Share The Article

Joli Joli എഴുതുന്നു 

മൂന്നാറിൽ ദേശീയ പാതയോട് ചേർന്ന് നാല്പത് കോടിയിൽ പരം രൂപ വില വരുന്ന സർക്കാർ ഭൂമി പട്ടാപകൽ കയ്യേറി വെട്ടിത്തെളിക്കുന്നു എന്ന വിവരമറിഞ്ഞ് ഓടിയെത്തിയതാണ് ദേവികുളം സബ്‌കളക്റ്റർ രേണു രാജ് ഐ എ എസ്…

കളക്റ്ററേയും റെവന്യൂ ഉദ്യോഗസ്ഥരെയും കണ്ട ഉടനെ വെട്ടിത്തെളിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച് പത്തോളം വരുന്ന കയ്യേറ്റക്കാർ ഓടി രക്ഷപെട്ടു…

Joli Joli
Joli Joli

കയ്യേറ്റക്കാർ അരയേക്കറോളം സ്ഥലത്തെ അടിക്കാടുകൾ വെട്ടിത്തെളിക്കുകയും തീയിടുകയും ചെയ്തു…

സംരക്ഷിത കുറിഞ്ഞി ഉദ്യാനത്തിന്റെയും വരയാടുകളുടെയും മേച്ചിൽ സ്ഥലത്തിൽ പെട്ട ഭൂമിയാണിത്…

ആരാണ് എന്താണ് എന്ന് അന്വേക്ഷിക്കാൻ കലക്റ്റർ ഉത്തരവിട്ടിട്ടുണ്ട് എന്നാണ് വാർത്ത…

ആരാണ് എന്താണ് എന്നറിയാൻ മൂക്ക് കൊണ്ട് “ക്ഷ ” വരക്കണ്ട കാര്യമില്ല..
കാരണം ഭൂമിയില്ലാത്ത ഒരു പാവപ്പെട്ടവൻ ദേശീയ പാതയോട് ചേർന്ന കോടികൾ വില വരുന്ന കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ ഒരു ഭൂമി ഒരിക്കലും പട്ടാപകൽ വെട്ടിത്തെളിച്ച് കയ്യേറാൻ ധൈര്യം കാണിക്കില്ല..

വെട്ടിത്തെളിച്ച് കയ്യേറാൻ വന്നവർ തൊഴിലാളികളാണ്…

മുതലാളി പിന്നിലാണ്…

പട്ടാപകൽ പോലും മൂന്നാറിൽ കയ്യേറ്റങ്ങളും കയ്യേറ്റ നിർമിതികളും നടക്കുന്നുണ്ട്…

തമിഴ്‌നാടിന്റെ ചാരനായ രാജേന്ദ്രൻ കയ്യേറ്റക്കാർക്ക് ആളും അധികാരവും നൽകി ഒത്താശ ചെയ്യുന്നുണ്ട്…

മൂന്നാറിലെ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തുന്നുണ്ട്…

മൂന്നാറിലെ കയ്യേറ്റങ്ങളുടെയെല്ലാം പിന്നിൽ സി പി എം ന്റെയും സി പി ഐ ടെയും സഹായവും സൗകര്യവും കൈ ബലവും അധികാര ബലവുമുണ്ട്…

മൂന്നാറിന്റെ അന്തകരാണ് രാജേന്ദ്രനും മണിയും…

ഇടുക്കി ജില്ല പോലെ കേരളത്തിൽ ഇത്രയധികം സ്ഥലം മാറ്റങ്ങൾ നടക്കുന്ന മറ്റൊരു ജില്ലയില്ല..

മണിയുടെയോ രാജേന്ദ്രന്റെയോ ചൊൽപ്പടിക്ക് നിൽക്കാത്ത ഒരു ഉദ്യോഗസ്ഥർക്കും മൂന്നാറിൽ ജോലി ചെയ്യാൻ കഴിയില്ല എന്നതാണ് അവസ്ഥ…

കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ 14 സബ്കളക്ടര്‍മാരാണ് ദേവികുളത്ത് വന്നുപോയത്….

രാഷ്ട്രീയ ഇടപെടല്‍ തന്നെയായിരുന്നു ഇതിന് പ്രധാന കാരണം…

പലരെയും ആക്രമിച്ചിട്ടുണ്ട്…

ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും വ്യാപകമായ ദേവികുളത്ത് ഔദ്യോഗിക കൃത്യനിര്‍വ്വഹണം ഏറെ കഠിനം തന്നെയാണ്. …

രാജേന്ദ്രനെപ്പോലുള്ള ഭൂമാഫിയ ക്രിമിനലുകളുടെ മുന്നിൽ രേണുവിനെപ്പോലുള്ള സ്ത്രീകൾക്ക് പിടിച്ചു നിൽക്കുക അത്ര എളുപ്പമല്ല..

ആക്രമിക്കാനും ഭീക്ഷണിപ്പെടുത്താനും മടിക്കില്ല എന്ന് ഈ ഭൂമാഫിയകൾ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്..

സബ് കലക്ടറായി ദേവികുളത്ത് എത്തിയ ശേഷം ശക്തമായ നടപടികളാണ് രേണു കൈക്കൊള്ളുന്നത്…

അടുത്തിടെ പത്ത് ബഹുനില കെട്ടിടങ്ങളടക്കം മുപ്പത് നിർമാണങ്ങൾക്കാണ് സബ് കലക്ടര്‍ സ്റ്റോപ്പ് മെമോ നല്‍കിയത്…

അതിൽ രണ്ടെണ്ണം ഗോകുലം
ഗോപാലെന്റേതാണ്..

കേരളത്തിന്റെ കാലാവസ്ഥാ പരിസ്ഥിതിയിൽ നിർണായകമായ സ്വാതീനം ചെലുത്തുന്ന ഭൂപ്രദേശമാണ് ഇടുക്കി ജില്ല…

രാഷ്ട്രീയ പാർട്ടികളും നേതാക്കളും അവരുടെ കോർപ്പറേറ്റ് ഭൂമാഫിയകളും ചേർന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് കേരളത്തെത്തന്നെയാണ്…

ഇവർ വെട്ടിത്തെളിക്കുന്നത് നമ്മുടെ ജീവനാണെന്ന് ഓരോ മലയാളിയും ഓർക്കേണ്ടതുണ്ട്…

ഒരു കളക്റ്ററായ ഈ സ്ത്രീ കാണിക്കുന്ന ആത്മാർത്ഥതയുടെയും ജാഗ്രതയുടെയും എതിർപ്പിന്റെയും കരുതലിന്റെയും ഒരു ഭാഗമെങ്കിലും നമ്മൾ കാണിക്കേണ്ടതുണ്ട്…

Joli Joli..