കറണ്ട് സ്റ്റാറ്റസ് – വിവാഹ മോചനം

8

facebook-relationship-status

തിരക്ക് പിടിച്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയല് ഡ്രസ്സ്‌ പോലും മാറ്റാതെ നേരെ കമ്പ്യുട്ടറിനു മുന്നിലേക്ക് . മുന്നില്‍ തുറന്ന വരുന്ന വലിയ ജാലകങ്ങള്‍ . സ്വയം മറന്ന അയാള്‍ അതിലേക്കു അലിഞ്ഞു ചേര്‍ന്ന് .സമയം കുറെ കടന്നു പോയി , നാഴിക സൂചി വട്ടം കറങ്ങി .
അതിനിടയില്‍ അമ്മയും അച്ഛനും ഭാര്യയും എന്തൊക്കെയോ വന്നു പറഞ്ഞു .

ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും ബ്ലോഗ്ഗെറിലും അയാള്‍ ഒരേ സമയത്ത് സഞ്ചരിച്ചു . തലകുനിച്ച് , കമ്പ്യുട്ടറിനടുത്ത് പിടിച്ചു , വിടര്‍ന്ന കണ്ണുകളോടെ കീബോര്‍ഡ് മിഴുവാന്‍ അയാളുടെ കൈവിരലുകള്‍ ഓടി നടന്നു .

കമ്പ്യുട്ടര്‍യുഗത്തിലെ ഒഴിവാകാന്‍ പറ്റാത്തൊരു അദ്ധ്യായം താനും അവതരിപ്പിക്കുന്നുണ്ട് എന്ന ചിന്ത ഒരു മിന്നായം പോലെ കടന്നു പോയപ്പോള്‍ അവന്‍ ഒന്ന് പുളകിതനായി . ഓരോ അരമണിക്കൂര്‍ ഇടവിട്ടും ഭാര്യ എന്തോ വന്നു പറയുന്നുണ്ട് , ” മ് മ് ….” എന്ന് എല്ലാം മൂളി കേട്ട് അയാള്‍ യുഗ പരിണാമങ്ങളെ കുറിച്ച ഓര്‍ത്ത് സന്തോഷിച്ചു .

ഫേസ്ബുക്കിലെ കറണ്ട് സ്റ്റാറ്റസും വായിച്ച്, അതിനു കമന്റും നല്‍കി അയാള്‍ അവിടമാകെ ഒന്ന് ചുറ്റിയടിച്ചു .പക്ഷെ കുടുംബ വക്കിലിന്റെ കറണ്ട് സ്റ്റാറ്റസ് കണ്ട് അയാള്‍ ഒന്ന് ഞെട്ടി . “രഘുവിന്റെ ഭാര്യ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തു …”

ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അയാള്‍ അതിനു കുസൃതി നിറഞ്ഞ ഒരു കമന്റും പോസ്റ്റ്‌ ചെയ്ത് ബ്ലോഗ്ഗെറിലേക്ക് കടന്നു.

Write Your Valuable Comments Below