കണ്ണിന്റെ സ്ഥാനത്ത് ദ്വാരം; ജീവിക്കാന്‍ വേണ്ടി അതും ഒരു ബിസിനസാക്കി

man-with-a-hole-in-eye-spending-happy-life

ബില്ലി ഓവന്റേതു ഒരു അത്ഭുത ജീവിതമാണ്. കാന്‍സര്‍ ബാധിച്ച് തന്റെ വലത്തേ കണ്ണിന്റെ കൃഷ്ണമണി ഒഴിവാക്കേണ്ടി വന്ന മനുഷ്യന്‍ . ഇപ്പോള്‍ കാന്‍സര്‍ തനിക്ക് നല്‍കിയ വൈരൂപ്യത്തെ ബിസിനസാക്കി മാറ്റിയ മനുഷ്യന്‍ . അതാണ്‌ ബില്ലി ഓവന്‍ .

കനത്ത തലവേദന മൂലമാണ് മോട്ടോര്‍സൈക്കിള്‍ മെക്കാനിക്കായ ബില്ലി ഡോക്ടറുടെ അടുത്തെത്തുന്നത്. ഡോക്ടര്‍ ആണ് തനിക്ക് ഒരു അപൂര്‍വ തരം കാന്‍സര്‍ ആണ് ബാധിച്ചിരിക്കുന്നത് എന്ന സത്യം പറയുന്നത്. ജീവിച്ചിരിക്കാന്‍ 10% മാത്രമേ സാധ്യത ഉള്ളൂ എന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം എന്തായാലും കാന്‍സര്‍ അതിന്റെ അവസാന സ്റ്റേജില്‍ എത്തിയിട്ടും അത്ഭുതകരമായി ഇദ്ദേഹം രക്ഷപ്പെട്ടു. ഓപ്പറേഷനില്‍ ഇദ്ദേഹത്തിന്റെ വലതു കൃഷ്ണമണിയും മുഖത്തെ മസിലുകളും ഞരമ്പുകളും നഷ്ടപ്പെട്ടു എങ്കിലും.

വിരൂപി ആയി മാറിയ ഇദ്ദേഹം ഇപ്പോള്‍ ജീവിക്കുന്നത് അത് വിറ്റ് കാശാക്കിയിട്ടാണ്. നോക്കൂ ചില ചിത്രങ്ങള്‍

2

3
കുടുംബ ചിത്രം
SHARE