അപ്പൂപ്പന്‍ കമ്പ്യുട്ടറിനെ തപ്പി വെള്ളത്തിനടിയിലേക്ക് ഒരു ‘അയണ്‍മാന്‍’

tumblr_mw96dmZO7l1sxm4gzo3_

‘എക്‌സ്സൊസ്യൂട്ട്’ എന്ന് അറിയപ്പെടുന്ന ഈ സ്യൂട്ട് ആദ്യം നിര്‍മ്മിച്ചത് വെള്ളത്തിന്റെ അടിതത്തട്ടില്‍ ഉള്ള വൃക്ഷ ലതാദികളെ പറ്റി കുടുതല്‍ അറിയാനും പഠിക്കാനുമാണ്, പക്ഷെ ഇപ്പോള്‍ ഈ സ്യൂട്ടിനു വേറെ ഒരു ദൌത്യം കൂടി ലഭിച്ചിരിക്കുന്നു. ‘ആന്റികേയട്ര മെക്കാനിസം’ എന്ന് അറിയപ്പെടുന്ന ലോകത്തിലെ ഏറ്റുവും പഴയ കമ്പ്യൂട്ടറിനെ പറ്റി കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനും സ്വീകരിക്കാനും ആണ് ഇപ്പോള്‍ ഈ ‘അയണ്‍ മാന്‍’ സ്യൂട്ട് തയ്യാറെടുക്കുന്നത്.

പണ്ട് എപ്പോഴോ തകര്‍ന്നു അടിഞ്ഞു വെള്ളത്തിന്റെ അടിയിലായ ആന്റികേയട്ര നിരപ്പില്‍ നിന്നും ഏകദേശം 120 മീറ്റര്‍ (ഏകദേശം 400 അടി) താഴെ ആണ് കിടക്കുന്നത്. പക്ഷെ ഈ ആഴത്തില്‍ എത്തിപ്പെടുക അത്ര എളുപ്പമല്ല,പലരും പലതവണ ശ്രമിച്ചു എങ്കിലും നടന്നില്ല, ഇപ്പോള്‍ ഈ അത്യാധുനിക സ്യൂട്ട് ഉപയോഗിച്ച് അവിടെ എത്തിപ്പെടാന്‍ സാധിക്കും എന്ന്തന്നെയാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.

നൈട്‌കോ കമ്പനി ആണ് ഈ സ്യൂട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവര്‍ 1987 പുറത്തിറക്കിയ ഇതിന്റെ ആദ്യ പതിപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ പുതിയ സ്യൂട്ട്. 305 മീറ്റര്‍ താഴ്ച വരെ വളരെ സുഗമായി ഡൈവ് ചെയ്യാന്‍ ഈ സ്യൂട്ട് ഒരാളെ സാഹായിക്കും. പഴയ മോഡലില്‍ നിന്നും ഭാരം കുറച്ചതും റേഡിയോ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതുമാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.

വ്യക്തമായ ക്യാമറ, സ്പഷ്ട്ടമായ ശബ്ദആലേഖനം എന്നിവയും ഇതിന്റെ പ്രത്യേക സവിശേഷതകള്‍ ആണ്.