ഉത്തരകൊറിയന്‍ പരമോന്നതനേതാവ് കിം ജോംഗ് ഉന്‍ സ്വയം വിമാനം പറത്തുന്ന വീഡിയോ വൈറലാകുന്നു..

117

ഉത്തരകൊറിയയുടെ പരമോന്നത ഭരണാധികാരിയും, ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ നേതാവുമായ കിം ജോംഗ് ഉന്‍ സ്വയം വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിമാനം ഓടിക്കുമ്പോള്‍ ഏറ്റവും കഠിനമേറിയതെന്ന് പറയപ്പെടുന്ന രണ്ടു ഘട്ടങ്ങളാണ് ഇവ രണ്ടും. എന്നാല്‍ ഇവരണ്ടും നിഷ്പ്രയാസം ചെയ്ത് വിമാനം സുഗമമായി ഓടിച്ച ഉന്‍ തന്റെ ജനതയുടെ മൊത്തം ആരാധനയും കയ്യടിയുമാണ് വാങ്ങിയിരിക്കുന്നത്.

പുതുവര്‍ഷ പിറവിയുടെ ആഘോഷവേളയിലാണ് ഉത്തര കൊറിയന്‍ ടിവി ചാനല്‍ ഈ വീഡിയോ ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചത്. എന്തായാലും ആ വിമാനം പറപ്പിക്കല്‍ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

Write Your Valuable Comments Below