കെ.വി. വിനോഷ് എഴുതുന്നു 

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വിചാരണപോലുംകൂടാതെ വധശിക്ഷ നൽകണം

രണ്ടര വയസുകാരി ട്വിങ്കിൾ ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് ഇന്ത്യ മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്….

ഒരു കൊച്ചു കുഞ്ഞിനോട് കാണിച്ചുകൂട്ടിയ ക്രൂരതകൾ എന്തൊക്കെയാണെന്നറിഞ്ഞാൽ നമ്മൾ ഞെട്ടിതെറിച്ചു പോകും….

കെ.വി. വിനോഷ്
കെ.വി. വിനോഷ്

ആ രണ്ടരവയസുകാരി അതി ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു….

ശരീരത്തിൽ പലയിടത്തും ആഴത്തിലുള്ള മുറിവുകൾ..

ഒടിഞ്ഞു തൂങ്ങിയ കൈകാലുകൾ…

വേർപെട്ടുപോയ തോളെല്ല്…

വാരിയെല്ലുകൾ മുഴുവൻ തെളിഞ്ഞു കാണുന്നത് പോലെ നെഞ്ചു കീറി പൊളിച്ചിരുന്നു..

രണ്ട് കണ്ണുകളും നഷ്ടപ്പെട്ടിരുന്നു..

തലച്ചോറും ശ്വാസകോശവും കലങ്ങി പോവുകയും കുടൽ പിളരുകയും ചെയ്തിരുന്നു..

ഗുഹ്യാവയവങ്ങളിൽ അത്രമേൽ ഗുരുതരമായ പരിക്കേറ്റിരുന്നു..

മാലിന്യ കൂമ്പാരത്തിൽ നിന്ന് മൃതദേഹം കണ്ടെടുക്കുമ്പോൾ ആ കുഞ്ഞു ദേഹം മുഴുവൻ പുഴുക്കളും പ്രാണികളും ഇഴജന്തുക്കളും അരിച്ചു നടക്കുകയായിരുന്നു….

എല്ലാം ഇഞ്ചിഞ്ചായി പീഡിപ്പിച്ചു കൊന്നു കളയും മുമ്പ് ആ കുഞ്ഞ് അനുഭവിച്ച കൊടിയ പീഡനങ്ങളുടെ അടയാളങ്ങളാണ്…

പ്രതികളുടെ കയ്യിൽ നിന്നും അവളുടെ അച്ഛൻ കടമായി വാങ്ങിയ
പതിനായിരം രൂപ കൃത്യ സമയത്തു മടക്കി കൊടുക്കാൻ സാധിച്ചിരുന്നില്ല…

അതിന്റെ പേരിലാണത്രേ പ്രതിയായ മുഹമ്മദ്‌ സാഹിദും കൂട്ടാളിയായ അസ്‌ലവും ചേർന്ന് ആ രണ്ടര വയസ്സുകാരിക്ക് മേൽ ഇത്രമേൽ ക്രൂരമായ ശിക്ഷ നടപ്പാക്കിയത്….

കേന്ദ്ര സർക്കാരിനോട് ഒന്ന് ചോദിക്കട്ടെ..?

കുഞ്ഞുങ്ങൾ മാലാഖാമാരാണ്….

ആ മാലാഖമാരോട് ഇതുപോലുള്ള ക്രൂരത ചെയ്യുന്ന ഇവരെപോലുള്ള മലരുകളെ വിചാരണപോലും കൂടാതെ വെടിവച്ചു കൊല്ലുവാൻ പറ്റുമോ…..?

അത്രക്ക് നെഞ്ച് പിടയുന്നുണ്ട്…..

കാരണം ഞാനുമൊരു അച്ഛനാണ്…..

(ഇങ്ങനെ ഒരു വിഷയം ഇത്രക്ക് ഹൃദയഭേദകമായ വാക്കുകളിൽ തന്നെ ഇവിടെ പകർത്തിയതിൽ വിഷമമുണ്ട്….

കാരണം നമ്മൾ മലയാളികളിൽ വലിയൊരു വിഭാഗം ജാതി നോക്കി രാഷ്ട്രീയം നോക്കി മാത്രം വിഷയങ്ങളെ സമീപിക്കുന്നവർ തന്നെയാണ്…..

അത് കൊണ്ട് തന്നെയാവണം ട്വിങ്കിൾ ശർമ്മയെന്ന കുഞ്ഞു കുട്ടിയോട് ചെയ്ത ക്രൂരതകൾക്ക് ഇവിടെ നമ്മുടെ ‘സാംസ്‌കാരിക’ കേരളത്തിൽ വലിയ വാർത്താപ്രാധാന്യം നേടാനാവാതെ പോയത്…..)

കെ വി വിനോഷ്

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.