അതിരുകടക്കുന്ന സെല്‍ഫികള്‍ മാനസിക വൈകല്യമോ ?

55

selfie-man-070115

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രമിലുമൊക്കെ സ്വന്തം സെല്‍ഫികള്‍ വാരി വിതറുന്ന ചില ആണ്‍  കൂട്ടുകാര്‍ എങ്കിലും നമ്മുടെ ഇടയില്‍ ഉണ്ടാകും. ‘ഇവനൊക്കെ വട്ടാണോ’ എന്നും നമ്മുടെ ചില കൂട്ടുകാര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ആള്‍ക്കാരില്‍ മാനസിക രോഗ ലക്ഷണങ്ങളോ വളരെ ലളിതമായ അളവില്‍ മാനസിക രോഗമോ കാണും എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ തന്നെ ഒരു പൊടിക്ക് വട്ടില്ലാത്തവര്‍ ആരാ അല്ലെ ?

ഒഹിയോ യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി നടന്ന ചില പഠനങ്ങളില്‍ വെളിവാകുന്നത് സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുത്തിനിറയ്ക്കുന്നവരില്‍ ഭൂരിഭാഗവും അത്മാരധാന അഥവാ സ്വശരീര ആരാധന ഉള്ളവര്‍ ആണന്നു പറയുന്നു.

എന്നാല്‍ തന്‍റെ ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്തു കൂടുതല്‍ സുന്ദരനാക്കി ഇടുന്ന ആള്‍ക്കാരില്‍ അത്മാരധാന മാത്രമല്ല അത്തരം ആള്‍ക്കാര്‍ സ്വയം പുകഴ്ത്തുന്ന സ്വഭാവം ഉള്ളവരും ആണെന്ന് പഠനങ്ങള്‍ പറയപ്പെടുന്നു.

ചിത്രങ്ങള്‍ എടുത്തു ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സൈറ്റുകളില്‍ കുത്തിനിറയ്ക്കുന്ന പുരുഷന്മാര്‍ പൊതുവേ അത്മാരധാന പ്രകടിപ്പിക്കുന്നവര്‍ ആണന്നു നേരത്തെ പറയപ്പെട്ടിരുന്നു എങ്കിലും ഇത് ആദ്യമായാണ് ഒരു വിശദ പഠനത്തിന്റെ പിന്‍ബലം കിട്ടുന്നത്.

പഠനങ്ങളില്‍ വ്യക്തമായ മറ്റൊരു കാര്യം ഇത്തരം ആള്‍ക്കാരില്‍ മാനസിക രോഗ ലക്ഷണങ്ങള്‍. എതിര്‍ ലിംഗത്തെ അകഷിക്കാനുള്ള അമിത വ്യഗ്രത, കൂടാതെ മറ്റു പല സ്വഭാവ സവിശേഷതകളും, കാണപ്പെടുന്നു എന്നതാണ്.

അത്മാരധാന എന്ന് പറഞ്ഞാല്‍ സ്വയം മറ്റുള്ളവരില്‍ നിന്നും മികച്ചതാണെന്നുള്ള തോന്നലും, കൂടുതല്‍ ആകര്‍ഷണം തനിക്കുണ്ടെന്നും സമര്‍ത്ഥനും കാര്യക്ഷമത കൂടിയവനും എന്നുമൊക്കെയുള്ള തോന്നലുകള്‍ ആണ്. ഇതിനുള്ള പ്രധാന കാരണം ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന അപകര്‍ഷതാ ബോധം തന്നെയാണ്. ഇതിനെയൊക്കെ മറികടക്കാവുന്ന ത്വരയായിട്ടാണ് അത്മാരധാന ആള്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്.

dfb4802e205442948ce7193684206770770e391291b74909

18 നും 40 നും ഇടയില്‍ പ്രായമുള്ള 800 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് കിട്ടുന്നത്. അതിശയിപ്പിക്കുന്ന വിവരങ്ങള്‍ പലതും പുരുഷന്മാരെ ക്കുറിച്ച് ഈ പഠനം തെളിയിക്കുന്നുണ്ട്. ചില ആള്‍ക്കാര്‍ ഫോട്ടോ എടുത്തു അതുപോലെ പോസ്റ്റ്‌ ചെയ്യുകയാണ് പതിവ്. ഇവര്‍ക്ക് എപ്പോളും തങ്ങളെ കണ്ടുകൊണ്ടിരിക്കണം അതാണ്‌ കാരണം. കൂടുതല്‍ സമയം ചിത്രത്തിന്‍റെ മോഡി കൂറ്റന്‍ സമയം ചിലവഴിക്കുന്നവരില്‍ എതിര്‍ ലിംഗാകര്‍ഷണം ആണ് ലക്ഷ്യം.

സെഫികള്‍ കൊണ്ട് അമ്മാനമാടുന്നവര്‍ മുഴുവന് മാനസിക രോഗികള്‍ എന്നല്ല ഇതിനര്‍ത്ഥം. മറിച്ച്, ഇത്തരം സ്വഭാവമുള്ളവരില്‍ മേല്‍പ്പറഞ്ഞ ലക്ഷനഗല്‍ കൂടുതലായി കണ്ടു വരുന്നു ഏന്നെയുള്ളൂ. ആലെങ്കില്‍ പലരും ചോദിക്കും ഈ സോഷ്യല്‍ മീഡിയ വരുന്നതിനു മുന്‍പ് ഈ അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലേ എന്ന് ?…

 

 

Write Your Valuable Comments Below