Share The Article
Favour Francis എഴുതുന്നു

ലൂസിഫർ സിനിമയുടെ ക്ളൈമാക്സില് ഒരു വോയ്‌സ് ഓവറുണ്ട്
അതിൽ പറയുന്ന ഒരു വാചകമുണ്ട്
ദൈവത്തിൻറെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത്
ഏതോ ഒരു പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന്

മുദ്ര‘യുടെ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ് നിങ്ങൾ സൂചിപ്പിച്ച ആ കൂലിയെഴുത്തുകാരൻ. താനാണ് കേരളത്തെ ആദ്യമായി ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിച്ചതെന്ന് നിങ്ങളോട് പറയാൻ ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.

ഒരു കാര്യം കൂടി പറയാനുണ്ട്
പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരെ വിളിക്കുന്നത് കോപ്പി റൈറ്റർ എന്നാണ്
ഒരു സംശയവും വേണ്ട
കൂലിക്ക് വേണ്ടിത്തന്നെയാണ് അവർ പണിയെടുക്കുന്നത്
നിങ്ങൾ സംവിധായകരും തിരക്കഥാകൃത്തുക്കളും നടീനടന്മാരുമൊക്കെ കൂലിയൊന്നും വാങ്ങാതെ സൗജന്യമായി സംവിധാനം ചെയ്യുകയും തിരക്കഥ എഴുതിക്കൊടുക്കുകയും അഭിനയിക്കുകയും
ചെയ്യുന്നതുകൊണ്ടാകുമല്ലേ നിങ്ങളെയൊക്കെ കൂലിസംവിധായകൻ കൂലിത്തിരക്കഥായെഴുത്തുകാരൻ
കൂലി നടൻ കൂലി നടി കൂലി ക്യാമെറാമാൻ എന്നൊക്കെ വിശേഷിപ്പിക്കാത്തത്!

Favour Francis

 

 

  • 19
    Shares