മലയാളത്തിന്റെ യുവതാരം കുഞ്ചാക്കോബോബന്റെ എഴുപത്തിയഞ്ചാം ചിത്രമായ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് പൗലോ കൊയ്ലോ എന്ന ബ്രസീലിയന്‍ എഴുത്തുകാരന്റെ ‘ആല്‍ക്കമിസ്റ്റ്’ എന്ന നോവലിനെയാണ്. “നമ്മുടെ മനസ്സില്‍ തീവ്രമായ ഒരാഗ്രഹമുണ്ടെങ്കില്, അത് സാധ്യമാക്കുവാനായി ഈ പ്രപഞ്ചം മുഴുവന്‍ നമ്മുടെ കൂടെ ഉണ്ടാവും.” പൗലോ കൊയ്ലോ എന്ന ബ്രസീലിയന്‍ എഴുത്തുകാരന്റെ ‘ആല്‍ക്കമിസ്റ്റ്’ എന്ന നോവലിലെ പ്രചോദനാത്മകമായ വാക്കുകള്‍ ആണ് നിങ്ങള്‍ വായിച്ചത്.
രസകരമായ ഒട്ടേറെ രംഗങ്ങള്‍ ഉള്ള ഈ ചിത്രം ആരംഭിക്കുന്നത് അയ്യപ്പദാസ് എന്ന ബാലനിൽനിന്നുമാണ്. ഇടുക്കി ജില്ലയിലുള്ള ഒരു ഗ്രാമത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ അയ്യപ്പദാസും, യുവാവായ അജയനും സുഹൃത്തുക്കളാണ്. അയ്യപ്പദാസിന്റെ ഏറ്റവും വലിയ ആഗ്രഹം വിമാനത്തില്‍ കയറണം എന്നതാണ്. ഈ ആഗ്രഹം സാധിക്കുവാനുള്ള അവരുടെ ശ്രമങ്ങളിലൂടെ ചിത്രം മുന്‍പോട്ടുപോകുന്നു.