സിംഹവും നായയും തമ്മില്‍ അപൂര്‍വ സൗഹൃദം!

anirudh_ramachander_20120813

അഞ്ഞൂറ് പൌണ്ട് തൂക്കമുള്ള ഈ വനരാജനും വെറും പതിനൊന്ന് പൌണ്ട് മാത്രം തൂക്കമുള്ള ഡാഷ് ഹണ്ട് നായകളും തമ്മില്‍ ഉള്ള സൗഹൃദം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. സംഭവം അമേരിക്കയിലെ ഓക്ലഹോമയില്‍ ആണ്. അവിടെയുള്ള ഒരു വൈല്‍ഡ് ലൈഫ് പാര്‍ക്കിലെ അന്തേവാസികള്‍ ആണ് ഇവര്‍.

lion and dog 2

lion and dog 3

lion and dog

രണ്ടു ദിവസം മുമ്പ് നടന്ന ചുഴലിയില്‍ ഈ പാര്‍ക്കിന് അല്പം നാശ നഷ്ടങ്ങള്‍ ഉണ്ടായി എന്നിരിക്കിലും ഇപ്പോള്‍ കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആയി വരുന്നു. ഒരു ബഞ്ചി ജമ്പിംഗ് ആക്‌സിഡന്റില്‍ കാലുകള്‍ നഷ്ടപ്പെട്ട ജോണ്‍ റിങ്കെ ആണ് പാര്‍ക്കിന്റെ മാനേജര്‍. അദ്ദേഹമാണ് ആദ്യമായി ഈ അപൂര്‍വ സൗഹൃദം ശ്രദ്ധിക്കുന്നത്. ലോകത്ത് ഇങ്ങിനെ സംഭവിക്കുക സാധാരണമല്ല എന്ന് വിദഗ്ദര്‍ പറയുന്നു.