഐപിഎല്‍ മാത്രമാണ് കൈ വിട്ടു പോയത്. 2007ല്‍ കോടികള്‍ കൊടുത്തു പത്തു വര്‍ഷത്തേക്കുള്ള കരാര്‍ സ്വന്തമാക്കിയ സോണി മാക്സിനു ഇനി സ്റ്റാറിന്റെ കരുത്തിനു മുന്നില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. 2017 ല്‍ ടിവി അവകാശം സ്റ്റാര്‍ ഏറ്റെടുക്കാന്‍ ആണ് സാധ്യത. കഴിഞ്ഞ വര്‍ഷമാണ് ESPN ന്റെ കരാര്‍ റദ്ദാക്കി സ്റ്റാര്‍ സ്പോര്‍ട്സ് രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയത്. ഈയിടെ ക്രിക്കറ്റ്‌ ലൈവ് സ്കോര്‍ മറ്റു വെബ്സൈറ്റുകള്‍ നല്‍കുന്നതിനെതിരെ സ്റ്റാര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് 15 മിനിറ്റ് വൈകിപ്പിച്ചാണ് മറ്റു ക്രിക്കറ്റ്‌ സൈറ്റുകള്‍ ആയ cricinfo.com , cricketnext.com, yahoo cricket തുടങ്ങിയവ ലൈവ് സ്കോര്‍ നല്‍കിയത്.

സ്റ്റാര്‍ന്റെ ഡിജിറ്റല്‍ സ്നേഹത്തിനു പിന്നിഉല്‍ ചില കാരണങ്ങള്‍ ഉണ്ട് . കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐപിഎല്‍ ടിവി റേറ്റിങ്ങുകള്‍ കുറഞ്ഞു വരുകയാണ്. അതെ സമയം യുട്യൂബ് വഴി കളി കാണുന്നവരുടെ എന്നതില്‍ 56% ലേറെ വര്‍ധനവുണ്ടായി. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്തെ വളര്‍ച്ചയും മറ്റൊരു കാരണം ആണ്.

ഇന്ത്യയിലെ ടെലിവിഷന്‍ രംഗത്തെ അതികായരായ സ്റ്റാര്‍ ഉം സോണിയും പണ്ടേ കീരിയും പാമ്പും പോലെയാണ്. ഈ പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് സോണി പ്രതികരണം നടത്തിയിട്ടില്ല.

Write Your Valuable Comments Below