മനുഷ്യന്റെ ബ്രെയിന്‍ മോഷ്ടിച്ച് ഇബേയില്‍ വില്‍പ്പനയ്ക്ക് വെച്ചയാളെ പോലിസ് പിടികൂടി !

35

01

മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്ന മനുഷ്യരുടെ ബ്രെയിന്‍ മോഷ്ടിച്ച് ഇബേയിലൂടെ വിറ്റ വിരുതനെ പോലിസ് പിടികൂടി. അമേരിക്കയിലെ ഇന്ത്യാനയിലാണ് ഈ വിചിത്ര സംഭവം നടന്നത്. സംഭവത്തിന്റെ പേരില്‍ 21 കാരനായ ഡേവിഡ് ചാള്‍സിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

100 ഡോളര്‍ ആണ് ഇബേയില്‍ ബ്രെയിനിന് ചാള്‍സ് ഇട്ട വില. ഇന്ത്യാനാ മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ജാറില്‍ സൂക്ഷിച്ചിരുന്ന മനുഷ്യതലച്ചോര്‍ ആണ് ചാള്‍സ് മോഷ്ടിച്ചത്. ശേഷം ഫേസ്ബുക്കിലൂടെയും ഈ ബേയിലൂടെയും തലച്ചോര്‍ ആവശ്വമുളളവര്‍ ബന്ധപ്പെടാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഒരോ തലച്ചോറിനും 100 ഡോളറാണ് ചാള്‍സ് ആവശ്യപ്പെട്ടത്. ഇങ്ങനെ ഓണ്‍ലൈന്‍ കച്ചവടത്തിനിടെ ചാള്‍സ് പോലീസ് വലയിലാവുകയും ചെയ്തു.

ഇന്ത്യാനാ മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഏകദേശം രണ്ടായിരത്തോളം മനുഷ്യരുടെ തലച്ചോറുകളാണ് ഉളളത്. ഇപ്പോല്‍ പൂട്ടികിടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേറ്റ് ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചതാണ് ഈ മനുഷ്യ തലച്ചോറുകള്‍.

Write Your Valuable Comments Below