6 കോടി കൊടുത്ത് വാങ്ങിയ സ്പോര്‍ട്സ് കാര്‍ ഒരൊറ്റ ദിനം കൊണ്ട് തവിടുപൊടിയാക്കിയ മനുഷ്യന്‍ !

136

1417128049_281114klmgb

യുഎസിലെ ടെക്സാസില്‍ നിന്നുമാണ് ഈ മനുഷ്യന്റെ കഥ നമ്മള്‍ കേള്‍ക്കുന്നത്. കക്ഷി ഒരു മില്ല്യന്‍ ഡോളര്‍ അഥവാ ഏകദേശം 6 കോടിയിലധികം രൂപ കൊടുത്ത് ഒരു മക്ലാരന്‍ പി 1 സ്പോര്‍ട്സ് കാര്‍ വാങ്ങിയത്രെ. പേര് വെളിപ്പെടുത്താത്ത ആ കക്ഷിയുടെ കഷ്ടകാലം എന്നെ പറയാന്‍ പറ്റൂ.. ഒരൊറ്റ ദിനം കൊണ്ട് കക്ഷി അത് തവിട് പൊടിയാക്കി.

വാങ്ങി 24 മണിക്കൂര്‍ കഴിയും മുന്‍പേ കക്ഷിയുടെ കയ്യില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട വണ്ടി ഒരു ട്രാഫിക് പോസ്റ്റില്‍ പോയി ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന യാത്രക്കാരനും വലിയ പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും അവരെക്കാള്‍ വില കൂടിയ കാറിന്റെ മുന്‍ഭാഗം ആകെ ചമ്മന്തിയായി.

മക്ലാരന്‍ കമ്പനി ഇത് വരെ ആകെ 375 എണ്ണം മാത്രം ഉണ്ടാക്കിയിട്ടുള്ളൂ എന്ന് പറയപ്പെടുന്ന ഈ കാറിന്റെ ഇപ്പോഴത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്.

Write Your Valuable Comments Below