ഒരു കോളേജ് അടിച്ച് തകര്‍ത്തത് കൊണ്ട് എല്ലാം തീരുമോ ?

Spread the love

പ്രമുഖ ഫേസ്ബുക്ക് ആക്ടിവിസ്റ്റ് അബ്സര്‍ മുഹമ്മദ്‌ തന്റെ പ്രൊഫൈലില്‍ കുറിച്ച വരികള്‍ ആണ് ഈ പോസ്റ്റിന് ആധാരം

പരീക്ഷ എഴുതുന്നവരെ എല്ലാം പത്താം ക്ലാസും പ്ലസ് ടു വും പാസാക്കുന്ന കോലത്തിലാക്കി, വിദ്യാഭ്യാസ നിലവാരം തകര്‍ത്തെറിഞ്ഞ്, വിജയശതമാനം കൂടുന്നത് വിദ്യാര്‍ത്ഥികളുടെ നിലവാരം കൂടുന്നത് കൊണ്ടാണെന്ന നുണയും പ്രചരിപ്പിച്ച്, സ്‌കൂളില്‍ പോയ ആര്‍ക്കും പ്രഫഷണല്‍ കോളേജ് എന്നറിയപ്പെടുന്ന കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് കാശെറിഞ്ഞാല്‍ നേടാവുന്ന കോലത്തില്‍ ബിരുദങ്ങളെ വില്‍പ്പന ചരക്ക് ആക്കിയതിന്റെ പരിണിത ഫലങ്ങളാണ് ഇന്നത്തെ കോളേജുകളില്‍ നിന്ന് പുറത്ത് വന്നുകൊണ്ടിരുക്കുന്നത്.

ഇത് ഒരു കോളേജ് അടിച്ച് തകര്‍ത്തത് കൊണ്ടോ, കുറച്ച് സമരങ്ങള്‍ നടത്തിയത് കൊണ്ടോ തീരുന്ന പ്രശ്‌നങ്ങള്‍ അല്ല.

അങ്ങനെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മാത്രം ബിരുദങ്ങള്‍ക്ക് യോഗ്യത നേടുമ്പോള്‍, അനര്‍ഹരായ ബിരുദ വില്‍പ്പനശാലകളും ഇല്ലാതാവും. അതിനു തയ്യാറാവാത്തിടത്തോളം പ്രഫഷണല്‍ കോളേജുകളില്‍ നിന്ന് ഇമ്പമില്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കാന്‍ കാതിനെ നമുക്ക് തയ്യാറാക്കി നിര്‍ത്താം.

അബസ്വരം :
കളകളെ പറിച്ച് കളയാതിരുന്നാല്‍, നല്ലയിനം നെല്ലിനും ഉല്‍പ്പാദന ശേഷി കുറയും.