Share The Article

ഈ ചിത്രം കണ്ടാൽ ആരും പറയും, ഒരു ഗിരിവർഗ്ഗക്കാരൻ, ഒരു ആദിവാസി ……
ഈ ഫോട്ടോ യിൽ കാണുന്ന ആദിവാസി ”കരിന്തണ്ടൻ” ആണ് … കരിന്തണ്ടൻ താമരശ്ശേരി ചുരത്തിന് താഴെ “ചിപ്പിലിത്തോട് ” ആദിവാസി കോളനിയിലെ മൂപ്പൻ ആയിരുന്നു …..ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി കേരളവർമ്മ പഴശ്ശിരാജയും, ടിപ്പു സുൽത്താനുമായും ഒരേ സമയം യുദ്ധം ചെയ്യുന്ന സമയം… ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലെ കോൽക്കാർ (അതായത് ഇന്ത്യൻ ഭടൻമാർ), മറ്റ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ എന്നിവർ ദിവസവും കാലികളെ മേയിച്ച് കൊണ്ടു പോവുന്ന ഈ മനുഷ്യനെ കണ്ടിരുന്നു …. പഴശ്ശിരാജയോടും, ടിപ്പു സുൽത്താനോടും യുദ്ധം ചെയ്യാൻ മല അവർക്ക് ഒരു തടസവും ആയിരുന്നു … പല തവണ കാലികളെ കൊണ്ട് കരിന്തണ്ടൻ മല കയറുന്നത്, അവർ ശ്രദ്ധിച്ചു … ഒടുവിൽ കരിന്തണ്ടന്റെ ഒപ്പം സഞ്ചരിച്ച്, മല കടക്കാൻ ഉള്ള വഴി അവർ മനസ്സിലാക്കി … വഴി വെട്ടിയ ശേഷം, കരിന്തണ്ടനെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി തോക്കിനിരയാക്കി……..
കരിന്തണ്ടനെ തളച്ചിരിക്കുന്നതാണ്, വയനാടൻ ചുരം 9 മത് വളവ് കയറി ചെന്നശേഷം, ലക്കിടിയിൽ കാണുന്ന “ചങ്ങലയിട്ട മരം” അഥവാ ” chaintree.”…..

ശ്രീരാമനും ലക്ഷ്മണനും ഇങ്ങനെയായിരുന്നു. ആ ചൈതന്യം കരിന്തണ്ടന്റെ മുഖത്തും ഉണ്ട്. എന്നർത്ഥം. കൂടാതെ ഭാരതത്തിൽ ദ്രാവിഡരായിരുന്നു’ പുരാണ കാലത്ത് ഉണ്ടായിരുന്നത് എന്നു പറയുന്നു. ഏറ്റവും കൂടുതൽ കാണപ്പെടുന്നതും അമ്പും .വില്ലും .കാടും. നശിപ്പിക്കാതെ ഉപയോഗിച്ചിരുന്നവരും കല്ലിനേയും. അഗ്നിയേയും, പൂക്കളേയും, സൂര്യനേയും, ചന്ദ്രനേയും ആരാധിച്ചിരുന്നവരും അവരാണ്.അതുകൊണ്ടുള്ള പല നിഗമനങ്ങളും. നോക്കിയാലും കരിന്തണ്ടന്റെ പൂർവ്വികരായിരിക്കാം. ചിത്രകാരൻമാരും സാഹിത്യകാരൻമാരും രാജാക്കൻമാരെ പാടിയും വരച്ചും പുകഴ്ത്തിയിരിക്കാം, ഹനുമാനും’ ജാംബവാനും’ ബാലിയുമെല്ലാം, കാട്ടിൽ തന്നെ കഴിഞ്ഞിരുന്നവരാണ്. അതു കൊണ്ട് തന്നെ ആര്യന്മാർ എന്ന സങ്കൽപ്പത്തിനുമപ്പുറത്താണ്. ദ്രാവിഡർ അവരാണ്.പണ്ടുള്ള ഭാരതത്തിന് അവകാശികളായിട്ടുള്ളവർ ബ്രിട്ടീഷുകാരുടേയും പറങ്കികളുടേയും പോർച്ചുഗീസ്; ഫ്രഞ്ച് മുതലായവരുടെ ആധിപത്യം മൂലവും പിന്നീട് സങ്കരവർഗ്ഗങ്ങൾ ഉണ്ടാകുകയും ചെയ്തു എന്ന്. ചരിത്രം പക്ഷെ കരിന്തണ്ടൻ. യഥാർത്ഥ കലർപ്പില്ലാത്ത ഇന്ത്യക്കാരൻ എന്ന് തന്നെ പറയാം ശക്തിയും. ബുദ്ധിയും, ഓജസ്സുമുണ്ടായിരുന്നവൻ. ബ്രിട്ടീഷുകാരുടെ ചതിയും വഞ്ചനയും പാവം നിഷ്കളങ്കനായ കരിന്തണ്ടന് മനസ്സിലാക്കാനായില്ല. വയനാട്ട് കാര് പറഞ്ഞു തരും ആ കഥ. കൂടാതെ ഒരു സിനിമ കൂടി വരുന്നു കരിന്തണ്ടൻ.സത്യമേവ ജയതേ ..

(കടപ്പാട് fb)& Prabhakaran Vallikkunnu
( ചിത്രം കടപ്പാട്.. Suneesh Priyam )

  • 3
    Shares
സിനിമ, രാഷ്ട്രീയം എന്നിവ ലഹരിയാക്കിയ കേരളത്തിലെ ഒരു പാവം ബ്ലോഗ്ഗര്‍