ചില്ല് താഴ്ത്തിയുള്ള യാത്രയാണ്‌ ഇന്ധന ക്ഷമത കുറയ്ക്കുന്നത്

2013-maruti-sx4-most-popular-cng-cars-in-india

പെട്രോള്‍ ലാഭിക്കാന്‍, കൊടും ചൂടത്തു പോലും എസി പ്രവര്‍ത്തിപ്പിക്കാതെ വിയര്‍ത്തൊലിച്ച് കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുളിര്‍മയേകാന്‍ ഇതാ ഒരു വാര്‍ത്ത: ചില്ല് താഴ്ത്തിയുള്ള കാര്‍ യാത്ര ഇന്ധനക്ഷമത കുറയ്ക്കും.

തുറന്ന ജനാലകളിലൂടെ അകത്തു പ്രവേശിക്കുന്ന കാറ്റിന്‍റെ വായൂമര്‍ദ്ധമാണ് കൂടുതല്‍ എസി ഇട്ടു പോകുന്നതിനെക്കാള്‍ കൂടുതല്‍ ഇന്ധനത്തെ കത്തിക്കുന്നത്.

ചില്ലുകള്‍ താഴ്ത്തി യാത്ര ചെയ്യുമ്പോള്‍ വാഹനത്തിന്റെ എയറോഡൈനാമിക് രൂപം പൂര്‍ത്തിയാകുകയും, കാറ്റിനെ ചൂഴ്ന്ന് സുഗമമായ കുതിപ്പിന് സഹായകരമാകുകയും ചെയ്യുന്നു. ജനാലകള്‍ അടച്ചുള്ള യാത്രയുമായി താരതമ്യം ചെയ്തപ്പോള്‍, ചില്ല് താഴ്ത്തിയുള്ള യാത്രയ്ക്ക് 20 ശതമാനം കൂടുതല്‍ ഇന്ധനം വേണ്ടി വരുന്നതായി പരീക്ഷണത്തില്‍ തെളിഞ്ഞു.എന്നാല്‍ എസി ഇട്ടുള്ള യാത്രയ്ക്ക് 10 ശതമാനം അധിക ഇന്ധനമാണ് വേണ്ടിവരുന്നത്.

എന്നാല്‍ കാറിന്റെ രൂപരേഖയ്ക്ക് അനുസരിച്ച് ഇതിന് മാറ്റം വരുമെന്നും പഠനം പറയുന്നു. എസ്‌യുവി പോലെയുള്ള വലിയ കാറുകളെയാണ് ഈയൊരു പ്രശ്‌നം ഏറ്റവുമധികം ബാധിക്കുന്നത്. താപനില, കാറ്റിന്റെ വേഗത, വാഹനത്തിന്റെ എയറോഡൈനാമിക് ഡിസൈന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളും ഇന്ധനക്ഷമതയെ ബാധിക്കുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇങ്ങനെ തെളിഞ്ഞത്.