നിങ്ങളെ ത്രില്ലടിപ്പിക്കുന്ന യാത്ര…ലെഹ്- മണാലി ഹൈവേ

new

ലേ-മണാലി..ടൂര്‍ പോകാന്‍ നമ്മള്‍ ഓരോരുത്തരും കൊതിക്കുന്ന ഹില്‍ സ്റ്റേഷന്‍..!

വര്‍ഷത്തില്‍ പരമാവധി അഞ്ച് മാസം മാത്രമാണ് ഹിമാലയന്‍ താഴ്വരയിലെ ലേ മണാലി ഹൈവെയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുന്നത്.

ജമ്മുകാശ്മീരിലെ ലഡാക്കിലെ  ലേയില്‍ നിന്ന് ആരംഭിച്ച് ഉത്തരാഖണ്ഡിലെ കുള്ളു ജില്ലയിലെ മണാലി വരെ നീളുന്ന ഈ റോഡിലൂടെ യാത്ര ആരെയും ത്രില്ലടിപ്പിക്കും.

ഒക്ടോബര്‍ പകുതിയോടെ കനത്ത മഞ്ഞ് വീഴ്ച ആരംഭിക്കുന്നതോടെ ഈ റോഡ് ഗതാതയോഗ്യമല്ലാതാകുകയാണ് പതിവ്. മഞ്ഞ് പാളികളുടെ പതനത്തിന്റെ ശക്തികൂടിയാല്‍ ചില സ്ഥലങ്ങളില്‍ റോഡ് തന്നെ നാമവിശേഷമാകും. പിന്നെ അടുത്തവര്‍ഷം വേനല്‍ ആകാണം റോഡിലെ മഞ്ഞുപാളികളൊക്കെ മാറ്റി റോഡ് പുതുക്കി പണിയാന്‍.

റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിയുമ്പോള്‍ ഏകദേശം മെയ്, ജൂണ്‍ മാസം ആകും. പിന്നെ സഞ്ചാരികളുടെ പ്രവാഹമായിരിക്കും.

താഴ്വാരങ്ങളിലൂടെ വളഞ്ഞ് പുളഞ്ഞ് ഹിമാലയന്‍ മലനിരകളിലെ സുന്ദരമായ താഴ്വരകളായ മണാലി, ലഹോള്‍, സ്പിതി, സന്‍സ്‌കാര്‍ എന്നീ താഴ്വരകളിലൂടെയാണ് റോഡ് വളഞ്ഞ് പുളഞ്ഞ് നീളുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4000മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ റോഡ് 5,328 മീറ്റര്‍ ഉയരത്തിലൂടെ വരെ കടന്നുപോകുന്നുണ്ട്. 490 കിലോമീറ്റര്‍ ആണ് ഈ റോഡിന്റെ നീളം.

ഇന്ത്യന്‍ ആര്‍മിയുടെ റോഡ് ഇന്ത്യര്‍ ആര്‍മിയുടെ കീഴിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ് ഈ റോഡ് നിര്‍മ്മിച്ച് പരിപാലിച്ച് പോരുന്നത്.

വളരെ മോശം റോഡും രണ്ട് വരി പാതയും ആയതിനാല്‍ യാത്ര സമയം വളരെയധികമാണ്. മാത്രമല്ല ഇടയ്ക്കിടെയുണ്ടാകറുള്ള മഞ്ഞ് വീഴ്ചകള്‍ മൂലം ദിവസങ്ങളോളം റോഡില്‍ കാത്തിരിക്കേണ്ട അവസ്തയും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും സാധരണ നിലയില്‍ രണ്ട് ദിവസമെടുക്കും മണാലിയില്‍ നിന്ന് ലേയില്‍ എത്താന്‍.

യാത്രയ്ക്കിടെ സഞ്ചാരികള്‍ തങ്ങുന്ന സ്ഥലമാണ് ജിസ്പ. ഇവിടെ ക്യാമ്പ് ചെയ്യാന്‍ സൗകര്യമുണ്ട്. കീലോങ് ടൗണും സഞ്ചാരികളുടെ ഇടത്താവളങ്ങളില്‍ ഒന്നാണ്.